'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

Written By:

രാജ്യാന്തര വിപണിക്ക് മുന്നില്‍ ഇന്ത്യന്‍ വാഹന വിപണി അസൂയാവഹായ കുതിച്ച് ചാട്ടമാണ് നടത്തുന്നത്. മുന്‍ കാലഘട്ടത്തെ അപേക്ഷിച്ച് മുന്‍നിര ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയിലേക്കും കൂടി കണ്ണെത്തിച്ചാണ് ഇപ്പോള്‍ മോഡലുകളെ അണിനിരത്തുന്നത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

നാനോയ്ക്കും ആള്‍ട്ടോയ്ക്കും മാത്രമല്ല, ലംമ്പോര്‍ഗിനിയ്ക്കും ബെന്റ്‌ലിയ്ക്കും റോള്‍സ് റോയ്‌സിനും വരെ ഇന്ത്യന്‍ വിപണിയില്‍ ഇടമുണ്ടെന്ന തിരിച്ചറിവാണ് വിപ്ലവമാറ്റത്തിന് ആധാരം.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

എന്നാല്‍ ഇന്ത്യന്‍ വിപണിയ്ക്ക് അധികം അറിയപ്പെടാത്ത ചില രസകരമായ ചരിത്രവുമുണ്ട് പറയാന്‍.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ഇന്ത്യന്‍ വാഹനവിപണിയുടെ ചില രസകരമായ സന്ദർഭങ്ങളെ ഇവിടെ പരിശോധിക്കാം-

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍
  • 'ഇന്‍ഡിക്കയെ ഭയന്ന മാരുതി'

ഒരു കാലത്ത് ഇന്ത്യന്‍ വിപണിയിലെ പ്രധാന താരങ്ങള്‍ ടാറ്റയും മാരുതിയുമായിരുന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ടാറ്റയും മാരുതിയും തുടങ്ങി വെച്ച ചെറുകാര്‍ വിപ്ലവം പിന്നീട് മറ്റ് നിര്‍മ്മാതാക്കള്‍ ഏറ്റുപിടിച്ചുവെന്നതാണ് യാഥാർത്ഥ്യം.

അത്തരത്തില്‍ ടാറ്റയും മാരുതിയുമായി ബന്ധപ്പെട്ട് രസകരമായ മുഹൂര്‍ത്തമുണ്ട് വിപണിയിൽ ഒാർത്തെടുക്കാൻ.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

1998 ഡിസംബറിലായിരുന്നു ചെറു കാര്‍ വിപ്ലവത്തില്‍ ടാറ്റ തീര്‍ത്ത ഇന്‍ഡിക്ക എത്തുന്നത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

അതീവ രഹസ്യമായാണ് ഇന്‍ഡിക്കയെ ടാറ്റ സമീപിച്ചെന്നതിനാല്‍ വിപണിയില്‍ വില ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവതരണത്തിന് മുമ്പ് ലഭ്യമായിരുന്നില്ല.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ഇന്‍ഡിക്കയുടെ വരവ് വിപണിയില്‍ തരംഗം ഒരുക്കമെന്ന ഭീതി മാരുതിയെ അക്കാലത്ത് അലട്ടി. തത്ഫലമായി ഇന്‍ഡിക്കയുടെ വരവിന് മണിക്കൂറുകള്‍ക്ക് മുമ്പെ മാരുതി 800, മാരുതി സെന്‍ മോഡലുകളുടെ വില കമ്പനി അപ്രതീക്ഷിതമായി വെട്ടിക്കുറച്ചു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

14.75 ശതമാനമാണ് മാരുതി സെന്നിന്റെ വിലയില്‍ മാരുതി നല്‍കിയ വിലക്കിഴവ്. അതേസമയം, 11.75 ശതമാനം വിലക്കിഴിവോടെ മാരതി 800 ഉം ഇന്‍ഡിക്കയ്ക്ക് മുന്നില്‍ അണിനിരന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

മാത്രമല്ല, ഇന്‍ഡിക്കയുടെ അവതരണ വേളയില്‍ രത്തന്‍ ടാറ്റ നടത്തിയ പ്രസ്താവനയും വിപണിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ഇന്‍ഡിക്കയോട് താത്പര്യമില്ലാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത എന്ന മുഖവുരയോടെ ആരംഭിച്ച രത്തന്‍ ടാറ്റ, മാരുതിയുടെ വിലക്കിഴവിന് കാരണം ഇന്‍ഡിക്കയാണെന്ന് പരസ്യമായി തുറന്നടിച്ചു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍
  • 'കുതിച്ച് ചാടിയ മാരുതി 800'

ഇന്ത്യന്‍ മനസ് കീഴടക്കിയ മോഡലേതെന്ന ചോദ്യത്തിനും ഉത്തരം ഒന്ന് മാത്രമാണ് ഉള്ളത് - മാരുതി 800. മാരുതി 800 മായി ബന്ധപ്പെട്ട ഒട്ടനവധി ചരിത്രങ്ങളാണ് വിപണിയില്‍ ഉള്ളത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

എന്നാല്‍ MPFi (മള്‍ട്ടി പോയിന്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍) എഞ്ചിനില്‍ വന്നെത്തിയ മാരുതി 800 ന്റെ വിശേഷം അധികം അറിയപ്പെടാത്തതാണ്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

MPFi യില്‍ ഒരുങ്ങിയ മാരുതി 800 ആണ് ഇന്ത്യയില്‍ ആദ്യമായി സ്പീഡോമീറ്റര്‍ പരിധി മറികടന്നും സഞ്ചരിച്ചിട്ടുള്ളത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന പരിധി മറികടന്നും മാരുതി 800 ന്റെ സൂചി മുന്നേറിയിരുന്നു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയാണ് മാരുതി 800 ന്റെ സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വേഗത.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

എന്നാല്‍ മണിക്കൂറില്‍ 144 കിലോമീറ്റര്‍ വേഗത വരെ മാരുതി 800 കൈവരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ഇതുമായി ബന്ധപ്പെട്ട് ARAI മാരുതി 800 ല്‍ പരീക്ഷണം നടത്തിയിരുന്നൂവെന്നതും വിപണിയിലെ ചരിത്രമാണ്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍
  • 'മാരുതി സ്വിഫ്റ്റും സ്പെയർ വീലും'

ഇന്ന് ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള മോഡലില്‍ ഒന്ന് മാരുതി സ്വിഫ്റ്റാണ്. 2017 മാരുതി സ്വിഫ്റ്റിലേക്കാണ് ഇന്ന് ഏവരും ഉറ്റുനോക്കുന്നത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

എന്നാല്‍ തുടക്കകാലത്ത് പറയത്തക്ക പരിഗണന മാരുതി സ്വിഫ്റ്റിന് ലഭിച്ചിരുന്നില്ല.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

2005 ല്‍ എത്തിയ സ്വിഫ്റ്റ് ZXi ല്‍ മാരുതി ഒരുക്കിയിരുന്നത് അലോയ്ക്ക് ഒപ്പമുള്ള 185 സെക്ഷന്‍ ടയറുകളായിരുന്നു. എന്നാല്‍ സ്‌പെയര്‍ വീലായി മാരുതി നല്‍കിയത് 165 സെക്ഷന്‍ സ്റ്റീല്‍ ടയറുകളും!

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ഇത് ഒട്ടനവധി ഉപഭോക്താക്കളെയാണ് ചൊടിപ്പിച്ചത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

പിന്നാലെ മാരുതിയ്ക്ക് എതിരെ പരാതിയുമായി ഉപഭോക്താക്കള്‍ കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തെ സമീപിച്ചു. ARAI ഉള്‍പ്പെടുന്നത് ഘനവ്യവസായ മന്ത്രാലയത്തിന് കീഴിലാണ് എന്നതാണ് ഇതിന് കാരണം.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

2006 ല്‍ ഉപഭോക്താക്കള്‍ക്ക് 185 സെക്ഷന്‍ അലോയ് വീലുകള്‍ നല്‍കാന്‍ മാരുതി തീരുമാനിച്ചു. തത്ഫലമായി പല സ്വിഫ്റ്റ് ZXi ഉപഭോക്താക്കള്‍ക്കും രണ്ട് സ്‌പെയര്‍ വീലുകളാണ് ലഭിച്ചത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍
  • '407 ൽ ഒരുങ്ങിയ ടാറ്റ സുമോ'

18 മാസം കൊണ്ട് ടാറ്റ വികസിപ്പിച്ചെടുത്ത മോഡലാണ് സുമോ.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ബൊലേറൊയും ക്വാളിസും കടന്ന് വരുന്നത് വരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട യൂട്ടിലിറ്റി വാഹനമെന്ന ഖ്യാതി സുമോയ്ക്കായിരുന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

എന്നാല്‍ സുമോയുടെ യഥാര്‍ത്ഥ വിശേഷം മറ്റൊന്നാണ്. ടാറ്റയുടെ 407 ട്രക്ക് എഞ്ചിനിലാണ് സുമോയുടെ സ്‌പെഷ്യോ വേര്‍ഷന്‍ വന്നെത്തിയിരുന്നത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ട്രക്ക് എഞ്ചിനില്‍ വില്‍ക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യ വാഹനമെന്ന ഖ്യാതിയും സുമോയ്ക്കാണ്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍
  • 'ടാറ്റയുടെ മാക്‌സിമോ'

ടാറ്റ മാക്‌സിമോ എന്ന മോഡലുണ്ടോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

2010-11 കാലയളവില്‍ ടാറ്റ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ എയ്‌സിന് പകരം നല്‍കിയത് മഹീന്ദ്ര മാക്‌സിമോയുടെ ചിത്രമായിരുന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

വാര്‍ഷിക റിപ്പോര്‍ട്ടിന്റെ മുഴുനീള പേജുകളിലും മഹീന്ദ്രമാക്‌സിമോയുടെ ചിത്രം നിറഞ്ഞ് നില്‍ക്കുകയായിരുന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ടാറ്റ എയ്‌സിസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് മഹീന്ദ്ര മാക്‌സിമോ വിപണിയില്‍ തലയുയര്‍ത്തിയിരുന്നത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍
  • 'പ്രീമിയര്‍ പദ്മിനിയ്ക്കായുള്ള കാത്തിരിപ്പ്'

സൂപ്പര്‍കാറുകളുടെയും ഹൈപ്പര്‍ കാറുകളുടെയും യുഗത്തിലേക്ക് വിപണി പ്രവേശിച്ചിരിക്കുകയാണ്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

സൂപ്പര്‍ കാറോ, ഹൈപ്പര്‍ കാറോ സ്വന്തമാക്കണമെങ്കില്‍ ഉപഭോക്താവിന് ഇന്ന് കാത്തിരിക്കേണ്ടി വരിക ഒന്നോ രണ്ടോ വര്‍ഷവുമാണ്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ഇതേ സാഹചര്യമാണ് പ്രീമിയര്‍ പദ്മിനിയുടെ കാലഘട്ടത്തില്‍ ഉപഭോക്താക്കള്‍ നേരിട്ടത്. പ്രീമിയര്‍ പദ്മിനി സ്വന്തമാക്കാനുള്ള കാലതാമസം പത്ത് വര്‍ഷമായിരുന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ഇന്ന് വിപണിയില്‍ എത്തുന്ന മോഡലിന്റെ പുതുമ നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ ഫെയ്‌സ്‌ലിഫ്റ്റുകള്‍ ഇറങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍
  • 'വിപണിയിലെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍'

1960-70 കാലഘട്ടത്തില്‍ വിപണിയില്‍ മിക്ക തീരുമാനങ്ങള്‍ എടുത്തിരുന്നത് സര്‍ക്കാരായിരുന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചിരുന്ന ഹിന്ദുസ്താന്‍ മോട്ടോര്‍സും, പ്രീമിയര്‍ ഓട്ടോയും അടക്കമുള്ള കമ്പനികള്‍ക്ക് ഉത്പാദന ശേഷി നിശ്ചയിക്കാനുള്ള അധികാരം പോലും ഇക്കാലയളവില്‍ ലഭിച്ചിരുന്നില്ല.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

അതത് മോഡലുകളുടെ വില നിശ്ചയിക്കുന്നത് പോലും കമ്പനികളായിരുന്നില്ല, മറിച്ച് സര്‍ക്കാരായിരുന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍
  • 'ടാറ്റ ഇന്‍ഡിക്ക അല്ലെങ്കില്‍ സിറ്റി റോവര്‍'

വിദേശ വിപണിയില്‍ സാന്നിധ്യമറിയിക്കുന്ന ആദ്യ ഇന്ത്യന്‍ കാറുകളുടെ പട്ടികയില്‍ ടാറ്റ ഇന്‍ഡിക്കയുമുണ്ട്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

റോവറുമായുള്ള പങ്കാളിത്തത്തിലാണ് ഇന്‍ഡിക്കയെ ടാറ്റ വിദേശത്ത് എത്തിച്ചത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

'സിറ്റി റോവര്‍' എന്ന പുത്തന്‍ പേരിലാണ് ഇന്‍ഡിക്ക വിദേശ വിപണികളില്‍ എത്തിയത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

അതേസമയം, യൂറോപ്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായി ഇന്ഡിക്കയുടെ 1405 സിസി എഞ്ചിന്‍ ശേഷിയെ ടാറ്റയ്ക്ക് കുറയ്‌ക്കേണ്ടതായും വന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍
  • 'മെർസിഡീസിന്റെ ടാറ്റ W124'

ടാറ്റയുടെ ചുവട് പിടിച്ചാണ് മെര്‍സിഡീസ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തിലെത്തിയത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

അതിനാല്‍ മെര്‍സിഡീസ് നിരയില്‍ ഏറെ പ്രശസ്തമായ W124 നെ ആരംഭത്തില്‍ കൊണ്ട് വന്നിരുന്നത് ടാറ്റയായിരുന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

23 ലക്ഷം രൂപ വിലയിലാണ് W124 നെ ടാറ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ടാറ്റയുടെ പൂനെ ഫാക്ടറിയില്‍ നിന്നും ആദ്യ വര്‍ഷം 20000 W124 യൂണിറ്റുകളെ ഉത്പാദിപ്പിച്ച് വില്‍പന നടത്താനായിരുന്നു മെര്‍സിഡീസ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ആദ്യ വര്‍ഷം 1885 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കപ്പെട്ടത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍
  • 'പ്രശസ്തിയുടെ കൊടുമുടിയില്‍ മസ്താംഗ്'

കാര്‍പ്രേമികളുടെ സ്ഥിരം പ്രതിഷ്ടകളില്‍ ഒന്നാണ് ഫോര്‍ഡ് മസ്താംഗ്. ഇന്ത്യയില്‍ ഫോര്‍ഡ് മസ്താംഗിന് വലിയ ആരാധകസമൂഹമാണുള്ളത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

1964 അവതരിച്ച ആദ്യ തലമുറയ്ക്ക് പിന്നാലെ ഒട്ടനവധി ഫോര്‍ഡ് മസ്താംഗുകളാണ് ഇന്ത്യയിലേക്ക് കടന്ന് വന്നത്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

മഹീന്ദ്ര ആന്റ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ ഡോ. പവന്‍ ഗോയെങ്കെ സ്വന്തമാക്കിയ ആദ്യ കാര്‍ ചുവന്ന നിറത്തിലുള്ള ഫോര്‍ഡ് മസ്താംഗ് V8 ആണെന്നത് ഇന്നും വിപണിയിലെ സംസാരമാണ്.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ഇന്നും ബോളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനമേതെന്ന ചോദ്യത്തിനുള്ള ഉത്തരം ഫോര്‍ഡ് മസ്താംഗാണെന്നത് വിപണിയില്‍ കൗതുകം ഉണര്‍ത്തുന്നു.

'ഇന്‍ഡിക്കയെ ഭയന്ന മാരുതി, 407 ല്‍ ഒരുങ്ങിയ ടാറ്റ സുമോ' — ചില രസകരമായ ചരിത്രങ്ങള്‍

ആദ്യകാല ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്ന, പ്രശസ്ത നടനും സംവിധായകനും നിര്‍മ്മാതാവുമായ സുനില്‍ ദത്ത്, നടി നുതാന്‍ എന്നിവരാണ് ഫോര്‍ഡ് മസ്താംഗുകളെ ഇന്ത്യന്‍ സിനിമാ മേഖലയ്ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്.

കൂടുതല്‍... #കൗതുകം #off beat
English summary
Some Interesting Facts about Indian Auto Industry. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark