ഇന്ത്യയുടെ ആദ്യ വൈദ്യുത ചാര്‍ജിംഗ് സ്‌റ്റേഷന്‍ നാഗ്പൂരില്‍

By Dijo Jackson

2030 ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ ഉപേക്ഷിച്ച് പൂര്‍ണമായും ഇലക്ട്രിക് ഗണത്തിലേക്ക് ചേക്കാറാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ രാജ്യത്ത് സ്ഥാപിച്ചു.

ഇന്ത്യയുടെ ആദ്യ വൈദ്യുത ചാര്‍ജിംഗ് സ്‌റ്റേഷന്‍ നാഗ്പൂരില്‍

ടാക്‌സി സേവനദാതാക്കള്‍ ഓലയുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ നാഗ്പൂരിലെ പെട്രോള്‍ പമ്പിലാണ് ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്.

ഇന്ത്യയുടെ ആദ്യ വൈദ്യുത ചാര്‍ജിംഗ് സ്‌റ്റേഷന്‍ നാഗ്പൂരില്‍

പൊതു വൈദ്യുത ഗതാഗത സംവിധാനം സ്വീകരിച്ച ആദ്യ ഇന്ത്യന്‍ നഗരം കൂടിയാണ് നാഗ്പൂര്‍. ടാക്‌സികള്‍, ബസുകള്‍, ഇ-റിക്ഷകള്‍ ഉള്‍പ്പെടെ 200 ഓളം ഇലക്ട്രിക് വാഹനങ്ങളാണ് നാഗ്പൂരില്‍ സേവനം അനുഷ്ടിക്കുന്നത്.

ഇന്ത്യയുടെ ആദ്യ വൈദ്യുത ചാര്‍ജിംഗ് സ്‌റ്റേഷന്‍ നാഗ്പൂരില്‍

ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജിംഗ് പോയിന്റുകളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ ഉദ്യമം.

ഇന്ത്യയുടെ ആദ്യ വൈദ്യുത ചാര്‍ജിംഗ് സ്‌റ്റേഷന്‍ നാഗ്പൂരില്‍

വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍.

ഇന്ത്യയുടെ ആദ്യ വൈദ്യുത ചാര്‍ജിംഗ് സ്‌റ്റേഷന്‍ നാഗ്പൂരില്‍

പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നും ചുവട് മാറാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ മാത്രം 135 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളെ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യയുടെ ആദ്യ വൈദ്യുത ചാര്‍ജിംഗ് സ്‌റ്റേഷന്‍ നാഗ്പൂരില്‍

ദില്ലിയില്‍ 55 ഇടങ്ങളിലായാകും ചാര്‍ജിംഗ് സ്റ്റേഷനുകളെ കേന്ദ്രം സ്ഥാപിക്കുകയെന്ന് നീതി ആയോഗ് വ്യക്തമാക്കിയിട്ടുണ്ട്.

Trending On DriveSpark Malayalam:

കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം

ബുള്ളറ്റ് എന്ന പട്ടാളബൈക്ക്; ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ആരംഭിച്ച റോയല്‍ എന്‍ഫീല്‍ഡിന്റെ കഥ

Recommended Video

[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
ഇന്ത്യയുടെ ആദ്യ വൈദ്യുത ചാര്‍ജിംഗ് സ്‌റ്റേഷന്‍ നാഗ്പൂരില്‍

ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലായിരം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള ഒരുക്കത്തിലാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news #hatchback
English summary
India's First Electric Vehicle Charging Station Launched. Read in Malayalam.
Story first published: Tuesday, November 21, 2017, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X