വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

By Dijo Jackson

നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ നൂറിലേറെ മോഡലുകളാണ് വില്‍പനയ്ക്ക് എത്തുന്നത്. വിപണിയില്‍ ആധിപത്യം നേടുക ലക്ഷ്യമിട്ട് പുതിയ കാറുകളുമായി നിര്‍മ്മാതാക്കള്‍ തുടരെ മത്സരിക്കുന്നത്, ഇന്ന് പതിവ് ചിത്രമായി മാറിക്കഴിഞ്ഞു.

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ ഏതെന്ന കാര്യം മിക്കവര്‍ക്കും അറിയാം. പ്രതിമാസം പുറത്ത് വരുന്ന വില്‍പന കണക്കുകള്‍ വിപണിയില്‍ നിലകൊള്ളുന്ന സമാവാക്യങ്ങളുടെ നേര്‍ച്ചിത്രം തുറന്നുകാട്ടുന്നു.

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

എന്നാല്‍ ഉപഭോക്താക്കളെ ലഭിക്കാന്‍ കഷ്ടപ്പെടുന്ന ഒരുപിടി കാറുകളും ഇന്ത്യന്‍ വിപണിയില്‍ ഉണ്ട്. ഓക്ടോബര്‍ മാസം പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെട്ട കാറുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം (പട്ടികയില്‍ അത്യാഢംബര കാറുകളെ ഉള്‍പ്പെടുത്തിയിട്ടില്ല).

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

മഹീന്ദ്ര നുവോസ്‌പോര്‍ട്: 26 യൂണിറ്റുകൾ

വിപണിയില്‍ ക്വാണ്ടോയ്ക്ക് പകരക്കാരനായി എത്തിയ നുവോസ്‌പോര്‍ടാണ് ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാർ.

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

നുവോസ്‌പോര്‍ടിന്റെ 26 യൂണിറ്റുകളെ മാത്രമാണ് കഴിഞ്ഞ മാസം മഹീന്ദ്ര വിറ്റത്. അതേസമയം സെപ്തംബര്‍ മാസം 20 ഉപഭോക്താക്കളെ മാത്രമാണ് മഹീന്ദ്ര നുവോസ്‌പോര്‍ടിന് ലഭിച്ചതും.

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

മഹീന്ദ്ര വെരിറ്റോ/വൈബ്: 33 യൂണിറ്റുകൾ

ഓക്ടോബര്‍ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകളെ വിറ്റ മൂന്നാമത്തെ നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. ഇതേ മഹീന്ദ്രയാണ് ഏറ്റവും കുറവ് കാറുകള്‍ വില്‍ക്കപ്പെട്ട പട്ടികയിലും മുന്നിട്ട് നില്‍ക്കുന്നത്.

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

മഹീന്ദ്രയുടെ വെരിറ്റോ സെഡാനും, വൈബ് ഹാച്ച്ബാക്കുമാണ് പട്ടികയില്‍ രണ്ടാമതുള്ളത്. ഉയര്‍ന്ന വിലയും, പഴഞ്ചന്‍ ഡിസൈനുമാണ് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പില്‍ എത്തുന്ന ഇരു മോഡലുകള്‍ക്കും വിനയായി നില്‍ക്കുന്നതും.

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

ഫിയറ്റ് ലിനിയ: 33 യൂണിറ്റുകൾ

കാഴ്ചയില്‍ ഗംഭീരമെങ്കിലും ഉപഭോക്താക്കളെ നേടാന്‍ കഷ്ടപ്പെടുന്ന ഫിയറ്റ് ലിനിയയെയാണ് ഇന്ത്യന്‍ വിപണി വരച്ച് കാട്ടുന്നത്. കഴിഞ്ഞ മാസം ലിനിയയുടെ 33 യൂണിറ്റുകളെ മാത്രമാണ് ഫിയറ്റ് ഇന്ത്യയില്‍ വിറ്റത്.

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

ഫിയറ്റ് നിരയില്‍ നിന്നുള്ള പുന്തോയുടെ വില്‍പനയും ശരാശരിയില്‍ മാത്രമാണ്. കേവലം 90 പുന്തോകളെയാണ് ഒക്ടോബര്‍ മാസം ഫിയറ്റ് വിറ്റത്.

Trending On DriveSpark Malayalam:

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

ടാറ്റ നാനോ: 57 യൂണിറ്റുകൾ

ടാറ്റയുടെ പ്രതീക്ഷകള്‍ക്ക് ഒത്ത് ചിറക് വിരിക്കാന്‍ നാനോയ്ക്ക് ഇന്നും സാധിച്ചിട്ടില്ല.

Recommended Video

[Malayalam] Mahindra KUV100 NXT Launched In India - DriveSpark
വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്നതില്‍ നാനോ മുന്‍പന്തിയിലാണെങ്കിലും ഉപഭോക്താക്കള്‍ക്ക് നാനോയോട് അത്ര പ്രിയം പോരാ. പിന്നീട് എത്തിയ എഎംടി, സിഎന്‍ജി പതിപ്പുകള്‍ക്കും നാനോയെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

ടാറ്റ ഇന്‍ഡിഗോ/മാന്‍സ: 80 യൂണിറ്റുകൾ

ഇന്ത്യയില്‍ ഇന്നും ഈ കാറുകള്‍ വില്‍പനയ്ക്ക് എത്തുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ലായിരിക്കാം. ഒക്ടോബര്‍ മാസം ഇരു കാറുകളുടെയും 80 യൂണിറ്റുകളെ മാത്രമാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ വിറ്റത്.

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

വരും ഭാവിയില്‍ തന്നെ മോഡലുകളുടെ ഉത്പാദനം ടാറ്റ നിര്‍ത്തുമെന്നും സൂചനയുണ്ട്.

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

വിപണിയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെട്ട മറ്റ് കാറുകള്‍

6. ടാറ്റ ഇന്‍ഡിക്ക/വിസ്റ്റ: 156 യൂണിറ്റ്

7. നിസാന്‍ സണ്ണി: 163 യൂണിറ്റ്

വാങ്ങാന്‍ ആരുമില്ല; ഇന്ത്യയില്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാറുകള്‍

8. ടാറ്റ ബോള്‍ട്ട്: 229 യൂണിറ്റ്

9. നിസാന്‍ ടെറാനോ: 236 യൂണിറ്റ്

10. റെനോ ലോഡ്ജി: 250 യൂണിറ്റ്‌

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto news #hatchback
English summary
India’s Least Selling Cars. Read in Malayalam.
Story first published: Friday, November 17, 2017, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X