ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

Written By:

കാറുകളുടെ വില്‍പനയില്‍ നിറം ഒരു പ്രധാന ഘടകമാണ്. ജീവിതശൈലി വെളിപ്പെടുത്തുന്ന നിറങ്ങളാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ മിക്കപ്പോഴും തെരഞ്ഞെടുക്കുന്നത്. പഠനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട കാര്‍ നിറം വെളിപ്പെട്ടിരിക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

ഡ്രൂമില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രാകരം, വെള്ള നിറത്തിലുള്ള കാറുകളിലാണ് ഇന്ത്യന്‍ ജനത താത്പര്യപ്പെടുന്നത്. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് മുതല്‍ പ്രീമിയം എസ്‌യുവികളില്‍ വരെ വെള്ളനിറമാണ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നത്.

ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

നിലവില്‍ ഓരോ മോഡലിലും വിവിധ നിറഭേദങ്ങളാണ് ഉപഭോക്താക്കള്‍ക്കായി കാര്‍നിര്‍മ്മാതാക്കള്‍ കാഴ്ചവെക്കുന്നത്.

ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

ഡ്യൂവല്‍ ടോണ്‍ പെയിന്റ് സ്‌കീമിലുള്ള 12 ഓളം നിറങ്ങളാണ് മിക്ക മോഡലുകളിലും ഉപഭോക്താക്കള്‍ ലഭ്യമാക്കുന്നതും. എന്നാല്‍ വെള്ള നിറത്തിലുള്ള കാറുകളാണ് ഇന്ത്യന്‍ ജനത താത്പര്യപ്പെടുന്നത്.

ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

ആഭ്യന്തര വില്‍പനയില്‍, 46 ശതമാനവും വെള്ള നിറത്തിലുള്ള കാറുകളാണ് വില്‍ക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. വെള്ള നിറത്തിന് പിന്നാലെ സില്‍വര്‍, ഗ്രെയ് നിറങ്ങളിലുള്ള കാറുകളെയാണ് ഇന്ത്യന്‍ ജനത തെരഞ്ഞെടുക്കുന്നത്.

ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

സില്‍വര്‍, ഗ്രെയ് നിറങ്ങളിലുള്ള കാറുകളുടെ ആഭ്യന്തര വില്‍പന യഥാക്രമം 20 ശതമാനവും 11 ശതമാനവുമാണ്. അഞ്ച് ശതമാനം മാത്രമാണ് റെഡ്, ഓറഞ്ച്, ബ്ലാക് നിറങ്ങളിലുള്ള കാറുകളുടെ വില്‍പനയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

ബീജ്, ബ്ലൂ, ബ്രൗണ്‍ നിറങ്ങളാണ് പട്ടികയില്‍ ഏറ്റവും താഴെ നിലകൊള്ളുന്നത്. വില്‍പന കണക്കുകളില്‍ മൂന്ന് ശതമാനമാണ് ബീജ് നിറത്തിലുള്ള കാറുകളുള്ളത്. അതേസമയം ബ്ലൂ, ബ്രൗണ്‍ നിറങ്ങള്‍ക്ക് രണ്ട് ശതമാനം ആവശ്യക്കാര്‍ മാത്രമാണുള്ളതും.

ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

ഓരോ വാഹനത്തിനെയും ശ്രദ്ധേയമാക്കുന്ന നിര്‍ണായക ഘടകങ്ങളില്‍ ഒന്ന് നിറമാണ്. കാറുകളുടെ റീസെയില്‍ മൂല്യം പോലും പലപ്പോഴും നിറങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാധീനിക്കപ്പെടാം.

ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

വെള്ള, സില്‍വര്‍ നിറങ്ങളിലുള്ള കാറുകളുടെ റീസെയില്‍ മൂല്യവും താരതമ്യേന വര്‍ധിക്കുന്നതായി ഡ്രൂം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

വെള്ള നിറത്തിലുള്ള കാറുകള്‍ക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ആവശ്യക്കാരേറുന്നതെന്ന് ജെഡി പവര്‍ നടത്തിയ പഠനത്തിലും സൂചിപ്പിച്ചിരുന്നു.

ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിറം ഏതെന്ന് അറിയുമോ?

ദക്ഷിണേന്ത്യയില്‍ 34 ശതമാനം കാറുകളും വില്‍ക്കപ്പെടുന്നത് വെള്ള നിറത്തിലാണ്. അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പലപ്പോഴും പരീക്ഷണാത്മകമായ നിറങ്ങളാണ് കാറുകളില്‍ തെരഞ്ഞെടുക്കുന്നതും.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
India’s Most Preferred Car Colour Revealed. Read in Malayalam.
Story first published: Monday, May 29, 2017, 10:56 [IST]
Please Wait while comments are loading...

Latest Photos