സെസ് വര്‍ധനവ്; ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസുവും വാഹനങ്ങളുടെ വില കൂട്ടി

Written By:

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തിലാണ് വിപണിയില്‍ കാറുകളുടെ വില ഗണ്യമായി കുറഞ്ഞത്. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു കാറുകളുടെ വില നിര്‍മ്മാതാക്കള്‍ കുറച്ചതും.

To Follow DriveSpark On Facebook, Click The Like Button
സെസ് വര്‍ധനവ്; ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസുവും വാഹനങ്ങളുടെ വില കൂട്ടി

എന്നാല്‍ ജിഎസ്ടി സെസ് ഉയര്‍ത്തിയ കേന്ദ്ര നീക്കം നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയേകി. മിഡ്-സൈസ് സെഡാന്‍, ആഢംബര കാര്‍, എസ്‌യുവി എന്നിങ്ങനെ അതത് വിഭാഗങ്ങളില്‍ രണ്ട് മുതല്‍ ഏഴ് ശതമാനം വരെയാണ് ഇപ്പോള്‍ സെസ് വര്‍ധിച്ചിരിക്കുന്നത്.

സെസ് വര്‍ധനവ്; ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസുവും വാഹനങ്ങളുടെ വില കൂട്ടി

സെസ് ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരിക്കുകയാണ്. ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസു മോട്ടോര്‍സ് ഇന്ത്യയും മോഡലുകളുടെ വില വര്‍ധിപ്പിച്ചു.

സെസ് വര്‍ധനവ്; ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസുവും വാഹനങ്ങളുടെ വില കൂട്ടി

എംയു-എക്‌സ് എസ് യുവി, ഡി-മാക്‌സ് വി-ക്രോസ് പിക്കപ്പ് ട്രക്ക് ഉള്‍പ്പെടുന്ന ഇസുസു നിരയുടെ വില പുതുക്കിയതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
സെസ് വര്‍ധനവ്; ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസുവും വാഹനങ്ങളുടെ വില കൂട്ടി

23.47 ലക്ഷം രൂപയായാണ് എംയു-എക്‌സ് എസ്‌യുവിയുടെ (4x2 വേരിയന്റ്) വില ഇസുസു പുതുക്കിയിരിക്കുന്നത്. 25.43 ലക്ഷം രൂപയാണ് എംയു-എക്‌സ് 4x4 വേരിയന്റിന്റെ പുതുക്കിയ വില.

സെസ് വര്‍ധനവ്; ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസുവും വാഹനങ്ങളുടെ വില കൂട്ടി

ഇന്ത്യയുടെ ആദ്യ അഡ്വഞ്ചര്‍ യൂട്ടിലിറ്റി വാഹനം, ഡി-മാക്‌സ് വി-ക്രോസിന്റെ വില 13.11 ലക്ഷം രൂപയായി ഇസുസു പുതുക്കി. രാജ്യത്തുടനീളം കാറുകളുടെ വില ഇസുസു വര്‍ധിപ്പിക്കുമ്പോള്‍, ആന്ധ്ര പ്രദേശില്‍ മാത്രം ഇസുസു കാറുകളുടെ വിലയില്‍ മാറ്റമില്ല.

സെസ് വര്‍ധനവ്; ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസുവും വാഹനങ്ങളുടെ വില കൂട്ടി

2021 മാര്‍ച്ച് 31 വരെ ആന്ധ്ര പ്രദേശില്‍ നിന്നും വില്‍ക്കപ്പെടുന്ന മോഡലുകളെ മോട്ടോര്‍ വാഹന നികുതിയില്‍ നിന്നും ഒഴിവാക്കുമെന്ന് ഇസുസു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രപ്രദേശില്‍ മാത്രം ഇസുസു കാറുകളുടെ വില വര്‍ധിക്കാത്തത്.

സെസ് വര്‍ധനവ്; ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസുവും വാഹനങ്ങളുടെ വില കൂട്ടി

സെസ് വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ മിഡ്-സൈസ് സെഗ്മന്റ് കാറുകളില്‍ 45 ശതമാനം ജിഎസ്ടി നിരക്കാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

സെസ് വര്‍ധനവ്; ടൊയോട്ടയ്ക്ക് പിന്നാലെ ഇസുസുവും വാഹനങ്ങളുടെ വില കൂട്ടി

ആഢംബര കാറുകളിലും, എസ് യു വികളിലും യഥാക്രമം 48 ശതമാനം, 50 ശതമാനം ജിഎസ്ടി നിരക്കാണ് പുതുക്കിയ സെസിനെ അടിസ്ഥാനപ്പെടുത്തി ഈടാക്കുക. ഇതോടെ മറ്റു ജനപ്രിയ കാറുകളുടെ വിലയും കുതിക്കുമെന്നാണ് സൂചന.

കൂടുതല്‍... #isuzu #auto news #ഇസുസു
English summary
Isuzu Car Prices Increase After GST Revision On Cess. Read in Malayalam.
Story first published: Thursday, September 14, 2017, 12:50 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark