ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

Written By:

റെനോയ്ക്കും ഫോഡിനും പിന്നാലെ ഡിസ്‌കൗണ്ടുകളുമായി ഇസുസുവും രംഗത്ത്. മോഡലുകളുടെ എക്‌സ്‌ഷോറൂം വിലകളില്‍ 60000 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ വിലക്കിഴിവാണ് ഇസുസു മോട്ടോര്‍സ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

ജിഎസ്ടി പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് ഉപഭോക്താക്കളില്‍ ആനുകൂല്യങ്ങള്‍ എത്തിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇസുസു വ്യക്തമാക്കി. ചരക്ക് സേവന നികുതിയുടെ പിന്‍ബലത്തില്‍, വിപണിയില്‍ എസ്‌യുവികളുടെയും പ്രീമിയം കാറുകളുടെയും വില 12 ശതമാനം വരെ ഇതിനകം കുറഞ്ഞ് കഴിഞ്ഞു.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

അടുത്തിടെ ഇസുസു അവതരിപ്പിച്ച MU-X എസ്‌യുവിയുടെ വില 22.4 ലക്ഷം രൂപ മുതല്‍ 24.4 ലക്ഷം രൂപ വരെയായി പുന:ക്രമീകരിച്ചു. നേരത്തെ, 23.9 ലക്ഷം രൂപ ആരംഭ വിലയിലാണ് MU-X വിപണിയില്‍ എത്തിയിരുന്നത്.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

MU-X ടോപ് വേരിയന്റിന്റെ വില 25.9 ലക്ഷം രൂപയായിരുന്നു (ദില്ലി എക്‌സ്‌ഷോറൂം വില). 3.0 ലിറ്റര്‍ ടര്‍ബ്ബോ ഇന്‍ലൈന്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാണ് ഇസുസു MU-X എത്തുന്നത്.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

174 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇസുസു നല്‍കുന്നത്. MU-X ന് പുറമെ, പിക്കപ്പ് ട്രക്കായ വി-ക്രോസിനും ഇസുസു ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നുണ്ട്.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

പുതുക്കിയ നിരക്ക് പ്രകാരം, 12.7 ലക്ഷം രൂപ വിലയിലാണ് വി-ക്രോസ് ലഭ്യമാകുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില). 2.5 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനിലാണ് വി-ക്രോസ് ഒരുങ്ങുന്നത്.

134 bhp കരുത്തും 320 Nm torque മാണ് വി-ക്രോസ് എഞ്ചിന്‍ ഉത്പാദിപ്പിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വി-ക്രോസ് എഞ്ചിനുമായി ഇസുസു ബന്ധപ്പെടുത്തുന്നത്.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

നിലവിലെ നികുതി നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ജിഎസ്ടി നിരക്കുകള്‍ വലിയ കാറുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

വലിയ എഞ്ചിന്‍ ശേഷിയുള്ള കാറുകളില്‍ 28 ശതമാനം നികുതിയും, 15 ശതമാനം വരെ സെസുമാണ് നിശ്ചയിച്ചിരിക്കുന്നത്. ജിഎസ്ടി പ്രകാരം, 1200 സിസിക്ക് താഴെ എഞ്ചിന് ശേഷിയുള്ള കാറുകളില്‍ ഒരു ശതമാനം സെസാണ് ഈടാക്കുക.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

അതേസമയം, 1500 സിസിക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ കാറുകളില്‍ മൂന്ന് ശതമാനം സെസാണ് ചുമത്തുക. 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകള്‍ക്കും, 1500 സിസിക്ക് മുകളിലുള്ളതും നാല് മീറ്ററില്‍ നീളമുള്ളതുമായ എസ്യുവികള്‍ക്കും 15 ശതമാനം സെസാണ് നിശ്ചയിച്ചിരിക്കുന്നത്.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

നേരത്തെ, ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു, ഔടി, മെര്‍സിഡീസ് എന്നിവര്‍ മോഡലുകളില്‍ ഡിസ്‌കൗണ്ട് നിരക്കുകള്‍ ലഭ്യമാക്കിയിരുന്നു.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

മോഡലുകളുടെ അടിസ്ഥാനത്തില്‍ 12 ശതമാനം വരെയാണ് ബിഎംഡബ്ല്യു നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മോഡലുകളില്‍ ഏഴ് ലക്ഷം രൂപ വരെ നിരക്കിളവ് നല്‍കി മെര്‍സിഡീസും രംഗത്തുണ്ട്.

ഡിസ്‌കൗണ്ടുമായി ഇസുസുവും; MU-X എസ്‌യുവിയ്ക്ക് 1.5 ലക്ഷം രൂപ വരെ വില കുറച്ചു

ജിഎസ്ടി അടിസ്ഥാനത്തില്‍ മോഡലുകളില്‍ 10 ലക്ഷം രൂപ വരെയാണ് ഔടി ഇന്ത്യ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നത്.

കൂടുതല്‍... #ഇസുസു
English summary
Isuzu Reduces Prices Of MU-X SUV And V-Cross Pickup Truck. Read in Malayalam.
Story first published: Tuesday, May 30, 2017, 17:33 [IST]
Please Wait while comments are loading...

Latest Photos