ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

Written By:

പുത്തന്‍ എസ്‌യുവിയുമായി ജാപ്പനീസ് നിര്‍മ്മാതാക്കളായ ഇസുസു മോട്ടോര്‍സ് വീണ്ടും ഇന്ത്യന്‍ വിപണിയില്‍. എസ്‌യുവി മോഡല്‍ MU-X നെ ഇസുസു ഇന്ത്യ അവതരിപ്പിച്ചു.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

23.99 ലക്ഷം രൂപ ആരംഭവിലയിലാണ് MU-X ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില). 4x2, 4x4 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് MU-X നെ ഇസുസു അണിനിരത്തുന്നത്.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

MU-X ന്റെ ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റിന് 25.99 ലക്ഷം രൂപയാണ് വില. പിക്കപ്പ് മോഡലായ ഡി-മാക്‌സ് വി-ക്രോസിന്റെ പ്ലാറ്റ്‌ഫോമിലാണ് MU-X നെയും ഇസുസു ഒരുക്കിയിരിക്കുന്നത്.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

ജനറല്‍ മോട്ടോര്‍സില്‍ നിന്നുള്ള ഷെവര്‍ലെ ട്രെയില്‍ബ്ലെയ്‌സറും സമാന പ്ലാറ്റ്‌ഫോമിലാണ് വന്നെത്തുന്നത്.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

ഡി-മാക്‌സ് വി-ക്രോസിന് സമാനമായ ഡിസൈന്‍ തത്വമാണ് MU-X ഉം പിന്തുടരുന്നത് എന്നതും ശ്രദ്ധേയം.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

പ്രീമിയം ലുക്ക് എന്നതില്‍ ഉപരി സ്‌പോര്‍ടി ലുക്കിലാണ് MU-X ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഡബിള്‍ സ്ലാറ്റ് ക്രോം ഗ്രില്ലും , എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, 17 ഇഞ്ച് അലോയ് വീലുകളും, റൂഫ് റെയിലുമെല്ലാം MU-X ന്റെ എക്‌സ്റ്റേണല്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

177 bhp കരുത്തും, 380 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് ഇസുസു MU-X വന്നെത്തുന്നത്.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

4x4 വേരിയന്റില്‍ ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനായുള്ള 'ഷിഫ്റ്റ്-ഓണ്‍-ദി-ഫ്‌ളൈ'യും ഇസുസു നല്‍കുന്നു.

ടൂ-ഹൈ, ഫോര്‍-ഹൈ, ഫോര്‍-ലോ റേഞ്ചുകള്‍ ഷിഫ്റ്റ്-ഓണ്‍-ദി-ഫ്‌ളൈയിലൂടെ തെരഞ്ഞെടുക്കാം.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

അപ്ഹില്‍, ഡൗണ്‍ഹില്‍ കണ്‍ട്രോളും മോഡലില്‍ ഇസുസു ലഭ്യമാക്കുന്നു. 13.8 കിലോമീറ്ററാണ് 4x2 വേരിയന്റില്‍ ഇസുസൂ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

MU-X ന്റെ ഇന്റീരിയറും ഒരുങ്ങിയിരിക്കുന്നത് ഡി-മാക്‌സ് വി-ക്രോസിലാണ് എന്നതും ശ്രദ്ധേയം. ഇസുസു MU-7 ന് പകരക്കാനായി എത്തുന്ന MU-X സെവന്‍ സീറ്റര്‍ വേര്‍ഷനാണ്.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

ബ്ലൂടൂത്ത് കണക്ടിവിറ്റിയോടൊപ്പം ഉള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, റൂഫ് മൗണ്ടഡ് 10 ഇഞ്ച് മോണിറ്ററും, ക്രൂയിസ് കണ്‍ട്രോളും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും എല്ലാം ഇസുസു MU-X ന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

സ്റ്റേജ് സ്‌പെയ്‌സ് വര്‍ധിപ്പിക്കാന്‍ 12 കപ്പ് ഹോള്‍ഡറും, 19 കബ്ബി ഹോള്‍ഡറും ഇന്റീരിയറില്‍ ഇടം പിടിക്കുന്നു.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

സുരക്ഷാ സജ്ജീകരണങ്ങളിലും MU-X ശ്രേണിയില്‍ മുന്നിട്ട് നില്‍ക്കുന്നു.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകളും, എബിഎസ്, ഇബിഡി, ഇഎസ്സി ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിങ്ങനെ ഒരുപിടി സുരക്ഷാ ക്രമീകരണങ്ങളാണ് MU-X ല്‍ ഉള്ളത്.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

നാല് നിറഭേദങ്ങളിലാണ് MU-X നെ ഇസുസു അവതരിപ്പിക്കുന്നത്. സില്‍ക്കി വൈറ്റ്, ഓര്‍ക്കിഡ് ബ്രൗണ്‍, കോസ്മിക് ബ്ലാക്, ടൈറ്റാനിയം സില്‍വര്‍ എന്നീ നിറങ്ങളിലാണ് MU-X ലഭ്യമാവുക.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

അടുത്തിടെയാണ് MU-X ന്റെ ഫെയ്‌സ് ലിഫ്റ്റഡ് വേര്‍ഷനെ രാജ്യാന്തര വിപണിയില്‍ ഇസുസു അവതരിപ്പിച്ചത്.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ അവതരിച്ചിട്ടുള്ളത് ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷന് മുമ്പുള്ള MU-X ആണ്.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലുള്ള നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും അസംബിള്‍ ചെയ്താണ് MU-X വിപണിയില്‍ എത്തുന്നത്.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

50000 യൂണിറ്റ് വാര്‍ഷിക ഉത്പാദന ശേഷിയാണ് നിലവില്‍ ഇസുസുവിന്റെ ശ്രീസിറ്റി നിര്‍മ്മാണ കേന്ദ്രത്തിന് ഉള്ളത്. അതേസമയം വരുംഭാവിയില്‍ ഉത്പാദനം 1.20 ലക്ഷം യൂണിറ്റായി വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇസുസു.

ഫോര്‍ച്ച്യൂണറിനെ വെല്ലാന്‍ ഇസുസു MU-X എത്തി

ടോയോട്ട ഫോര്‍ച്ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവരുമായാണ് ശ്രേണിയില്‍ ഇസുസു MU-X എറ്റുമുട്ടുന്നത്.

English summary
Isuzu MU-X Launched In India — Prices Start At Rs 23.99 Lakh. Read in Malayalam.
Story first published: Thursday, May 11, 2017, 16:57 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark