ഇത് ജാഗ്വാറിന്റെ ഏറ്റവും വിലയേറിയ കാര്‍; എഫ്-ടൈപ് എസ്‌വിആര്‍ ഇന്ത്യയില്‍ എത്തി
ജാഗ്വാറിന്റെ ഏറ്റവും വിലയേറിയ കാര്‍, എഫ്-ടൈപ് എസ്‌വിആര്‍ ഇന്ത്യയില്‍ അവതരിച്ചു. 2.45 കോടി രൂപയാണ് എഫ്-ടൈപ് എസ്‌വിആറിന്റെ കൂപ്പെ വേര്‍ഷന്‍ വില. 2.63 കോടി രൂപ പ്രൈസ് ടാഗിലാണ് കണ്‍വേര്‍ട്ടബിള്‍ വേര്‍ഷന്‍ എഫ്-ടൈപ് എസ്‌വിആറും എത്തിയിരിക്കുന്നത്.

ജാഗ്വാറിന്റെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍ വിഭാഗത്തെയാണ് എസ്‌വിആര്‍ ബാഡ്ജ് പ്രതിനിധീകരിക്കുന്നത്. ജാഗ്വാറിന്റെ പെര്‍ഫോര്‍മന്‍സ് ഡിവിഷനില്‍ നിന്നും ഒരുങ്ങുന്ന കാറുകളിൽ എല്ലാം എസ്‌വിആര്‍ ബാഡ്ജ് ഇടംപിടിക്കുന്നുണ്ട്.

575 bhp കരുത്തും 700 Nm torque ഉം ഏകുന്ന 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് V8 എഞ്ചിനിലാണ് എഫ്-ടൈപ് എസ്‌വിആറിന്റെ ഇരു വേരിയന്റുകളും എത്തുന്നത്. എഫ്-ടൈപ് ആറിനെക്കാളും 25 bhp കരുത്തും 20 Nm torque മാണ് എഫ്-ടൈപ് എസ്‌വിആര്‍ അധികം ഉത്പാദിപ്പിക്കുന്നതും.
Recommended Video


വലുപ്പമേറിയ എയര്‍ ഇന്‍ടെയ്ക്കുകള്‍, പുതിയ ചാര്‍ജ് എയര്‍ കൂളറുകള്‍, പുതിയ ഇന്‍കോണല്‍ ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവയാണ് എഫ്-ടൈപ് എസ്‌വിആറിന്റെ ഫീച്ചറുകള്‍.

മികവാര്‍ന്ന എയറോഡൈനാമിക്‌സാണ് പുതുക്കിയ ഫ്രണ്ട് ബമ്പറും, സ്പ്ലിറ്ററും, റിയര്‍ വെന്റൂറി ടണലുകളും, കാര്‍ബണ്‍ ഫൈബര്‍ റിയര്‍ സ്‌പോയിലറും പ്രദാനം ചെയ്യുന്നത്.

കാര്‍ബണ്‍ ഫൈബര്‍ ബോഡി പാനലുകളും, കാര്‍ബണ്‍ സെറാമിക് മെട്രിക്‌സ് ബ്രേക്കുകളും എഫ്-ടൈപ് എസ്‌വിആറിന്റെ ഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തില്‍ ഒരുങ്ങുന്ന എഫ്-ടൈപ് എസ്‌വിആറില്‍, 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇടംപിടിക്കുന്നത്.

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എഫ്-ടൈപ് എസ്‌വിആറിന് വേണ്ടത് കേവലം 3.7 സെക്കന്‍ഡാണ്. മണിക്കൂറില്‍ 322 കിലോമീറ്റര്‍ വേഗതയാണ് കൂപെ വേരിയന്റിന്റെ ടോപ്‌സ്പീഡ്; മണിക്കൂറില്‍ 314 കിലോമീറ്ററാണ് എഫ്-ടൈപ് എസ്‌വിആര്‍ കണ്‍വേര്‍ട്ടബിളിന്റെ ടോപ് സ്പീഡും.

എഫ്-ടൈപ് എസ്‌വിആറിന് മേലുള്ള ബുക്കിംഗ് ജാഗ്വാര്‍ ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു.

ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്ന കസ്റ്റമൈസേഷന്‍ ലെവലിനെ അടിസ്ഥാനപ്പെടുത്തി 5-6 മാസം വരെയുള്ള കാലയളവില്‍ മോഡലിനെ ജാഗ്വാര്‍ ലഭ്യമാക്കും.

പോര്‍ഷ 911 ടര്‍ബ്ബോ എസ്, മെര്‍സിഡീസ് എഎംജി ജിടി ആര്‍, നിസാന്‍ ജിടി-ആര്‍ മോഡലുകള്‍ക്ക് എതിരായാണ് എഫ്-ടൈപ് എസ്‌വിആര്‍ കൂപ്പെ എത്തുന്നത്.

അതേസമയം പോര്‍ഷ 911 ടര്‍ബ്ബോ എസ് കാബ്രിയോലെ മാത്രമാണ് എഫ്-ടൈപ് എസ്‌വിആര്‍ കണ്‍വേര്‍ട്ടബിളിന്റെ ഇന്ത്യന്‍ എതിരാളി.


Click it and Unblock the Notifications








