ലോകം ഒന്നടങ്കം പറഞ്ഞു, '2017 കണ്ട ഏറ്റവും മികച്ച കോണ്‍സെപ്റ്റ് കാര്‍ ഇതാണ്'

Written By:

രാജ്യാന്തര ഓട്ടോ ഷോകളില്‍ കാറുകള്‍ക്ക് ഒപ്പം കോണ്‍സെപ്റ്റ് കാറുകളും ശ്രദ്ധ നേടാറുണ്ട്. വരും കാലഘട്ടത്തെ മുന്‍നിര്‍ത്തി നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്ന ഇത്തരം ആശയങ്ങള്‍, വാഹനപ്രേമികളെ ഒന്നടങ്കം ആശ്ച്യപ്പെടുത്താറാണ് പതിവ്.

ലോകം ഒന്നടങ്കം പറഞ്ഞു, '2017 കണ്ട ഏറ്റവും മികച്ച കോണ്‍സെപ്റ്റ് കാര്‍ ഇതാണ്'

ഓരോ വര്‍ഷവും കോണ്‍സെപ്റ്റ് കാറുകളുമായി നിര്‍മ്മാതാക്കള്‍ കളംനിറയുമ്പോള്‍, മികച്ചത് ഏതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക ബുദ്ധിമുട്ടാകും. എന്നാല്‍ ഈ വര്‍ഷം ജാഗ്വാര്‍ അവതരിപ്പിച്ച ഐ-പേസ് കോണ്‍സെപ്റ്റ് കാറിന്റെ കാര്യത്തില്‍ ചിത്രം വ്യത്യസ്തമാണ്.

Recommended Video - Watch Now!
Tata Nexon Review: Specs
ലോകം ഒന്നടങ്കം പറഞ്ഞു, '2017 കണ്ട ഏറ്റവും മികച്ച കോണ്‍സെപ്റ്റ് കാര്‍ ഇതാണ്'

16 മത് നോര്‍ത്ത് അമേരിക്കന്‍ കോണ്‍സെപ്റ്റ് വെഹിക്കിള്‍ അവാര്‍ഡില്‍, ജാഗ്വാര്‍ ഐ-പേസിനെയാണ് 2017 കണ്ട ഏറ്റവും മികച്ച കോണ്‍സെപ്റ്റ് കാറായി തെരഞ്ഞെടുത്തത്.

ലോകം ഒന്നടങ്കം പറഞ്ഞു, '2017 കണ്ട ഏറ്റവും മികച്ച കോണ്‍സെപ്റ്റ് കാര്‍ ഇതാണ്'

വാഹന വിപണിയില്‍ പുതുവിപ്ലവം കുറിക്കാന്‍ പര്യാപ്തമായ കാറുകളെ കണ്ടെത്തുകയാണ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍സെപ്റ്റ് വെഹിക്കിള്‍ അവാര്‍ഡിന്റെ ലക്ഷ്യം.

ലോകം ഒന്നടങ്കം പറഞ്ഞു, '2017 കണ്ട ഏറ്റവും മികച്ച കോണ്‍സെപ്റ്റ് കാര്‍ ഇതാണ്'

ലോസ് ഏഞ്ചല്‍സ്, ഡെട്രോയിറ്റ്, ഷിക്കാഗോ, ടൊറന്‍ോ, ന്യൂയോര്‍ക്ക് ഓട്ടോ ഷോകളില്‍ തിളങ്ങിയ 24 കോണ്‍സെപ്റ്റ് കാറുകളാണ് നോര്‍ത്ത് അമേരിക്കന്‍ കോണ്‍സെപ്റ്റ് വെഹിക്കിള്‍ അവാര്‍ഡില്‍ പങ്കെടുത്തത്.

ലോകം ഒന്നടങ്കം പറഞ്ഞു, '2017 കണ്ട ഏറ്റവും മികച്ച കോണ്‍സെപ്റ്റ് കാര്‍ ഇതാണ്'

ജാഗ്വാര്‍ ഐ-പേസിന്റെ ഭംഗിയും അത്യാന്താധുനികമായ ഡിസൈനും അവാര്‍ഡ് നിശയില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. ജാഗ്വാറിന്റെ പുതുദിശയാണ് ഐ-പേസ് കോണ്‍സെപ്റ്റ് എന്ന് ജാഗ്വാര്‍ ഡയറക്ടര്‍ ഓഫ് ഡിസൈന്‍, ഇയാന്‍ കാലും പറഞ്ഞു.

ലോകം ഒന്നടങ്കം പറഞ്ഞു, '2017 കണ്ട ഏറ്റവും മികച്ച കോണ്‍സെപ്റ്റ് കാര്‍ ഇതാണ്'

ജാഗ്വാറിന്റെ തന്നെ പൂര്‍ണ ഇലക്ട്രിക് പെര്‍ഫോര്‍മന്‍സ് ഇ-പേസ് കോണ്‍സെപ്റ്റ് എസ്‌യുവി, പ്രൊഡക്ഷന്‍ പ്രീവ്യു കോണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരവും അവാര്‍ഡ് നിശയില്‍ നേടി.

ലോകം ഒന്നടങ്കം പറഞ്ഞു, '2017 കണ്ട ഏറ്റവും മികച്ച കോണ്‍സെപ്റ്റ് കാര്‍ ഇതാണ്'

ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ നാഴികക്കല്ലാണ് ഇ-പേസ് എസ്‌യുവിയെന്ന് ജഡ്ജ് ആഷ്‌ലി നാപ്പ് അഭിപ്രായപ്പെട്ടു. 2018 ഓടെ തന്നെ ജാഗ്വാറിന്റെ ആദ്യ ഇലക്ട്രിക് വാഹനം, ഇ-പേസ് എസ്‌യുവി നിരത്തുകളില്‍ സാന്നിധ്യമറിയിക്കും.

കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar I-Pace Concept Is The Most Significant Concept Vehicle Of 2017. Read in Malayalam.
Story first published: Saturday, August 5, 2017, 10:44 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark