കോമ്പസിന്റെ വരവിന് ഇനി രണ്ട് നാള്‍ ബാക്കി; ജീപ് നേടിയത് 4000 ലേറെ ബുക്കിംഗ്

Written By:

2017 ജീപ് കോമ്പസ് വരവിന് മുമ്പ് തന്നെ വിപണിയില്‍ ഇടംഒരുക്കി കഴിഞ്ഞു. ഇത് വെളിപ്പെടുത്തുന്നതാണ് പുതിയ പ്രീ-ബുക്കിംഗ് കണക്കുകള്‍.

To Follow DriveSpark On Facebook, Click The Like Button
കോമ്പസിന്റെ വരവിന് ഇനി രണ്ട് നാള്‍ ബാക്കി; ജീപ് നേടിയത് 4000 ലേറെ ബുക്കിംഗ്

നേരത്തെ, ബുക്കിംഗ് ആരംഭിച്ച ആദ്യ മൂന്ന് ദിവസം കൊണ്ട് കോമ്പസ് എസ് യു വി നേടിയെടുത്തത് 1000 ത്തിലേറെ ബുക്കിംഗാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 4000 ത്തിന് മേലെ ബുക്കിംഗാണ് കോമ്പസ് എസ്‌യുവിക്ക് മേല്‍ ജീപ്പിന് ലഭിച്ചിരിക്കുന്നത്.

Recommended Video
2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
കോമ്പസിന്റെ വരവിന് ഇനി രണ്ട് നാള്‍ ബാക്കി; ജീപ് നേടിയത് 4000 ലേറെ ബുക്കിംഗ്

ജീപ് നിരയില്‍ എറ്റവും വില കുറഞ്ഞ താരമാകും മെയ്ഡ് ഇന്‍ ഇന്ത്യ കോമ്പസ് എസ്‌യുവി.

കോമ്പസിന്റെ വരവിന് ഇനി രണ്ട് നാള്‍ ബാക്കി; ജീപ് നേടിയത് 4000 ലേറെ ബുക്കിംഗ്

അതേസമയം, കോമ്പസ് തരംഗം വിപണിയില്‍ ഒരുങ്ങിയ സാഹചര്യത്തില്‍, ഫിയറ്റുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ സര്‍വീസ് ശൃഖല വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് ജീപ്.

കോമ്പസിന്റെ വരവിന് ഇനി രണ്ട് നാള്‍ ബാക്കി; ജീപ് നേടിയത് 4000 ലേറെ ബുക്കിംഗ്

ഒരു വര്‍ഷത്തിനുള്ളില്‍ 50 ഡീലര്‍ഷപ്പുകള്‍ ആരംഭിക്കുകയാണ് ജീപ് ലക്ഷ്യമിടുന്നത്. ജൂലായ് 31 നാണ് കോമ്പസ് എസ്‌യുവിയെ ജീപ് ഔദ്യോഗികമായി അവതരിപ്പിക്കുക.

കോമ്പസിന്റെ വരവിന് ഇനി രണ്ട് നാള്‍ ബാക്കി; ജീപ് നേടിയത് 4000 ലേറെ ബുക്കിംഗ്

ഹ്യുണ്ടായി ട്യൂസോണ്‍, മഹീന്ദ്ര എക്‌സ്‌യുവി 500, ടാറ്റ ഹെക്‌സ മോഡലുകളാകും കോമ്പസിന്റെ എതിരാളികള്‍.

ഗ്രാന്‍ഡ് ചെറോക്കിയുടെ കുഞ്ഞന്‍ വേര്‍ഷന്‍ എന്ന പ്രതീതിയാണ് കോമ്പസ് നല്‍കുന്നത്. HID ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍.

കോമ്പസിന്റെ വരവിന് ഇനി രണ്ട് നാള്‍ ബാക്കി; ജീപ് നേടിയത് 4000 ലേറെ ബുക്കിംഗ്

ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഗ്ലാസ് സണ്‍റൂഫ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയര്‍ ഫീച്ചറുകളും.

കോമ്പസിന്റെ വരവിന് ഇനി രണ്ട് നാള്‍ ബാക്കി; ജീപ് നേടിയത് 4000 ലേറെ ബുക്കിംഗ്

1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് കോമ്പസില്‍ ജീപ് ഒരുക്കുന്നത്.

കോമ്പസിന്റെ വരവിന് ഇനി രണ്ട് നാള്‍ ബാക്കി; ജീപ് നേടിയത് 4000 ലേറെ ബുക്കിംഗ്

ഇരു എഞ്ചിന്‍ വേര്‍ഷനുകളിലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭ്യമാണ്. അതേസമയം, 7 സ്പീഡ് ഓട്ടോ ട്രാന്‍സ്മിഷന്‍ ഓപ്ഷനും പെട്രോള്‍ വേര്‍ഷനില്‍ ജീപ് നല്‍കും.

English summary
Jeep Compass Gets 4000 Bookings In India. Read in Malayalam.
Story first published: Friday, July 28, 2017, 19:14 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark