കോമ്പസിന് മേല്‍ ജീപ് നേടിയത് 8100 ല്‍ പരം ബുക്കിംഗ്

Written By:

1.9 മില്യണ്‍ വാര്‍ഷിക വില്‍പന ലക്ഷ്യമിട്ട് എത്തിയ ജീപിന്റെ തുറുപ്പുചീട്ടാണ് 2017 കോമ്പസ്. 100 ല്‍ പരം രാജ്യങ്ങളില്‍ വില്‍പനയ്ക്ക് എത്തുന്ന ആദ്യ ജീപ് മോഡല്‍ കൂടിയാണ് കോമ്പസ്. 17 വ്യത്യസ്ത എഞ്ചിനുകളിലും, 50 വിവിധ വേരിയന്റുകളിലുമായാണ് കോമ്പസ് രാജ്യാന്തര തലത്തില്‍ സാന്നിധ്യറിയിക്കുന്നത്.

കോമ്പസിന് മേല്‍ ജീപ് നേടിയത് 8100 ല്‍ പരം ബുക്കിംഗ്

ഇന്ത്യയില്‍ 14.95 ലക്ഷം രൂപ ആരംഭവിലയില്‍ എത്തിയ കോമ്പസിന് മേല്‍ 8171 ഓര്‍ഡറുകളാണ് ജീപ് നേടിയത്. അതായത്, 1570 കോടി രൂപയുടെ വരുമാനം 8171 ഓര്‍ഡറുകളിലൂടെ ജീപ് ഉടന്‍ നേടും.

കോമ്പസിന് മേല്‍ ജീപ് നേടിയത് 8100 ല്‍ പരം ബുക്കിംഗ്

കോമ്പസിന്റെ വരവിന് മുന്നോടിയായി 280 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയ എഫ്‌സിഎ ഇന്ത്യ, 10000 ബുക്കിംഗ് എന്ന നാഴികക്കല്ല് പിന്നിടുന്നതിന് മുമ്പ് തന്നെ നിക്ഷേപ തുക തിരികെ നേടും.

കോമ്പസിന് മേല്‍ ജീപ് നേടിയത് 8100 ല്‍ പരം ബുക്കിംഗ്

പുതിയ ജീപ് കോമ്പസ് ഉത്പാദിപ്പിക്കുന്ന നാല് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

Recommended Video
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
കോമ്പസിന് മേല്‍ ജീപ് നേടിയത് 8100 ല്‍ പരം ബുക്കിംഗ്

വര്‍ധിച്ച് വരുന്ന കോമ്പസ് ഉപഭോക്താക്കളുടെ അടിസ്ഥാനത്തില്‍ ഫിയറ്റിന്റെ രഞ്ജന്‍ഗോണ്‍ കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ കോമ്പസുകളെ ഉത്പാദിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ് കമ്പനി.

കോമ്പസിന് മേല്‍ ജീപ് നേടിയത് 8100 ല്‍ പരം ബുക്കിംഗ്

മികവാര്‍ന്ന പ്രകടനവും ഇന്ധനക്ഷമതയുമാണ് പുതിയ ജീപ് കോമ്പസിന് ഇത്രമേല്‍ പ്രചാരം ലഭിക്കാന്‍ കാരണം. 4410 mm നീളവും, 1820 mm വീതിയും, 1640 mm ഉയരവുമുള്ള കോമ്പസിന് 2630 mm വലുപ്പമേറിയ വീല്‍ബേസാണ് ജീപ് നല്‍കിയിരിക്കുന്നത്.

കോമ്പസിന് മേല്‍ ജീപ് നേടിയത് 8100 ല്‍ പരം ബുക്കിംഗ്

2.0 ലിറ്റര്‍ ഡീസല്‍, 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് കോമ്പസില്‍ ജീപ് ലഭ്യമാക്കുന്നതും.

കോമ്പസിന് മേല്‍ ജീപ് നേടിയത് 8100 ല്‍ പരം ബുക്കിംഗ്

അതേസമയം, എത്രമാത്രം യൂണിറ്റ് കോമ്പസുകളെ വാര്‍ഷികമായി ഉത്പാദിപ്പിക്കുമെന്നത് എഫ്‌സിഎ ഇന്ത്യ വെളിപ്പെടുത്തിയിട്ടില്ല.

കോമ്പസിന് മേല്‍ ജീപ് നേടിയത് 8100 ല്‍ പരം ബുക്കിംഗ്

എന്നാല്‍ 60000 യൂണിറ്റ് ജീപ് കോമ്പസുകളാകും രഞ്ജന്‍ഗോണ്‍ കേന്ദ്രത്തില്‍ നിന്നും വാര്‍ഷികമായി പുറത്ത് വരികയെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍... #ജീപ്പ് #jeep #suv
English summary
FCA Receives Massive Response To Jeep Compass In India. Read in Malayalam.
Please Wait while comments are loading...

Latest Photos