അഞ്ചില്‍ അഞ്ചും നേടി കോമ്പസ് എസ്‌യുവി; ജീപിന് ഒരു പൊന്‍തൂവല്‍ കൂടി

Written By:

തുടരെ വാര്‍ത്തകളില്‍ നിറയുന്ന ജീപ് കോമ്പസിനെ കണ്ട് എതിരാളികള്‍ പോലും അതിശയിച്ച് നില്‍ക്കുകയാണ്. ഇന്ത്യന്‍ നിര്‍മ്മിത കോമ്പസുമായി വിപണിയില്‍ ചുവട് ഉറപ്പിച്ച ജീപ്, കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ പുതുവിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

അഞ്ചില്‍ അഞ്ചും നേടി കോമ്പസ് എസ്‌യുവി; ജീപിന് ഒരു പൊന്‍തൂവല്‍ കൂടി

10000 ത്തില്‍ ഏറെ ബുക്കിംഗും, 92000 ത്തോളം അന്വേഷണങ്ങളുമാണ് ഒരു മാസക്കാലയളവില്‍ ജീപ് കോമ്പസിന് ലഭിച്ചത്.

ജീപ് കോമ്പസ് തരംഗം വിപണിയില്‍ തുടരവെ വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസിനെ തേടിയെത്തിയിരിക്കുകയാണ്.

അഞ്ചില്‍ അഞ്ചും നേടി കോമ്പസ് എസ്‌യുവി; ജീപിന് ഒരു പൊന്‍തൂവല്‍ കൂടി

യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ കോമ്പസിന് ലഭിച്ചത്, 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ്. ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസിന്റെ ബില്‍ഡ് ക്വാളിറ്റിയിലേക്ക് സൂചന നല്‍കുകയാണ് എന്‍സിഎപി ക്രാഷ് ടെസ്റ്റ്.

അഞ്ചില്‍ അഞ്ചും നേടി കോമ്പസ് എസ്‌യുവി; ജീപിന് ഒരു പൊന്‍തൂവല്‍ കൂടി

മുതിര്‍ന്ന യാത്രക്കാരുടെ വിഭാഗത്തില്‍ 90 ശതമാനം സുരക്ഷ രേഖപ്പെടുത്തിയ കോമ്പസ്, കുട്ടികളുടെ വിഭാഗത്തില്‍ 83 ശതമാനം സുരക്ഷയാണ് കാഴ്ചവെച്ചത്.

അഞ്ചില്‍ അഞ്ചും നേടി കോമ്പസ് എസ്‌യുവി; ജീപിന് ഒരു പൊന്‍തൂവല്‍ കൂടി

കാല്‍നടയാത്രക്കാരുടെ വിഭാഗത്തില്‍ 64 ശതമാനം സുരക്ഷ ജീപ് കോമ്പസ് 4X4 ലിമിറ്റഡ് പതിപ്പ് രേഖപ്പെടുത്തി. കോമ്പസിന്റെ ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവ് മോഡലാണ് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പരീക്ഷിച്ചത്.

അഞ്ചില്‍ അഞ്ചും നേടി കോമ്പസ് എസ്‌യുവി; ജീപിന് ഒരു പൊന്‍തൂവല്‍ കൂടി

രാജ്യാന്തര വിപണികളിലേക്കുള്ള കോമ്പസ് മോഡലുകള്‍ എല്ലാം ഇതേ സുരക്ഷാ നിലവാരം പുലര്‍ത്തുന്നതാണെന്ന് ഫലം പുറത്ത് വന്നതിന് പിന്നാലെ അമേരിക്കൻ നിർമ്മാതാക്കൾ വ്യക്തമാക്കി.

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
അഞ്ചില്‍ അഞ്ചും നേടി കോമ്പസ് എസ്‌യുവി; ജീപിന് ഒരു പൊന്‍തൂവല്‍ കൂടി

ആറ് എയര്‍ബാഗുകള്‍ക്ക് ഒപ്പമാണ് കോമ്പസ് ഇന്ത്യന്‍ പതിപ്പ് ഒരുങ്ങുന്നത്. അതേസമയം, എട്ട് എയര്‍ബാഗുകളാണ് കോമ്പസിന്റെ രാജ്യാന്തര പതിപ്പുകള്‍ക്ക് ലഭിക്കുന്നതും.

അഞ്ചില്‍ അഞ്ചും നേടി കോമ്പസ് എസ്‌യുവി; ജീപിന് ഒരു പൊന്‍തൂവല്‍ കൂടി

എന്നാല്‍ രൂപഘടന, ക്രമ്പിള്‍ സോണുകള്‍, റിയര്‍ ISOFIX എന്നിവയില്‍ കോമ്പസ് പതിപ്പുകള്‍ എല്ലാം സമാനത പുലര്‍ത്തുന്നുണ്ട്. ഇടിയില്‍ പാസഞ്ചര്‍ ക്യാബിന് സ്ഥിരത നഷ്ടപ്പെട്ടില്ല എന്നും, മുന്‍നിര യാത്രക്കാര്‍ക്ക് ഗുരുതര പരുക്കേറ്റില്ല എന്നും യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

കൂടാതെ പിന്‍നിര യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിലും ജീപ് കോമ്പസ് മികച്ചു നിന്നു.

സൈഡ് ബാരിയര്‍ ടെസ്റ്റില്‍, യാത്രക്കാര്‍ക്ക് സുരക്ഷയേകാന്‍ കോമ്പസിന് സാധിച്ചു. എന്നാല്‍ ഒരു ഘട്ടത്തില്‍ ഇടിയുടെ ആഘാതം വാരിയെല്ലുകള്‍ക്ക് ക്ഷതമേല്‍പ്പിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

അഞ്ചില്‍ അഞ്ചും നേടി കോമ്പസ് എസ്‌യുവി; ജീപിന് ഒരു പൊന്‍തൂവല്‍ കൂടി

ഓട്ടോണമസ് ബ്രേക്കിംഗ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് ലെഫ്റ്റ്-ഹാന്‍ഡ് ഡ്രൈവ് ജീപ് കോമ്പസില്‍ ഇടംപിടിക്കുന്നത്.

കൂടുതല്‍... #ജീപ്പ് #jeep #suv
English summary
Jeep Compass Impresses In Euro NCAP Crash Test. Read in Malayalam.
Story first published: Thursday, September 7, 2017, 15:51 [IST]
Please Wait while comments are loading...

Latest Photos