ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

Written By:

ഇന്ത്യയില്‍ ജീപ് കോമ്പസ് അവതരിച്ചിട്ട് ഒരു മാസം തികഞ്ഞില്ല; അതിന് മുമ്പെ വീണ്ടും കോമ്പാക്ട് എസ്‌യുവി വാര്‍ത്തകളില്‍ നിറയുകയാണ്. വിപണിയില്‍ ജീപ് കോമ്പസ് നിറഞ്ഞു നില്‍ക്കെ, ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസിന്റെ അപകടം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

എക്‌സോട്ടിക്ക റെഡ് നിറത്തില്‍ ഒരുങ്ങിയ ജീപ് കോമ്പസ് ലിമിറ്റഡ് (ഒ) വേരിയന്റിന്റെ അപകട ദൃശ്യങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

അപകടത്തിന്റെ വിശദവിവരങ്ങള്‍ ലഭ്യമല്ലായെങ്കിലും, അതിവേഗതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ചിത്രങ്ങള്‍. ബംഗളൂരുവില്‍ വെച്ചാണ് അപകടം നടന്നിരിക്കുന്നത്.

ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

ഷോറൂമില്‍ നിന്നും അടുത്തിടെ ഇറങ്ങിയ ജീപ് കോമ്പസാണ് ഇതെന്ന് വിന്‍ഡ്‌സ്‌ക്രീനില്‍ പതിപ്പിച്ച താത്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമാക്കുന്നു.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

കോമ്പസ് ഉടമസ്ഥനാണോ, അതോ ഡീലര്‍ഷിപ്പ് ജീവനക്കാരനാണോ എസ്‌യുവി ഡ്രൈവ് ചെയ്തിരുന്നത് എന്നതില്‍ വ്യക്തതയില്ല. വളവിലെ അമിത വേഗതയും തുടര്‍ന്ന് അപ്രതീക്ഷിതമായി സ്റ്റീയറിംഗ് വെട്ടിച്ചതുമാണ് അപകടത്തിന് വഴിതെളിച്ചതെന്നാണ് വിലയിരുത്തല്‍.

എന്ത് മാത്രം സുരക്ഷിതമാണ് ഇന്ത്യന്‍ ജീപ് കോമ്പസ് - അപകടത്തിന്റെ വെളിച്ചത്തില്‍ ഒരു നിരീക്ഷണം

ഇലക്ട്രിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന് ഒപ്പമുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ, കോമ്പസ് വേരിയന്റുകളിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നുണ്ട്.

ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

ഈ സുരക്ഷാ ക്രമീകരണങ്ങളുടെ പിന്തുണയില്‍ എസ്‌യുവിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധാരണ നിലയില്‍ ഡ്രൈവര്‍ക്ക് സാധിക്കും.

ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

ഇനി ദൃശ്യങ്ങളില്‍ കാണുന്ന ജീപ് കോമ്പസ് അമിത വേഗതയില്‍ വളവ് തിരിക്കാന്‍ ശ്രമിച്ചതാണ് അപകടം വിളിച്ച് വരുത്തിയത്. റോഡില്‍ വെള്ളം തളംകെട്ടി കിടക്കുന്നതായി വീഡിയോ ദൃശ്യങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്.

ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

അപകടം നിര്‍ഭാഗ്യകരം എങ്കിലും കോമ്പസിന്റെ സുരക്ഷയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. മുൻനിരയിലെ ഇരു എയര്‍ബാഗുകളും അപകടത്തില്‍ പുറത്ത് വന്നിട്ടുണ്ട്.

ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

അമിത വേഗതയുടെ പശ്ചാത്തലത്തില്‍ റോഡില്‍ നിന്നും തെന്നി മാറി ഇടിച്ചിട്ടും, വലത് ഫ്രണ്ട് വീലിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയം; ഇത് ബില്‍ട്ട് ക്വാളിറ്റിയിലേക്കുള്ള സൂചനയാണ്.

ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

14.95 ലക്ഷം രൂപ പ്രൈസ് ടാഗ് ഒരുക്കി എത്തിയ ജീപ് കോമ്പസ്, വരവിന് പിന്നാലെ പ്രശംസ പിടിച്ചു പറ്റിയ മോഡലാണ്. 20.65 ലക്ഷം രൂപയാണ് കോമ്പസ് ടോപ് വേരിയന്റിന്റെ വില.

ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

വിപണിയില്‍ മഹീന്ദ്രയെയും ടാറ്റയെയും നോക്കുകുത്തിയാക്കി മുന്നേറുന്ന കോമ്പസിനെ കുറിച്ച് ഉപഭോക്താക്കള്‍ക്കും മികച്ച അഭിപ്രായമാണ് ഇതുവരെയും. കോമ്പസിന്റെ പ്രചാരം വെളിപ്പെടുത്തുന്നതാണ് ജീപ് കോമ്പസിന് ലഭിച്ച 8000 ത്തില്‍ പരം ബുക്കിംഗും.

ബംഗളൂരുവില്‍ ജീപ് കോമ്പസ് അപകടം; ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി സുരക്ഷിതമോ?

എന്തായാലും ബംഗളൂരു അപകടം കോമ്പസിന്റെ സുരക്ഷിതത്വത്തിലേക്കും ഉറപ്പിലേക്കുമുള്ള സൂചികയായി വിദഗ്ധര്‍ വിലയിരുത്തി കഴിഞ്ഞു. വരും മണിക്കൂറുകളില്‍ അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം ലഭ്യമാക്കും.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Jeep Compass Crashes In Bangalore | Shows Good Build Quality And Safety Features. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark