14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും വിപണിയിലെ മത്സരവും

By Dijo Jackson

14.95 ലക്ഷം രൂപയ്ക്ക് ജീപ് കോമ്പസ്! ടോപ് വേരിയന്റ് ജീപ് കോമ്പസിന്റെ വില 20.65 ലക്ഷം രൂപ. ഏവരെയും ഞെട്ടിച്ച മാസ് എന്‍ട്രിയാണ് ജീപ് കോമ്പസ് നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ ചരിത്രം മാറ്റി മറിക്കുമെന്ന 'ബേബി' ജീപിന്റെ അവകാശവാദം യാഥാര്‍ത്ഥ്യമാകുമോ?

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിലയെ അടിസ്ഥാനപ്പെടുത്തിയാണ് മോഡലുകള്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും. എന്തായാലും ജീപ് കോമ്പസിന്റെ കടന്ന് വരവ് ഗംഭീരമായി. '14.95 ലക്ഷം രൂപയ്ക്ക് ഒരു എസ്‌യുവി..അതും ജീപില്‍ നിന്നും!'-ഉപഭോക്താക്കള്‍ പറയുന്നു.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

ഇനി കോമ്പാക്ട് എസ്‌യുവി ഉപഭോക്താക്കള്‍ മാത്രമാകില്ല ജീപ് കോമ്പസിലേക്ക് കണ്ണെത്തിക്കുക. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ ഉള്‍പ്പെടുന്ന ഫുള്‍-സെഗ്മന്റ് കാറുകള്‍ക്ക് പോലും ജീപ് കോമ്പസ് ഭീഷണി ഉയര്‍ത്തുകയാണ്.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

കാരണം എന്തെന്നാല്‍, 29.18 ലക്ഷം രൂപ വിലയിലാണ് ടോപ് വേരിയന്റ് ടൊയോട്ട ഫോര്‍ച്യൂണര്‍ എത്തുന്നത്. ഫോര്‍ഡ് എന്‍ഡവറിന്റെ ടോപ് വേരിയന്റ് എത്തുന്നത് 29.78 ലക്ഷം രൂപയ്ക്കും.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

മിത്സുബിഷി പജേറോ സ്‌പോര്‍ടിന്റെ വില നോക്കാം; 28.33 ലക്ഷം രൂപ. ഇനി ടോപ് വേരിയന്റ് ജീപ് കോമ്പസിന്റെ വിലയോ? 20.65 ലക്ഷം രൂപ!

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

കുറഞ്ഞ പക്ഷം 7.68 ലക്ഷം രൂപയുടെ വില വ്യത്യാസമുണ്ട് മേല്‍ പറഞ്ഞ മോഡലുകള്‍ക്ക് ജീപ് കോമ്പസുമായി. വിവിധ പ്രൈസ് സെഗ്മന്റിലുള്ള കാറുകളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് എങ്ങനെ ശരിയാകും എന്ന് സംശയിക്കാം.

മുകളില്‍ നല്‍കിയ മൂന്ന് ഫുള്‍-സൈസ് എസ് യു വികള്‍ക്ക് മുന്നില്‍ കോമ്പാക്ട് എസ്‌യുവി ടാഗാണ് ജീപ് കോമ്പസിനുള്ളത്. ശരിയാണ്, വലിയ എസ്‌യുവി വാങ്ങണമെന്നുറച്ച് വരുന്ന ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ കോമ്പസിന് സാധിക്കില്ല.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

Jeep Compass Prices (Diesel) In India

Diesel Variant Price Ex-Showroom (Pan India)
Sport Rs 15,45,000

Longitude Rs 16,45,000

Longitude Option Rs 17,25,000

Limited Rs 18,05,000

Limited Option Rs 18,75,000

Limited 4x4 Rs 19,95,000

Limited Option 4x4 Rs 20,65,000
14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

Jeep Compass Prices (Petrol) In India

Petrol Variant Price Ex-Showroom (Pan India)
Sport Rs 14,95,000
Limited Rs 18,70,000
Limited Option Rs 19,40,000
14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

വിലയും, വലുപ്പത്തിനുമപരി മികവാണ് ഉപഭോക്താക്കള്‍ പരിഗണിക്കുന്നത് എങ്കില്‍ കോമ്പസ് ഒട്ടും പിന്നില്‍ അല്ല. വലിയ എസ് യു വികള്‍ മാത്രമല്ല, ഇക്കാര്യത്തില്‍ D സെഗ്മന്റ് സെഡാനുകളെ പോലും കോമ്പസ് വെല്ലുവിളിക്കുകയാണ്.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

ചില D സെഗ്മന്റ് കാറുകളുടെ ബേസ് വേരിയന്റ് വില ഇവിടെ പരിശോധിക്കാം. 15.5 ലക്ഷം രൂപ വിലയില്‍ സ്‌കോഡ ഒാക്ടാവിയ ലഭ്യമാകുമ്പോള്‍, 12.99 ലക്ഷം രൂപ വിലയില്‍ ഹ്യുണ്ടായി എലാന്‍ട്രയും എത്തുന്നു. 14.95 ലക്ഷം രൂപ പ്രൈസ് ടാഗില്‍ എത്തുന്ന ജീപ് കോമ്പസ്, ഇരു സെഡാനുകളെക്കാളും കരുത്താര്‍ന്നതും മികവാര്‍ന്നതുമാണ്.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

മഹീന്ദ്ര സ്‌കോര്‍പിയോ, മഹീന്ദ്ര എക്‌സ്‌യുവി 500, ടാറ്റ ഹെക്‌സ, ഹ്യുണ്ടായി ക്രെറ്റ, ടൊയോട്ട ഇന്നോവ, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളുടെ വില്‍പനയെ ജീപ് കോമ്പസിന്റെ വരവ് നേരിട്ട് ബാധിക്കും.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

കോമ്പസിന് സമാന പ്രൈസ് റേഞ്ചില്‍ എത്തുന്ന ഈ കാറുകള്‍ കരുത്തിന്റെയും മികവിന്റെയും കാര്യത്തില്‍ ബേബി ജീപിന് പിന്നിലാണ്.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

ഒരുപക്ഷെ അടുത്തിടെ അവതരിച്ച മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എ ക്ലാസിനെ പോലും ജീപ് കോമ്പസ് വെല്ലുവിളിക്കും. കാരണം, 30.65 ലക്ഷം രൂപ വിലയിലാണ് ജിഎല്‍എയുടെ ബേസ് വേരിയന്റ് വന്നെത്തുന്നത്.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

അതായത് കോമ്പസിന്റെ ടോപ് വേരിയന്റിനെക്കാളും 10 ലക്ഷം രൂപ അധികം. മെര്‍സിഡീസ് ബെന്‍സ് പോലെ തന്നെ സുശക്തമാണ് ജീപ് ബാഡ്ജും.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

ഓട്ടോ പ്രേമിയുടെ കാഴ്ചപാടില്‍ ഈ താരതമ്യം അസംബന്ധമാകാം കാരണം, സെഗ്മന്റിന് പുറത്ത് നിന്നുള്ള മോഡല്‍ താരതമ്യം അര്‍ത്ഥവത്താകണമെന്നില്ല.

14.95 ലക്ഷം രൂപയ്ക്ക് ഒരു ജീപ്! കോമ്പസിന്റെ വരവും ശ്രേണിയിലെ മത്സരവും

എന്തായാലും, 12-30 ലക്ഷം രൂപ ബജറ്റുമായി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു ഇന്ത്യന്‍ ഉപഭോക്താവിന്റെ കണ്ണില്‍ ജീപ് കോമ്പസ് ഉടക്കുമെന്നുറപ്പാണ്.

Most Read Articles

Malayalam
English summary
Jeep Compass Price In India — How It Affects Competition Across Segments. Read in Malayalam.
Story first published: Tuesday, August 1, 2017, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X