ജിഎസ്ടി; ജീപ് കോമ്പസിന്റെ വില 72,000 രൂപ വരെ വര്‍ധിച്ചു

Written By:

സെപ്തംബര്‍ 11 ന് പ്രാബല്യത്തില്‍ വന്ന സെസ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ അതത് കാറുകളുടെ വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിക്കുകയാണ്. ടൊയോട്ടയ്ക്കും ഹോണ്ടയ്ക്കും പിന്നാലെ ജീപ്, ഫിയറ്റ് കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ച് എഫ്‌സിഎ ഇന്ത്യയും രംഗത്ത്.

ജിഎസ്ടി; ജീപ് കോമ്പസിന്റെ വില 72,000 രൂപ വരെ വര്‍ധിച്ചു

വിലയില്‍ വിപ്ലവം സൃഷ്ടിച്ച് വിപണിയില്‍ എത്തിയ ജീപ് കോമ്പസിന്റെ വിലയും എഫ്‌സിഎ ഇന്ത്യ ഉയര്‍ത്തി. വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി 21,000 രൂപ മുതല്‍ 72,000 രൂപ വരെയാണ് ജീപ് കോമ്പസില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലവര്‍ധനവ്.

ജിഎസ്ടി; ജീപ് കോമ്പസിന്റെ വില 72,000 രൂപ വരെ വര്‍ധിച്ചു

സെപ്തംബര്‍ 15 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി എഫ്‌സിഎ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. 9,000 രൂപ മുതല്‍ 14,000 രൂപ വരെയാണ് ഫിയറ്റ് കാറുകളുടെ വില വര്‍ധിച്ചിരിക്കുന്നത്.

ജിഎസ്ടി; ജീപ് കോമ്പസിന്റെ വില 72,000 രൂപ വരെ വര്‍ധിച്ചു

ഗ്രാന്‍ഡ് ചെറോക്കി, റാംഗ്ലര്‍ അണ്‍ലിമിറ്റഡ് പോലുള്ള ജീപിന്റെ കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളില്‍ 2.75 ലക്ഷം രൂപ മുതല്‍ 6.40 ലക്ഷം രൂപ വരെയാണ് വിലവര്‍ധിച്ചിരിക്കുന്നതും.

Recommended Video
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ജിഎസ്ടി; ജീപ് കോമ്പസിന്റെ വില 72,000 രൂപ വരെ വര്‍ധിച്ചു

14.95 ലക്ഷം രൂപ എന്ന എക്‌സ്‌ഷോറൂം പ്രൈസ് ടാഗുമായി എത്തിയ ജീപ് കോമ്പസിന് ഇനി ഏറെ വീരവാദം മുഴക്കാന്‍ സാധിക്കില്ല. 21,000 രൂപ മുതല്‍ 72,000 രൂപവരെയാണ് കോമ്പസില്‍ രേഖപ്പെടുത്തുന്ന വിലവര്‍ധനവ്.

ജിഎസ്ടി; ജീപ് കോമ്പസിന്റെ വില 72,000 രൂപ വരെ വര്‍ധിച്ചു

14.95 ലക്ഷം രൂപയില്‍ നിന്നും 15.16 ലക്ഷം രൂപയായാണ് ജീപ് കോമ്പസിന്റെ പുതുക്കിയ വില ആരംഭിക്കുന്നത്. 20.65 ലക്ഷം രൂപയില്‍ നിന്നും 21.37 ലക്ഷം രൂപയായാണ് കോമ്പസ് ടോപ് വേരിയന്റിന്റെ വില വര്‍ധിച്ചിരിക്കുന്നതും.

ജിഎസ്ടി; ജീപ് കോമ്പസിന്റെ വില 72,000 രൂപ വരെ വര്‍ധിച്ചു

ഔദ്യോഗിക വരവിന് മുമ്പെ 5000 ത്തില്‍ ഏറെ ബുക്കിംഗ് കൈവരിച്ച കോമ്പസ്, ആദ്യ മാസം പിന്നിട്ടപ്പോള്‍ 10000 ത്തില്‍ ഏറെ ബുക്കിംഗ് കടന്നതായി ജീപ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ജിഎസ്ടി; ജീപ് കോമ്പസിന്റെ വില 72,000 രൂപ വരെ വര്‍ധിച്ചു

വിപണിയില്‍ കോമ്പസിനായി ആവശ്യക്കാരേറിയതിന്റെ പശ്ചാത്തലത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ജീപ് തീരുമാനിച്ചിരിക്കുകയാണ്.

ജിഎസ്ടി; ജീപ് കോമ്പസിന്റെ വില 72,000 രൂപ വരെ വര്‍ധിച്ചു

ജൂലായ് 31 ന് വിപണിയില്‍ അവതരിച്ച കോമ്പസ് എസ്‌യുവിയുമായി ബന്ധപ്പെട്ട് 92000 ത്തില്‍ ഏറെ അന്വേഷണങ്ങളാണ് ഇതുവരെയും ജീപിനെ തേടിയെത്തിയത്.

English summary
Jeep Compass Prices Increased By Up To Rs 72,000. Read in Malayalam.
Please Wait while comments are loading...

Latest Photos