ജീപ് കോമ്പസ് വേരിയന്റുകളുടെ വില ഇങ്ങനെ

Written By:

ഇന്ത്യൻ വിപണിയിൽ പുതിയ മത്സരത്തിനാണ് ജീപ് കോമ്പസ് തുടക്കം കുറിച്ചിരിക്കുന്നത്. 14.95 ലക്ഷം രൂപ വിലയിൽ കോമ്പസിനെ അവതരിപ്പിച്ച ജീപ്, വിലയിൽ പുതു വിപ്ലവം നടത്തിയിരിക്കുകയാണ്. സ്‌പോര്‍ട്, ലോങ്ങിട്യൂഡ്, ലിമിറ്റഡ് വേരിയന്റുകളിൽ എത്തുന്ന ജീപ് കോമ്പസുകളുടെ വില ഇങ്ങനെ-

ജീപ് കോമ്പസ് വേരിയന്റുകളുടെ വില ഇങ്ങനെ
  • സ്‌പോര്‍ട് പെട്രോള്‍ വേരിയന്റ് —14.95 ലക്ഷം രൂപ
  • ലിമിറ്റഡ് പെട്രോള്‍ വേരിയന്റ് — 18.70 ലക്ഷം രൂപ
  • ലിമിറ്റഡ് ഓപ്ഷന്‍ പെട്രോള്‍ വേരിയന്റ് —19.40 ലക്ഷം രൂപ
ജീപ് കോമ്പസ് വേരിയന്റുകളുടെ വില ഇങ്ങനെ
  • സ്‌പോര്‍ട് ഡീസല്‍ വേരിയന്റ് — 15.45 ലക്ഷം രൂപ
  • ലോങ്ങിട്യൂഡ് ഡീസല്‍ വേരിയന്റ് — 16.45 ലക്ഷം രൂപ
Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ജീപ് കോമ്പസ് വേരിയന്റുകളുടെ വില ഇങ്ങനെ
  • ലോങ്ങിട്യൂഡ് ഓപ്ഷന്‍ ഡീസല്‍ വേരിയന്റ് —17.25 ലക്ഷം രൂപ
  • ലിമിറ്റഡ് ഡീസല്‍ വേരിയന്റ് — 18.05 ലക്ഷം രൂപ
ജീപ് കോമ്പസ്
  • ലിമിറ്റഡ് ഓപ്ഷന്‍ ഡീസല്‍ വേരിയന്റ് — 18.75 ലക്ഷം രൂപ
  • ലിമിറ്റഡ് 4x4 ഡീസല്‍ വേരിയന്റ് — 19.95 ലക്ഷം രൂപ
ജീപ് കോമ്പസ്

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കോമ്പസ് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള 2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ 171 bhp കരുത്തും, 350 Nm ടോര്‍ഖുമേകുന്നു.

ജീപ് കോമ്പസ്

160 bhp പവറും 250 Nm ടോര്‍ഖുമേകുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ യൂണിറ്റില്‍ ഇടംപിടിക്കുന്നത് 7 സ്പീഡ് ഡ്രൈ ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ്. മൂന്ന് വേരിയന്റുകളിലും ഡീസല്‍ എഞ്ചിന്‍ ലഭ്യമാകുമ്പോള്‍/ സ്‌പോര്‍ട്, ലിമിറ്റഡ് വേരിയന്റുകളില്‍ മാത്രമാണ് പെട്രോള്‍ എഞ്ചിന്‍ എത്തുക.

ജീപ് കോമ്പസ്

ജീപ് ഡീലര്‍ഷിപ്പുകളില്‍ നിന്നും 50000 രൂപ ടോക്കണ്‍ പണമടച്ച് കോമ്പസ് എസ്‌യുവിയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. കേവലം 40 ദിവസം കൊണ്ട് കോമ്പസ് എസ്‌യുവി നേടിയത് 5000 ത്തിലേറെ ബുക്കിംഗും 38000 ത്തിലേറെ എന്‍ക്വയറികളുമാണ്.

ജീപ് കോമ്പസ്

ജീപ് കോമ്പസ് ഡീസല്‍ മോഡലുകളുടെ ഡെലിവറി ഓഗസ്റ്റില്‍ ആരംഭിക്കും. ഒക്ടോബര്‍ അവസാനത്തോടെ മാത്രമാകും മാനുവല്‍ ഗിയര്‍ ബോക്‌സ്, പെട്രോള്‍ വേരിയന്റുകളുടെ വിതരണം ജീപ് ആരംഭിക്കുക. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പെട്രോള്‍ വേരിയന്റിന്റെ ഡെലിവറി സംബന്ധിച്ച വിവരങ്ങള്‍ ജീപ് ലഭ്യമാക്കിയിട്ടില്ല.

ജീപ് കോമ്പസ്

15 കിലോമീറ്ററാണ് ജീപ് കോമ്പസ് ഡീസല്‍ വേരിയന്റുകള്‍ കാഴ്ചവെക്കുന്ന ശരാശരി ഇന്ധനക്ഷമത. 13.5 കിലോമീറ്ററാണ് ജീപ് കോമ്പസ് പെട്രോള്‍ വേരിയന്റുകളില്‍ രേഖപ്പെടുത്തുന്ന ഇന്ധനക്ഷമതയും.

ജീപ് കോമ്പസ്

കീലെസ് എന്‍ട്രി, ഓട്ടോ ഫോള്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍, പാസീവ് എന്‍ട്രി ആന്‍ഡ് കീലെസ് ഗോ, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റ് സെന്‍സറുകള്‍, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയാണ് കോമ്പസില്‍ ശ്രദ്ധേയമായ ഫീച്ചറുകള്‍.

ജീപ് കോമ്പസ്

യഥാര്‍ത്ഥത്തില്‍ ജീപ് കോമ്പസിന് വിപണിയില്‍ ഒരു ടാര്‍ഗറ്റ് സെഗ്മന്റുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. അതിനാല്‍, 12 മുതല്‍ 30 ലക്ഷം രൂപ പ്രൈസ് ടാഗുമായി എത്തുന്ന കാറുകള്‍ക്ക് എല്ലാം ജീപ് കോമ്പസ് ഭീഷണിയാവുകയാണ്.

English summary
Jeep Compass Variant Pricing. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark