പ്രതീക്ഷ തെറ്റിച്ചില്ല; പുതിയ കസ്റ്റം റേഞ്ച് റോവറിനെ കാന്‍ ഡിസൈന്‍ പുറത്തിറക്കി

Written By:

ഇത്തവണയും കാന്‍ ഡിസൈന്‍ പ്രതീക്ഷ തെറ്റിച്ചില്ല. ലാന്‍ഡ് റോവര്‍, റേഞ്ച് റോവറുകളുടെ കസ്റ്റമൈസേഷനിലൂടെ ലോകശ്രദ്ധ പിടിച്ച് പറ്റിയ കാന്‍ ഡിസൈന്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍ പേസ് കാറുമായി വീണ്ടും എത്തിയിരിക്കുകയാണ്.

പ്രതീക്ഷ തെറ്റിച്ചില്ല; പുതിയ കസ്റ്റം റേഞ്ച് റോവറിനെ കാന്‍ ഡിസൈന്‍ പുറത്തിറക്കി

പേസ് കാറിന്റെ ചട്ടുക്കൂടിലേക്ക് ഒരുക്കിയ റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആറില്‍ സ്‌പോര്‍ടി കസ്റ്റം വര്‍ക്കുകള്‍ ഒരുങ്ങുന്നു. കരുത്താര്‍ന്ന ക്വാളിറ്റി ഫിനിഷിനായി എബിഎസ് പോളിമറുകളിലാണ് ബോഡി വര്‍ക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പ്രതീക്ഷ തെറ്റിച്ചില്ല; പുതിയ കസ്റ്റം റേഞ്ച് റോവറിനെ കാന്‍ ഡിസൈന്‍ പുറത്തിറക്കി

ഇന്റഗ്രേറ്റഡ് എയര്‍ഡാമുകള്‍ക്ക് ഒപ്പമുള്ള എല്‍ഇ ഗ്രില്‍, 3-D മെഷ്, പുതിയ സ്പ്ലിറ്റര്‍ എന്നിവ ഫ്രണ്ട് ബമ്പറിന് പുതുയേകുന്നു. റിയര്‍ എന്‍ഡില്‍ കാന്‍ ഡിസൈന്‍ നല്‍കിയ പുതിയ ഡെക്ക് ലിഡ് സ്‌പോയിലറും, റൂഫ് വിംഗും റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍ പേസ് കാറിന്റെ ഫീച്ചറാണ്.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
പ്രതീക്ഷ തെറ്റിച്ചില്ല; പുതിയ കസ്റ്റം റേഞ്ച് റോവറിനെ കാന്‍ ഡിസൈന്‍ പുറത്തിറക്കി

ഇന്റഗ്രേറ്റഡ് എക്‌സ്‌ഹോസ്റ്റ് ഡിഫ്യൂസറിന് ഒപ്പമാണ് റിയര്‍ ബമ്പര്‍ നിലകൊള്ളുന്നത്.

പ്രതീക്ഷ തെറ്റിച്ചില്ല; പുതിയ കസ്റ്റം റേഞ്ച് റോവറിനെ കാന്‍ ഡിസൈന്‍ പുറത്തിറക്കി

വോള്‍ക്കാനിക് റോക്ക് സാറ്റിന്‍ നിറത്തില്‍ ഒരുങ്ങിയ മോഡലില്‍ ഫ്‌ളോട്ടിംഗ് പിയാനൊ ബ്ലാക് റൂഫ് ഇടംപിടിക്കുന്നു. ഗ്രില്ലിനും, ഇന്‍ടെയ്ക്ക് സറൗണ്ടകള്‍ക്കും, ഫെന്‍ഡര്‍ വെന്റുകള്‍ക്കും ലഭിച്ച സ്മൂത്ത് ഫിനിഷും ശ്രദ്ധേയമാണ്.

പ്രതീക്ഷ തെറ്റിച്ചില്ല; പുതിയ കസ്റ്റം റേഞ്ച് റോവറിനെ കാന്‍ ഡിസൈന്‍ പുറത്തിറക്കി

ഗ്ലോസ് ബ്ലാക് ഫിനിഷ് നേടിയ ഡയമണ്ട കട്ട് അലോയ് വീലും കാന്‍ ഡിസൈന്‍ ഒരുക്കിയ റേഞ്ച് റോവര്‍ എസ്‌വിആര്‍ പേസ് കാറിന്റെ സവിശേഷതയാണ്.

പ്രതീക്ഷ തെറ്റിച്ചില്ല; പുതിയ കസ്റ്റം റേഞ്ച് റോവറിനെ കാന്‍ ഡിസൈന്‍ പുറത്തിറക്കി

ഇന്റീരിയറിലും കാന്‍ ഡിസൈനിന്റെ കരവിരുത് ദൃശ്യമാണ്. സീറ്റുകള്‍ക്ക് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് ലഭിച്ചിരിക്കുന്നത്. പുതിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഡോര്‍, എന്‍ട്രി സില്‍ പ്ലേറ്റുകള്‍, അലൂമിനിയം ഫൂട്ട്‌പെഡലുകള്‍ എന്നിവയും ഇന്റീരിയറില്‍ ഒരുങ്ങുന്നു.

പ്രതീക്ഷ തെറ്റിച്ചില്ല; പുതിയ കസ്റ്റം റേഞ്ച് റോവറിനെ കാന്‍ ഡിസൈന്‍ പുറത്തിറക്കി

1.05 കോടി രൂപ പ്രൈസ് ടാഗിലാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആര്‍ പേസ് കാറിനെ കാന്‍ ഡിസൈന്‍ ലഭ്യമാക്കുന്നത്.

English summary
Kahn Design Reveals Bespoke Range Rover Sport SVR Pace Car. Read in Malayalam.
Story first published: Monday, July 31, 2017, 12:49 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark