1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

Written By:

സ്വന്തമായി ഒരു കാര്‍.. എതൊരു വാഹനപ്രേമിയുടെയും ആഗ്രഹമാണ്. കഷ്ടപ്പെട്ട് സമ്പാദിച്ച പണം നല്‍കി തെരഞ്ഞെടുക്കുന്ന കാറിനെ മിക്കവരും പൊന്ന് പോലെ തന്നെയാണ് നോക്കി പരിപാലിക്കുന്നതും.

To Follow DriveSpark On Facebook, Click The Like Button
1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

എന്നാല്‍ ഇത്തരം പരിപലനയില്‍ വന്ന് പിണയുന്ന അബദ്ധങ്ങളും ഒട്ടും കുറവല്ല നമ്മുടെ രാജ്യത്ത്. പുത്തന്‍ സാങ്കേതികതയില്‍ എത്തുന്ന മോഡലുകളെ പഴയ സങ്കല്‍പങ്ങള്‍ക്ക് ഒപ്പം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതാണ് പലപ്പോഴും അബദ്ധങ്ങളില്‍ കൊണ്ട് ചാടിക്കാറുള്ളത്.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

നൂതന സാങ്കേതികതയ്ക്ക് ഒപ്പം വാഹന ഉടമയും അപ്‌ഡേറ്റഡായിരിക്കണം എന്നാണ് സംഭവങ്ങള്‍ എല്ലാം നല്‍കുന്ന പാഠവും.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കര്‍ണാടക എംഎല്‍എയാണ് ഇത്തരത്തില്‍ അബദ്ധം പിണഞ്ഞ് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടം നേടിയത്.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

മംഗളൂരു എംഎല്‍എയായ മുഹ്‌യുദ്ദീന്‍ ബാവയുടെ ഗതികേടില്‍ രാജ്യത്തെ ഓട്ടോ വിപണിയും ഒരല്‍പം നിരശരുമാണ്.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

കാരണം, വോള്‍വോ അവതരിപ്പിച്ച അള്‍ട്രാ മോഡേര്‍ണ്‍ ലക്ഷ്വറി മോഡലായ വോള്‍വോ XC 90 T9 നെ സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ ഉപഭോക്താവായ ബാവയ്ക്ക് പക്ഷെ, മോഡലിനെ കണ്ട് ആസ്വദിക്കാന്‍ പോലും സമയം കിട്ടിയില്ല.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

വോള്‍വോ XC 90 T9 നെ വാങ്ങി രണ്ടാം ദിനം തന്നെ തിരികെ ഷോറൂമിലേക്ക് റിപ്പയറിന് നല്‍കേണ്ട അവസ്ഥയാണ് ബാവ തേടിയെത്തിയത്.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

കാരണം എന്തെന്നല്ലേ? പെട്രോളിന് പകരം പുത്തന്‍ മോഡല്‍ വോള്‍വോയില്‍ ഒഴിച്ചത് ഡീസലായിരുന്നു!

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

1.65 കോടി മുടക്കി വാങ്ങിയ എസ് യുവി റിപ്പയറിംഗിന് ഷോറൂമില്‍ കയറ്റിയ ബാവയെ രാജ്യത്തെ ഓട്ടോ പ്രേമികള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

സംഭവം ഇങ്ങനെ

2017 മാര്‍ച്ച് 27 നാണ് മുഹ്‌യുദ്ദീന്‍ ബാവയുടെ മകന്‍ വോള്‍വോ XC 90 T9 ല്‍ ഇന്ധനം നിറയ്ക്കുന്നതിനായി പമ്പില്‍ കൊണ്ട് പോയത്.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

എന്നാല്‍ പെട്രോള്‍ ഹൈബ്രിഡ് വാഹനത്തില്‍ പമ്പ് ജീവനക്കാരന്‍ അടിച്ചത് ഡീസലായിരുന്നു.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

ഇന്ത്യയിലെ മിക്ക എസ്‌യുവികളും ഡീസലിലാണ് ഓടുന്നതെന്ന നിഗമനത്തിലാകാം വോള്‍വോ XC 90 T9 ലും ജീവനക്കാരന്‍ ഡീസല്‍ നിറച്ചത്.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

താന്‍ ബംഗളൂരുവില്‍ നിയമസഭാ സമ്മേളനത്തിലായിരുന്നൂവെന്നും മകനാണ് ഇന്ധനം നിറയ്ക്കുന്നതിനായി എസ് യുവിയെ പമ്പിലേക്ക് കൊണ്ട് പോയതെന്നും ബാവ വ്യക്തമാക്കി.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

അബദ്ധം വന്‍തോതില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ബാവയുടെ പ്രതികരണം.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കാനാണ് മകന്‍ നിര്‍ദ്ദേശിച്ചതെങ്കിലും പണം നല്‍കാന്‍ നേരത്ത് ജീവനക്കാരന്‍ ഡീസലാണ് നിറച്ചതെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ബാവ കൂട്ടിച്ചേര്‍ത്തു.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

എന്തായാലും ജീവനക്കാരന്റെ അബദ്ധത്തില്‍ ഉടമസ്ഥന് ചെലവായത് ഒരു വലിയ സംഖ്യ തന്നെയാണ്.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

പമ്പില്‍ വെച്ച് തന്നെ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ വലിയ തകരാര്‍ ഒഴിവായെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഫ്യൂവല്‍ ടാങ്കില്‍ നിന്നും ഡീസല്‍ ഊറ്റി കളയുന്നതോട് കൂടി പ്രശ്‌നം പരിഹരിക്കപ്പെടും.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

അതേസമയം, ഡ്രൈവര്‍ ഇഗ്നീഷന്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ തകരാര്‍ ഒരല്‍പം കടുത്തതാകാനാണ് സാധ്യത.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

പെട്രോള്‍ എഞ്ചിനിലേക്ക് ഡീസല്‍ വന്നെത്തുന്നത് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പമ്പിനെ തകര്‍ക്കുന്നതിലേക്ക് വഴിവെക്കും.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

കൂടാതെ, കത്താതെയുള്ള ഡീസല്‍ അനിയന്ത്രിതമായ തോതില്‍ ഉയര്‍ന്ന താപം ഉത്പാദിപ്പിക്കുമെന്നും ഇത് കാറ്റാലിസ്റ്റുകളുടെ ഓവര്‍ഹീറ്റിംഗിന് കാരണമാകും.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബംഗളൂരുവിലെ വോള്‍വോ ഷോറൂമില്‍ നിന്നുമാണ് പുത്തന്‍ എസ് യുവി മോഡലിനെ ബാവ സ്വന്തമാക്കിയത്.

1.6 കോടിയുടെ എസ്‌യുവി രണ്ടാം ദിനം 'കട്ടപ്പുറത്ത്'; കര്‍ണാടക എംഎല്‍എയുടെ ഗതികേട് ഇങ്ങനെ

അബദ്ധത്തെ തുടര്‍ന്ന് ഫ്യൂവല്‍ ടാങ്ക് വൃത്തിയാക്കുന്നതിനായി എസ് യുവിയെ ഷോറൂമിലേക്ക് തന്നെ തിരികെ അയച്ചിരിക്കുകയാണ്.

English summary
MLA’s Brand New Luxury SUV Accidentally Filled With The Wrong Fuel in Malayalam.
Story first published: Thursday, March 30, 2017, 14:12 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark