കാവസാക്കി നിഞ്ജ എച്ച്2 കാർബൺ അവതരിച്ചു...

Written By:

ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാവായ കാവസാക്കി പുതിയ നിഞ്ജ എച്ച്2 ഹൈപ്പർ ബൈക്കിനെ വിപണിയിലെത്തിച്ചു. ചില പരിഷ്കാരങ്ങളോടെയാണ് പുത്തൻ എച്ച്2 കാർബൺ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
കാവസാക്കി നിഞ്ജ എച്ച്2 കാർബൺ അവതരിച്ചു...

കാർബൺ ഫൈബർ കൗൾ, പ്രത്യേകം പെയിന്റംഗുള്ള മിറർ, സീരിയൽ നമ്പർ പ്ലേറ്റ് എന്നീ പുതുമകൾ ഉൾപ്പെടുത്തിയിട്ടുള്ള എച്ച്2 മോഡലിന്റെ 120 യൂണിറ്റുകൾ മാത്രമാണ് നിലവിൽ നിർമിച്ചിട്ടുള്ളത്.

കാവസാക്കി നിഞ്ജ എച്ച്2 കാർബൺ അവതരിച്ചു...

ബൈക്ക് പ്രേമികൾക്കിടയിൽ ഒരു ചർച്ചാവിഷയമാകാനും നിരവധിപേരുടെ മനംകവരും ബൈക്കായി തീരാനും പുതുക്കിയ നിഞ്ജ എച്ച് 2 കാർബണിന് സാധിക്കുമെന്ന് കാവസാക്കി മോട്ടോർസ് കോർപ് സീനിയർ വൈസ് പ്രസിണ്ടന്റ് ബിൽ ജെൻകിൻസ് വ്യക്തമാക്കി.

കാവസാക്കി നിഞ്ജ എച്ച്2 കാർബൺ അവതരിച്ചു...

നിഞ്ജ എച്ച്2 ആദ്യമായി അവതരിപ്പിച്ചപ്പോൾ മികച്ച സ്വീകാര്യതയായിരുന്നു ഉപഭോക്താക്കളിൽ നിന്നും ലഭിച്ചിരുന്നത്. ഫെബ്രുവരി 13 മുതൽ ബുക്കിംഗ് ആരംഭിക്കുന്ന പുതുക്കിയ എച്ച്2 മോഡലിനും അതെ സ്വീകാര്യത തന്നെയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കാവസാക്കി നിഞ്ജ എച്ച്2 കാർബൺ അവതരിച്ചു...

2017 നിഞ്ജ എച്ച്2 മോഡലിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില പുതുകൾ ഏതൊക്കെയെന്നറിയാം:

  • ദൃഢമേറിയതും ഭാരംകൂറഞഞതുമായ കാർബൺ ഫൈബർ‍ റെയിൻഫോസ്മെന്റ് പോളിമറിനാൽ തീർത്ത കൗൾ
  • മാറ്റ് ഫിനിഷിംഗുള്ള സിൽവെർ പെയിന്റ് മിറർ
  • ഓരോ 120 പിരിമിത എഡിഷനുകൾക്കും പ്രത്യേകം സീരിയൽ നമ്പറുകളും നൽകിയിട്ടുണ്ട്.
  • ബോഷ് കോംപാക്ട് ഇന്റീരിയൽ മെഷർമെന്റ് യൂണിറ്റ്
  • മൾട്ടി മോഡ് ട്രാക്ഷൻ കൺട്രോൾ

കാവസാക്കി നിഞ്ജ എച്ച്2 കാർബൺ അവതരിച്ചു...
  • ബാൻക് ആൻഗിൾ ഡിസ്പ്ലെ, മാക്സ് ബാൻക് ആൻഗിൾ റെക്കോർഡിംഗ് ഫംങ്ഷൻ
  • കാവസാക്കി ഇൻന്റെലിജെന്റ് ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, കോർണർ ബ്രേക്കിംഗ് കൺട്രോൾ
  • ട്വിൻ ട്യൂബ് ഡിസൈനുള്ള റിയർ ഷോക്ക്
  • മുന്നിലെ 330 എംഎം ഫോർ പിസ്ടൺ ബ്രെംബോ മോണോബ്ലോക് കാലിപർ
  • എയറോഡൈനാമിക് ബ്രെംബോ ബ്രേക്ക്

കാവസാക്കി നിഞ്ജ എച്ച്2 കാർബൺ അവതരിച്ചു...

ലഭ്യത അനുസരിച്ച് ആദ്യം ബുക്കിംഗ് നടത്തുന്നവർക്കായിരിക്കും ബൈക്ക് ലഭ്യാമവുകയെന്നാണ് കമ്പനി ഭാഗത്തുനിന്നുമുണ്ടായിരിക്കുന്ന അറിയിപ്പ്.

കാവസാക്കി നിഞ്ജ എച്ച്2 കാർബൺ എക്സ്ക്യൂസീവ് ഇമേജുകൾ 

കൂടുതല്‍... #കാവസാക്കി #kawasaki
English summary
Kawasaki Launches Limited Edition Ninja H2 Carbon Hyperbike
Story first published: Saturday, February 4, 2017, 15:53 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark