ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

Written By:

കേരളത്തില്‍ പുതുതായി നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ. പുതിയ വ്യവസ്ഥകള്‍ക്ക് അനുസൃതമായ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് മേല്‍ മെയ് 15 വരെ ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി.

To Follow DriveSpark On Facebook, Click The Like Button
ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

ഫെബ്രുവരി 16 ന് മുമ്പ് ലേണേഴ്‌സ് ടെസ്റ്റ് എഴുതി വിജയിച്ചവര്‍ക്ക് പഴയ വ്യവസ്ഥയിലുള്ള ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷയ്ക്ക് അവസരം നല്‍കാനാണ് 45 ദിവസം കൂടി സമയം അനുവദിച്ചിരിക്കുന്നത്.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

പുതിയ വ്യവസ്ഥകളിന്മേലുള്ള ഡ്രൈവിംഗ് ടെസ്റ്റുകള്‍ അടിയന്തരമായി നടപ്പിലാക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

ആവശ്യത്തിന് അടിസ്ഥാനസൗകര്യം ഒരുക്കാതെയുള്ള പുതുക്കിയ വ്യവസ്ഥ നടപ്പാക്കുന്നതിന് എതിരെയാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

പുത്തന്‍ രീതികള്‍ക്ക് അനുസൃതമായ പരിശീലനത്തിന് കൂടതല്‍ സമയം ആവശ്യമാണെന്നും ഡ്രൈവിംഗ് സ്‌കൂളുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മെയ് 15 വരെ പഴയ വ്യവസ്ഥകള്‍ പാലിച്ചുള്ള ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് മതിയെന്ന് ഗതാഗത കമ്മീഷണര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

ന്ന് ഘട്ടങ്ങളിലായാണ് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഇലക്ടോണിക് ഡ്രൈവിംഗ് ടെസ്റ്റ്, ഗ്രേഡിയന്റ് ടെസ്റ്റ്, എച്ച് ടെസ്റ്റ് എന്നിങ്ങനെയാണ് മൂന്ന് ഘട്ടം.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

മുമ്പ്, എച്ച് ടെസ്റ്റില്‍ വശങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്ന കമ്പി പുതിയ വ്യവസ്ഥയിലേക്ക് വരുമ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

അതിനാല്‍ പൂര്‍ണമായും റിയര്‍ വ്യൂ മിററിനെ ആശ്രിയിച്ചാണ് റിവേഴ്‌സ് ഗിയര്‍ ഉപയോഗിക്കേണ്ടത്. പഴയ രീതിയില്‍ ഡ്രൈവിംഗ് ടെസ്റ്റിന് പരിശീലനം നേടിയവര്‍ക്ക് ഇത് ദുഷ്‌കരമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി 40 പേര്‍ക്ക് മാത്രമെ ഒരു ദിവസം ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളു.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

പക്ഷെ, സംസ്ഥാനത്ത് നിലവില്‍ നാലിടത്ത് മാത്രമാണ് ഇലക്ട്രോണിക് യാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതും പോരായ്മയായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിദേശ രാജ്യങ്ങളിലേതിന് സമാനമായ ഡ്രൈവിംഗ് ടെസ്റ്റാണ് പുതിയ വ്യവസ്ഥയിലൂടെ സംസ്ഥാനത്ത് നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഒരുങ്ങിയിട്ടുള്ളത്.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന റോഡപകടങ്ങളില്‍ ഏറിയ പങ്കും തെറ്റായ ഡ്രൈവിംഗ് ശീലങ്ങളില്‍ നിന്നും ഉടലെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നടപടി.

ആശ്വസിക്കാം, ഹൈക്കോടതി ഇടപെട്ടു; മെയ് 15 വരെ ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി തുടരും

തിരക്ക് കൂടിയ റോഡുകളും, വഹാനങ്ങളുടെ ക്രമാതീതമായ വര്‍ധനവും കണക്കിലെടുത്ത്, അപകടരഹിതമായ ഡ്രൈവിംഗ് വൈദഗ്ധ്യം ഉറപ്പ് വരുത്തുകയാണ് പുതിയ പരീക്ഷാ രീതി ലക്ഷ്യമിടുന്നത്.

English summary
Kerala High Court stays the new driving test norms till May 15. Read in Malayalam.
Story first published: Tuesday, April 4, 2017, 10:42 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark