മെര്‍സിഡീസ് ബെന്‍സിനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Written By:

ഇന്ത്യയിലെ റോഡ് അപകടങ്ങള്‍ക്ക് പ്രാധന കാരണങ്ങളില്‍ ഒന്ന് തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും, അശ്രദ്ധമായ ഡ്രൈവിംഗുമാണ്. എതിര്‍വശത്ത് നിന്നോ, പിന്നില്‍ നിന്നോ കടന്നു പോകുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെയുള്ള 'വെട്ടിക്കലുകളില്‍' ജീവന്‍ പൊലിയുന്നവരുടെ എണ്ണവും ഇന്ന് കുറവല്ല.

To Follow DriveSpark On Facebook, Click The Like Button
മെര്‍സിഡീസ് ബെന്‍സിനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം എംസി റോഡില്‍ വെച്ച് മെര്‍സിഡീസ് ബെന്‍സിനെ ഇടിച്ച് തെറിപ്പിക്കുന്ന കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നതും ഇതേ അശ്രദ്ധമായ ഡ്രൈവിംഗിലേക്കാണ്.

മെര്‍സിഡീസ് ബെന്‍സിനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം എംസി റോഡിലുള്ള തെള്ളകം പെട്രോള്‍ പമ്പിന് സമീപമാണ് അപകടം നടന്നത്.

മെര്‍സിഡീസ് ബെന്‍സിനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഏറ്റുമാനൂര്‍ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കെഎസ്ആര്‍ടിസി ബസ്, പമ്പിലേക്ക് കടക്കാന്‍ ശ്രമിച്ച മെര്‍സിഡീസ് ബെന്‍സിനെ എതിര്‍ ദിശയില്‍ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

മെര്‍സിഡീസ് ബെന്‍സിനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോരിച്ചൊരിയുന്ന മഴയില്‍ പമ്പിലേക്ക് കടക്കാന്‍ ശ്രമിച്ച മെര്‍സിഡീസ്, അവസാന നിമിഷമാണ് ഇന്‍ഡിക്കേറ്ററിട്ട് സൂചന നല്‍കിയത് എന്ന് ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
മെര്‍സിഡീസ് ബെന്‍സിനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

എന്നാല്‍ ഈ സമയം കൊണ്ട്, എതിര്‍വശത്ത് നിന്നും കുതിച്ചെത്തിയ കെഎസ്ആര്‍ടിസി ബസ് മെര്‍സിഡീസ് ബെന്‍സിന്റെ മധ്യഭാഗത്തേക്ക് ഇടിച്ച് കയറുകയായിരുന്നു.

മെര്‍സിഡീസ് ബെന്‍സിനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പമ്പിന്റെ എക്‌സിറ്റിലൂടെ കടക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത് എന്നതും ശ്രദ്ധേയം. കാറിന്റെ മധ്യഭാഗത്തായാണ് ബസ് ഇടിച്ചതെങ്കിലും എയര്‍ബാഗുകളുടെ പശ്ചാത്തലത്തില്‍ കാറിലെ യാത്രക്കാര്‍ക്ക് ഗുരുതര പരുക്കുകള്‍ ഏറ്റില്ല.

കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഉള്‍പ്പെടെ ഏഴ് എയര്‍ബാഗുകളുടെ സുരക്ഷയില്‍ എത്തുന്ന മെര്‍സിഡീസ് സി 220 യാണ് അപകടത്തില്‍ പെട്ടത്. പമ്പില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലൂടെയാണ് അപകട ദൃശ്യങ്ങള്‍ പുറംലോകം അറിഞ്ഞതും.

മെര്‍സിഡീസ് ബെന്‍സിനെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബെന്‍സിനെ ഇടിച്ച് തെറിപ്പിക്കുന്ന കെഎസ്ആര്‍ടിസി എന്ന തലക്കെട്ടില്‍ ഇതേ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. എന്തായാലും റോഡ്-സുരക്ഷാ ബോധവത്കരണങ്ങള്‍ രാജ്യത്തുടനീളം പൂര്‍വ്വാധികം ശക്തമായി തുടരുമ്പോള്‍ തന്നെ വാഹനാപകട നിരക്കും വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നതാണ്.

English summary
KSRTC Bus Crashed Into Mercedes Benz In Kerala. Read in Malayalam.
Story first published: Friday, September 15, 2017, 13:07 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark