മൂന്നരകോടിക്ക് ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ഇന്ത്യയിൽ...

Written By:

ലോക പ്രശസ്ത ഇറ്റാലിയൻ നിർമാതാവായ ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ആഡംബര സ്പോർട്സ് കാറിനെ ഇന്ത്യയിലെത്തിച്ചു. മുംബൈ എക്സ്ഷോറൂം 3.45കോടി രൂപയ്ക്കാണ് അഞ്ചാം തലമുറക്കാരനായ ആർഡബ്ല്യൂഡി സ്പൈഡർ അവതരിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
താരമാകാൻ ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ഇന്ത്യയിൽ...

ലംബോർഗിനിയുടെ നാച്ചുറലി ആസ്പിരേറ്റഡ് വി10 എൻജിന്റെ പുതുക്കിയ പതിപ്പാണ് പുതിയ ഹുറേകാന് കരുത്തേകുന്നത്. 572ബിഎച്ച്പിയും 540എൻഎം കരുത്തുമാണ് ഈ സ്പോർട്സ് കാറിന്റെ 5.2ലിറ്റർ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

താരമാകാൻ ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ഇന്ത്യയിൽ...

ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കൂട്ടത്തിൽ റിയർ വീൽ ഡ്രൈവ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

താരമാകാൻ ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ഇന്ത്യയിൽ...

റിയർ വീൽ ഡ്രൈവ് ആണ് നൽകിയിരിക്കുന്നതിനാൽ മുൻ ഓൾ വീൽ ഡ്രൈവ് മോഡലുകളെ അപേക്ഷിച്ച് 33കിലോഗ്രാം ഭാരക്കുറവുണ്ടെന്നുള്ളതാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത.

താരമാകാൻ ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ഇന്ത്യയിൽ...

നിശ്ചലാവസ്ഥയിൽ നിന്നും നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ ഭാരക്കുറവുള്ള ഈ ഹുറേകാൻ സ്പൈഡർ എടുക്കുന്ന സമയം എന്നത് വെറും 3.6സെക്കന്റു മാത്രമാണ്.

താരമാകാൻ ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ഇന്ത്യയിൽ...

ഈ സ്പോർട്സ് കാറിന്റെ ഉയർന്ന വേഗത എന്നുപറയാവുന്നത് മണിക്കൂറിൽ 319 കിലോമീറ്ററാണ്.

താരമാകാൻ ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ഇന്ത്യയിൽ...

പുതുക്കിയ ബംബറും വലുപ്പമേറിയ എയർഇൻടേക്കുകളും ചേർന്ന് ഈ കാറിനൊരു അഗ്രസീവ് ലുക്ക് പകരുന്നു. പുതിയ ഹുറേകാൻ സ്പൈഡറിന്റെ പിൻഭാഗത്തും ചില പരിവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

താരമാകാൻ ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ഇന്ത്യയിൽ...

19 ഇഞ്ച് അലോയ് വീലുകളാണ് മറ്റൊരു സവിശേഷത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലായിരിക്കുമ്പോൾ വെറും 17 സെക്കന്റിൽ നിവർത്താനും ചുരുക്കാനും സാധിക്കുന്ന തരത്തിലുള്ളതാണ് ഇതിന്റെ ഫാബ്രിക് റൂഫ്.

താരമാകാൻ ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ഇന്ത്യയിൽ...

ലെതർ സീറ്റുകൾക്കൊപ്പം വലുപ്പമേറിയ 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ സവിശേഷതകളിൽ എടുത്തുപറയേണ്ടവ.

താരമാകാൻ ലംബോർഗിനി ഹുറേകാൻ ആർഡബ്ല്യൂഡി സ്പൈഡർ ഇന്ത്യയിൽ...

പോഷെ911ടർബോ എസ് കാബ്രിയോലെറ്റ്, ഫെരാരി കാലിഫോർണിയ എന്നീ സ്പോർട്സ് കാറുകളായിരിക്കും ഇന്ത്യയിൽ ഹുറേകാൻ ആർഡബ്ല്യൂ സ്പൈഡറിന് എതിരിടേണ്ടിവരിക.

ഇന്ത്യൻ നിരത്തിലെ താരമാകാൻ എത്തിച്ചേർന്ന ഹുറേകാൻ സ്പൈഡറിന്റെ മനംകവരും ചിത്രങ്ങൾ ആസ്വദിക്കാം.

കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Lamborghini Huracan RWD Spyder Launched In India For Rs 3.45 Crore
Story first published: Thursday, February 2, 2017, 11:28 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark