ടൊയോട്ട ലക്ഷ്വറി ബ്രാന്റ് ലെക്സസ്; അരങ്ങേറ്റം മാർച്ച് 24ന്

Written By:

ജാപ്പനീസ് കാർ നിർമാതാവായ ടൊയോട്ടയുടെ ആഡംബര ബ്രാന്റ് ലെക്സസ് ഇന്ത്യൻ അവതരിക്കുന്നുവെന്ന വാർത്ത ഇതിനകം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു സ്വകാര്യ ചടങ്ങിൽ വച്ച് കമ്പനി ഈ വാഹനത്തിന്റെ ഔദ്യോഗിക പ്രകാശനവും നടത്തിയിരുന്നു.മാർച്ച് 24നായിരിക്കും ലെക്സസ് ബ്രാന്റ് മോഡലുകളുടെ ഇന്ത്യയിലുള്ള അവതരണം.

രണ്ട് എസ്‌യുവികളും ഒരു സെഡാനുമടക്കം മൂന്നു മോഡലുകളുമായാണ് ലെക്സ്സ് ഇന്ത്യയിൽ അരങ്ങേറുന്നത്. ആർഎക്സ്450എച്ച് എന്ന ഹൈബ്രിഡ് വാഹനവും അതിന്റെ ടോപ്പ് എന്റ് മോഡൽ എൽഎക്സ് 450ഡിയുമായിരിക്കും വിപണിയിലെത്തുന്ന രണ്ട് എസ്‌യുവികൾ.

ക്യാംറെ ഹൈബ്രിഡിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഇഎസ്300എച്ച് എന്ന പേരിലുള്ള സെഡാനായിരിക്കും മൂന്നാമതായി അവതരിക്കുക.

ഇലക്ട്രിക് മോട്ടോറും 3.5ലിറ്റർ വി6 പെട്രോൾ എൻജിനുമുള്ള ആർഎക്സ്450എച്ച് എസ്‌യുവിക്ക് 1.16 കോടിയായിരിക്കും ഇന്ത്യൻ വിപണിയിലെ വില. 304ബിഎച്ച്പി സൃഷ്ടിക്കുന്ന ഈ എൻജിനിൽ സിവിടി ഗിയർബോക്സും നൽകിയിട്ടുണ്ട്.

ടോപ്പ് എന്റ് വേരിയന്റിൽ എൽഎക്സ്450ഡി, എൽഎക്സ്570 എന്നീ രണ്ട് മോഡലുകളായിരിക്കും അവതരിക്കുക. ടൊയോട്ട ലാന്റ് ക്രൂസറിലുള്ള എൻജിനായിരിക്കും ഈ എസ്‌യുവികളുടെ കരുത്ത്.

265ബിഎച്ച്പിയും 650എൻഎം ടോർക്കും നൽകുന്ന ട്വിൻ ടർബോ 4.5ലിറ്റർ വി8 എൻജിനാണ് 450ഡിയുടെ കരുത്ത്. അതേസമയം എൽഎക്സ്570 എസ്‌യുവിക്ക് കരുത്തേകുന്നത് 378ബിഎച്ച്പിയും 546എൻഎം ടോർക്കുമുളള 5.7ലിറ്റർ വി8 എൻജിനായിരിക്കും.

എൽഎക്സ് 450ന് 2 കോടി രൂപയും എൽഎക്സ്570 മോഡലിന് 2.15കോടി രൂപയുമായിരിക്കും ഇന്ത്യയിലെ വില.

ലെക്സസിന്റെ ഇന്ത്യയിലെത്തുന്ന ആദ്യ ആഡംബര സെഡാനായിരിക്കും ഇഎസ്300എച്ച്. ഇന്ത്യയിലെ ടൊയോട്ട ക്യാംറി ഹൈബ്രിഡിന് കരുത്തേകുന്ന അതെ എൻജിനായിരിക്കും ഈ സെഡാന്റെ കരുത്ത്.

ഏതാണ്ട് 75ലക്ഷത്തോളമായിരിക്കും ഇഎസ്300എച്ചിന്റെ ഇന്ത്യയിലെ വില. രണ്ട് എസ്‌യുവികളുടേയും ഇന്ത്യൻ ലോഞ്ച് ഉറപ്പാക്കിയെങ്കിലും ലെക്സ്സ് സെഡാന്റെ വരവെന്നാണെന്ന് തീർച്ചപ്പെടുത്തിയിട്ടില്ല.

കാണാം ലെക്സ്സ് എൽഎസ്500 എക്സ്ക്ലൂസീവ് ഇമേജുകൾ
 

കൂടുതല്‍... #ടൊയോട്ട #toyota
English summary
Lexus India Launch Date Revealed — Three Models On The Cards
Story first published: Thursday, February 9, 2017, 11:18 [IST]
Please Wait while comments are loading...

Latest Photos