ടൊയോട്ട ആഡംബരക്കാർ ലക്സസ് ഉടൻ നിരത്തിലേക്ക്....

Written By:

ജാപ്പനീസ് കാർ നിർമാതാവായ ടൊയോട്ടയുടെ ആഡംബര ബ്രാന്റ് ലെക്സസ് ഇന്ത്യൻ വിപണിലക്ഷ്യമാക്കി അവതരിക്കുന്നു. ഇതിനിടെ ഒരു സ്വകാര്യ ചടങ്ങളിൽ വച്ച് കമ്പനി ഇന്ത്യയിലുള്ള വാഹനത്തിന്റെ ഔദ്യോഗിക പ്രകാശനവും നടത്തിയിരുന്നു.

ആർഎക്സ്450എച്ച് എന്നപേരിൽ അരങ്ങേറ്റം കുറിക്കുന്ന ലെക്സസിൽ നിന്നുള്ള ഈ ഹൈബ്രിഡ് എസ്‌യുവി മാർച്ചോടുകൂടി വിപണിയിലവതരിക്കുന്നതായിരിക്കും.

അതോടൊപ്പം ലെക്സസിന്റെ പുതിയൊരു ഷോറൂമും മുംബൈയിൽ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ ടൊയോട്ട.

ലെക്സസ് എൻഫോം ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.3ഇഞ്ച് മൾട്ടിമീഡിയ ഡിസ്പ്ലെ, മാർക് ലെവെൻസൺ ഓഡിയോ സിസ്റ്റം, ഹെഡ്‌സ് അപ് ഡിസ്പ്ലെ എന്നീ ഫീച്ചറുകളാൽ ആഡംബരപൂർണമാണ് ഈ വാഹനത്തിന്റെ അകത്തളം.

പവർ ബൂട്ട് ലിഡ്, ലെക്സസ് സേഫ്റ്റി പ്ലസിന് കീഴിൽ നൽകിയിട്ടുള്ള മികച്ചേ സേഫ്റ്റി എന്നീ സവിശേഷതകളും ഈ വാഹനത്തിലുണ്ടായിരിക്കുന്നതാണ്.

ലെക്സസ് സിഗ്നേച്ചർ ഗ്രിൽ, പുതുമയേറിയ ഹെഡ്‌ലാമ്പ് എന്നിവയും ഈ ഹൈബ്രിഡ് എസ്‌യുവിയുടെ സവിശേഷതകളാണ്.

308 ബിഎച്ച്പിയുള്ള 3.5 ലിറ്റര്‍ വി 6 പെട്രോള്‍ എഞ്ചിനാണ് ആര്‍എക്സ് 450 എച്ചിന് കരുത്തേകുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം ഹൈബ്രിഡ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

സിബിയു ചാനൽ വഴി ഇന്ത്യയിലെത്തുന്ന ഈ വാഹനം ഈ വർഷം മാർച്ചോടുകൂടി വിപണിപിടിക്കുന്നതായിരിക്കും.

  

കൂടുതല്‍... #ടൊയോട്ട #toyota
English summary
Lexus RX 450h India Launch In March 2017
Story first published: Monday, February 6, 2017, 11:23 [IST]
Please Wait while comments are loading...

Latest Photos