സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൊണ്ട് ഫോര്‍ഡ് ഒരുക്കിയ ഗണേശ വിഗ്രഹം

By Dijo Jackson

ഗണേശ ചതുര്‍ത്ഥിയ്ക്കായി രാജ്യം ഒരുങ്ങുകയാണ്. ആഘോഷ വേളയോട് അനുബന്ധിച്ച് പല വിധത്തിലുള്ള ഗണേശ വിഗ്രഹങ്ങളെ ഒരുക്കുന്ന തിരക്കിലാണ് വിശ്വാസികളും. എന്നാല്‍ ഗണേശ ചതുര്‍ത്ഥിയെ സര്‍ഗ്ഗാത്മകമായി സമീപിക്കുന്നവരുടെ എണ്ണവും ഇന്ന് കുറവല്ല.

സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൊണ്ട് ഫോര്‍ഡ് ഒരുക്കിയ ഗണേശ വിഗ്രഹം

റീസൈക്കിള്‍ ചെയ്ത പേപ്പറുകള്‍ കൊണ്ടും, പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ടും ഗണേശ വിഗ്രഹം തീര്‍ക്കുന്ന കലാകാരന്മാര്‍, പരിസ്ഥിതി സംരക്ഷണ സന്ദേശമാണ് ആഘോഷ വേളയില്‍ നല്‍കാറുള്ളത്.

സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൊണ്ട് ഫോര്‍ഡ് ഒരുക്കിയ ഗണേശ വിഗ്രഹം

ഇത്തവണ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡും ഗണേശ വിഗ്രഹം ഒരുക്കി രാജ്യത്തെ ആഘോഷത്തില്‍ പങ്ക് ചേര്‍ന്നിരിക്കുകയാണ്. പൂര്‍ണമായും സ്‌പെയര്‍പാര്‍ട്‌സുകളില്‍ ഒരുക്കിയ ഗണേശ വിഗ്രഹത്തെയാണ് ഫോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്നത്.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൊണ്ട് ഫോര്‍ഡ് ഒരുക്കിയ ഗണേശ വിഗ്രഹം

6.5 അടി ഉയരുമുള്ള ഗണേശ വിഗ്രഹത്തെ മധ്‌വി പിറ്റി, നിഷാന്ത് സുധാകരന്‍ എന്നീ കലാകാരന്മാര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചതും.

സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൊണ്ട് ഫോര്‍ഡ് ഒരുക്കിയ ഗണേശ വിഗ്രഹം

ഡിസ്‌ക് ബ്രേക്കുകള്‍, ഫെന്‍ഡര്‍, സ്പാര്‍ക്ക് പ്ലഗുകള്‍, ക്ലച്ച് പ്ലേറ്റ് എന്നിങ്ങനെ നീളുന്ന സ്‌പെയര്‍പാര്‍ട്‌സുകളാണ് ഗണേശ വിഗ്രഹത്തിനായി ഇവര്‍ ഉപയോഗിച്ചത്.

സ്‌പെയര്‍ പാര്‍ട്‌സുകള്‍ കൊണ്ട് ഫോര്‍ഡ് ഒരുക്കിയ ഗണേശ വിഗ്രഹം

യഥാര്‍ത്ഥ പാര്‍ട്‌സുകള്‍ ഉപയോഗിക്കേണ്ട ആവശ്യകതയിലേക്കുള്ള ഫോര്‍ഡിന്റെ സന്ദേശം കൂടിയാണ് ഈ ഗണേശ വിഗ്രഹം.

Most Read Articles

Malayalam
കൂടുതല്‍... #ഫോഡ് #ford
English summary
Ford India Installs A 6.5 Feet Ganesha Idol Made Out Of Auto Spare Parts. Read in Malayalam.
Story first published: Thursday, August 24, 2017, 18:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X