ഇലക്ട്രിക് റിക്ഷ, ഇ-ആല്‍ഫ മിനിയുമായി മഹീന്ദ്ര; വില 1.12 ലക്ഷം രൂപ

Written By:

പുതിയ ഇലക്ട്രിക് റിക്ഷയുമായി മഹീന്ദ്ര വിപണിയില്‍. ഇ-ആല്‍ഫ മിനി എന്ന പുതിയ ഇലക്ട്രിക് റിക്ഷയെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കി. 1.12 ലക്ഷം രൂപയാണ് ഇ-ആല്‍ഫ മിനിയുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

To Follow DriveSpark On Facebook, Click The Like Button
ഇലക്ട്രിക് റിക്ഷ, ഇ-ആല്‍ഫ മിനിയുമായി മഹീന്ദ്ര; വില 1.12 ലക്ഷം രൂപ

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ 4+1 സീറ്റിംഗ് കപ്പാസിറ്റിയില്‍ ഒരുങ്ങിയ ത്രീ-വീലറാണ് മഹീന്ദ്ര ഇ-ആല്‍ഫ. പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, ദൃഢതയേറിയ ബോഡി, യാത്രാക്കാര്‍ക്കായുള്ള വലിയ ക്യാബിന്‍ സ്‌പെയ്‌സ്, മികവാര്‍ന്ന സസ്‌പെന്‍ഷനും ചാസിയും ഉള്‍പ്പെടുന്നതാണ് ഇ-ആല്‍ഫ മിനിയുടെ ഫീച്ചറുകള്‍.

ഇലക്ട്രിക് റിക്ഷ, ഇ-ആല്‍ഫ മിനിയുമായി മഹീന്ദ്ര; വില 1.12 ലക്ഷം രൂപ

നഗരയാത്രകള്‍ക്ക് വേണ്ടി മഹീന്ദ്ര പ്രത്യേകം തയ്യാറാക്കിയതാണ് ഇ-ആല്‍ഫ മിനി.

ഇലക്ട്രിക് റിക്ഷ, ഇ-ആല്‍ഫ മിനിയുമായി മഹീന്ദ്ര; വില 1.12 ലക്ഷം രൂപ

120 Ah ബാറ്ററിയാണ് ഇ-ആല്‍ഫ മിനിയില്‍ ഒരുങ്ങുന്നത്. സിംഗിള്‍ ചാര്‍ജില്‍ 85 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇ-ആല്‍ഫ മിനിയ്ക്ക് സാധിക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം.

Recommended Video - Watch Now!
TVS Jupiter Classic Launched In India | In Malayalam - DriveSpark മലയാളം
ഇലക്ട്രിക് റിക്ഷ, ഇ-ആല്‍ഫ മിനിയുമായി മഹീന്ദ്ര; വില 1.12 ലക്ഷം രൂപ

മണിക്കൂറില്‍ 25 കിലോമീറ്ററാണ് പുതിയ ഇലക്ട്രിക് റിക്ഷയുടെ പരമാവധി വേഗത.

ഇലക്ട്രിക് റിക്ഷ, ഇ-ആല്‍ഫ മിനിയുമായി മഹീന്ദ്ര; വില 1.12 ലക്ഷം രൂപ

തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഘട്ടംഘട്ടമായാണ് ഇ-ആല്‍ഫ മിനിയെ മഹീന്ദ്ര അവതരിപ്പിക്കുക. ദില്ലി, കൊല്‍ക്കത്ത, ലഖ്‌നൗ നഗരങ്ങളിലാണ് മഹീന്ദ്ര ഇ-ആല്‍ഫ മിനി ആദ്യം എത്തുക.

ഇലക്ട്രിക് റിക്ഷ, ഇ-ആല്‍ഫ മിനിയുമായി മഹീന്ദ്ര; വില 1.12 ലക്ഷം രൂപ

പിന്നാലെ രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളിലേക്കും പുതിയ ഇലക്ട്രിക് റിക്ഷ കടന്നെത്തും.

ഇലക്ട്രിക് റിക്ഷ, ഇ-ആല്‍ഫ മിനിയുമായി മഹീന്ദ്ര; വില 1.12 ലക്ഷം രൂപ

രണ്ട് വര്‍ഷം വാറന്റി, കുറഞ്ഞ ഡൗണ്‍പെയ്ന്‍മെന്റ്, ആകര്‍ഷകമായ ഇഎംഐ, സൗജന്യ ബാറ്ററി റീപ്ലെയ്‌സ്‌മെന്റ് (ഒറ്റത്തവണ മാത്രം) ഉള്‍പ്പെടുന്ന ആനുകൂല്യങ്ങളും ഇ-ആല്‍ഫ മിനിയില്‍ ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര നല്‍കും.

ഇലക്ട്രിക് റിക്ഷ, ഇ-ആല്‍ഫ മിനിയുമായി മഹീന്ദ്ര; വില 1.12 ലക്ഷം രൂപ

ഇന്ത്യയില്‍ മഹീന്ദ്രയ്ക്ക് മാത്രമാണ് വൈവിധ്യമാര്‍ന്ന ഇലക്ട്രിക് ശ്രേണി നിലവിലുള്ളത്. പുതിയ ഇ-ആല്‍ഫ മിനിയിലൂടെ ത്രീ-വീലര്‍ ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം കൈയ്യടക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം.

English summary
Mahindra Launches e-Alfa Mini Electric Rickshaw In India; Priced At Rs 1.12 Lakh. Read in Malayalam.
Story first published: Saturday, September 9, 2017, 11:01 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark