കിലോമീറ്ററിന് 70 പൈസ ചെലവ്; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍, e20 പ്ലസ് സിറ്റി സ്മാര്‍ട്ട് എത്തി

Written By:

പുതിയ ഇലക്ട്രിക് കാറുമായി മഹീന്ദ്ര വീണ്ടും. മഹീന്ദ്ര e20 പ്ലസ് സിറ്റി സ്മാര്‍ട്ട് ഇന്ത്യയില്‍ പുറത്തിറങ്ങി. 7.46 ലക്ഷം രൂപയാണ് മഹീന്ദ്ര e20 പ്ലസ് സിറ്റി സ്മാര്‍ട്ടിന്റെ എക്‌സ്‌ഷോറൂം വില (ഹരിയാന).

കിലോമീറ്ററിന് 70 പൈസ ചെലവ്; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍, e20 പ്ലസ് സിറ്റി സ്മാര്‍ട്ട് എത്തി

സിംഗിള്‍ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ ദൂരപരിധി e20 പ്ലസ് സിറ്റി സ്മാര്‍ട്ട് കാഴ്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. മണിക്കൂറില്‍ 85 കിലോമീറ്ററാണ് പുതിയ ഇലക്ട്രിക് കാറിന്റെ ഉയര്‍ന്ന വേഗത.

കിലോമീറ്ററിന് 70 പൈസ ചെലവ്; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍, e20 പ്ലസ് സിറ്റി സ്മാര്‍ട്ട് എത്തി

മഹീന്ദ്ര ഇലക്ട്രിക്കില്‍ നിന്നുള്ള ഏറ്റവും പുതിയ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിന്‍ ടെക്‌നോളജിയിലാണ് e20 പ്ലസ് സിറ്റി സ്മാര്‍ട്ട് ഒരുങ്ങുന്നത്. P2, P4, P6, P8 എന്നീ നാല് വ്യത്യസ്ത വേരിയന്റുകളിലായാണ് മഹീന്ദ്ര e20 പ്ലസ് സിറ്റി സ്മാര്‍ട്ട് ലഭ്യമാവുക.

കിലോമീറ്ററിന് 70 പൈസ ചെലവ്; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍, e20 പ്ലസ് സിറ്റി സ്മാര്‍ട്ട് എത്തി

കോറല്‍ ബ്ലൂ, സ്പാര്‍ക്ലിംഗ് വൈന്‍, ആര്‍ട്ടിക് സില്‍വര്‍, സോളിഡ് വൈറ്റ് നിറഭേദങ്ങളിലാണ് പുതിയ ഇലക്ട്രിക് കാറിനെ മഹീന്ദ്ര അവതരിപ്പിക്കുന്നത്.

കിലോമീറ്ററിന് 70 പൈസ ചെലവ്; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍, e20 പ്ലസ് സിറ്റി സ്മാര്‍ട്ട് എത്തി

48V ബാറ്ററി കപ്പാസിറ്റിയിലാണ് P2, P4, P6 വേരിയന്റുകള്‍ ഒരുങ്ങുന്നത്. 72V ബാറ്ററിയാണ് P8 ല്‍ ഇടംപിടിക്കുന്നതും. 25.5 bhp കരുത്തും 70 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3 Phase AC ഇന്‍ഡക്ഷന്‍ മോട്ടോറിലേക്കാണ് 48V ബാറ്ററി ഊര്‍ജ്ജം പകരുന്നത്.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
കിലോമീറ്ററിന് 70 പൈസ ചെലവ്; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍, e20 പ്ലസ് സിറ്റി സ്മാര്‍ട്ട് എത്തി

അതേസമയം, P8 വേരിയന്റിലുള്ള 72V ബാറ്ററിയില്‍ നിന്നും 40 bhp കരുത്തും 91 Nm toque മാണ് ഇതേ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

കിലോമീറ്ററിന് 70 പൈസ ചെലവ്; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍, e20 പ്ലസ് സിറ്റി സ്മാര്‍ട്ട് എത്തി

ടെലിമാറ്റിക്‌സ് മുഖേനയുള്ള റിമോട്ട് ഡയഗ്നോസ്റ്റിക്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മുഖേനയുള്ള കണക്ടിവിറ്റി, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റീജനറേറ്റീവ് ബ്രേക്കിംഗ്, ഹില്‍ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയാണ് പുതിയ e20 പ്ലസ് സിറ്റി സ്മാര്‍ട്ടിലെ ഫീച്ചറുകള്‍.

കിലോമീറ്ററിന് 70 പൈസ ചെലവ്; മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാര്‍, e20 പ്ലസ് സിറ്റി സ്മാര്‍ട്ട് എത്തി

മഹീന്ദ്ര e20 പ്ലസ് സിറ്റി സ്മാര്‍ട്ടില്‍, പ്രതികിലോമീറ്ററിന് 70 പൈസയുടെ പ്രവര്‍ത്തന ചെലവാണുള്ളതെന്ന് മഹീന്ദ്ര ഇലക്ട്രിക് വ്യക്തമാക്കിയിട്ടുണ്ട്.

English summary
Mahindra e2o Plus CitySmart Electric Car Launched In India; Prices Start At Rs 7.46 Lakh. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark