ഇന്ത്യയില്‍ മഹീന്ദ്ര ഇലക്ട്രിക് പിന്നിട്ടത്, 5 കോടി കിലോമീറ്ററുകള്‍!

Written By:

ഇലക്ട്രിക് കാറുകളിലേക്ക് ചുവട് ഉറപ്പിച്ച ആദ്യ ഇന്ത്യന്‍ കാര്‍ നിര്‍മ്മാതാക്കളാണ് മഹീന്ദ്ര ഇലക്ട്രിക്. 2030 ഓടെ രാജ്യം ഇലക്ട്രിക് കാറുകളിലേക്ക് കളം മാറാന്‍ തയ്യാറെടുക്കുമ്പോള്‍, മഹീന്ദ്രയുടെ സംഭാവനകള്‍ ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാവുകയാണ്.

ഇന്ത്യയില്‍ മഹീന്ദ്ര ഇലക്ട്രിക് പിന്നിട്ടത്, 5 കോടി കിലോമീറ്ററുകള്‍!

ടാറ്റയും മാരുതിയും എല്ലാം മഹീന്ദ്രയുടെ കാല്‍പ്പാടുകളെ പിന്തുടരാന്‍ ശ്രമിക്കവെ, ആഘോഷം മറ്റൊരു കാരണം കൂടി മഹീന്ദ്രയ്ക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ നിരത്തില്‍ 5 കോടി കിലോമീറ്ററാണ് മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകള്‍ പിന്നിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ മഹീന്ദ്ര ഇലക്ട്രിക് പിന്നിട്ടത്, 5 കോടി കിലോമീറ്ററുകള്‍!

കാര്‍ബണ്‍ പുറന്തള്ളല്‍ തോതില്‍ 25,00,000 കിലോഗ്രാമിന്റെ കുറവ് രേഖപ്പെടുത്താന്‍ e2o, e2o പ്ലസ് കാറുകള്‍ മുഖേന മഹീന്ദ്രയ്ക്ക് സാധിച്ചു. 2,50,000 പുതിയ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് സമാനമാണ് മഹീന്ദ്രയുടെ ഈ നേട്ടം.

ഇന്ത്യയില്‍ മഹീന്ദ്ര ഇലക്ട്രിക് പിന്നിട്ടത്, 5 കോടി കിലോമീറ്ററുകള്‍!

സ്മാര്‍ട്ട് ടെക്‌നോളിയിലും, ഇന്റഗ്രേറ്റഡ് ടെലിമാറ്റിക്‌സിലും അധിഷ്ടതമായാണ് e2o പ്ലസ് ഒരുങ്ങുന്നത്. ഈ ഫീച്ചറുകള്‍ മുഖേന മഹീന്ദ്ര ഇലക്ട്രിക്കുമായി തത്സമയം ബന്ധപ്പെടാന്‍ കാറിന് സാധിക്കും.

ഇന്ത്യയില്‍ മഹീന്ദ്ര ഇലക്ട്രിക് പിന്നിട്ടത്, 5 കോടി കിലോമീറ്ററുകള്‍!

ടെലിമാറ്റിക്‌സ് മുഖേന, വിദൂരമായ സ്ഥലത്ത് നിന്ന് പോലും കാറിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ മഹീന്ദ്ര ഇലക്ട്രിക് എഞ്ചിനീയര്‍മാര്‍ക്ക് സാധിക്കും.

Recommended Video
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ഇന്ത്യയില്‍ മഹീന്ദ്ര ഇലക്ട്രിക് പിന്നിട്ടത്, 5 കോടി കിലോമീറ്ററുകള്‍!

ഇതിന് പുറമെ സാങ്കേതികത മെച്ചപ്പെടുത്തുന്നതിനായി കാറിന്റെ വിവരങ്ങള്‍ ശേഖരിക്കാനും ടെലിമാറ്റിക്‌സ് സഹായിക്കുന്നുണ്ട്.

പെട്രോള്‍, ഡീസല്‍ കാറുകളില്‍ നിന്നും ഇലക്ട്രിക് കാറുകളിലേക്ക് മാറാനുള്ള കേന്ദ്ര നീക്കത്തിന്, മഹീന്ദ്രയുടെ 5 കോടി ഇലക്ട്രിക് കിലോമീറ്റര്‍ എന്ന നാഴികക്കല്ല് കരുത്ത് പകരുമെന്ന് മഹീന്ദ്ര ഇലക്ട്രിക് സിഇഒ മഹേഷ് ബാബു പറഞ്ഞു.

English summary
Mahindra Electric Crosses 50 Million Kilometres On Indian Roads. Read in Malayalam.
Story first published: Friday, September 15, 2017, 10:14 [IST]
Please Wait while comments are loading...

Latest Photos