10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ ഉറച്ച് കേന്ദ്രം; നേട്ടം മഹീന്ദ്രയ്ക്ക് എന്ന് സൂചന

Written By:

പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നും ചുവടുമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് നേട്ടമാകുമെന്ന് സൂചന. നിലവിലുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരമായി 10000 ഇലക്ട്രിക് കാറുകളെ വാങ്ങാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.

10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ ഉറച്ച് കേന്ദ്രം; നേട്ടം മഹീന്ദ്രയ്ക്ക് എന്ന് സൂചന

ഇതിന്റെ ഭാഗമായി 10000 ഇലക്ട്രിക് കാറുകള്‍ക്കും 4000 ചാര്‍ജറുകള്‍ക്കും ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ്, ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്.

10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ ഉറച്ച് കേന്ദ്രം; നേട്ടം മഹീന്ദ്രയ്ക്ക് എന്ന് സൂചന

2030 ഓടെ പെട്രോള്‍, ഡീസല്‍ കാറുകളെ ഉപേക്ഷിച്ച് ഇലക്ട്രിക് കാറുകളിലേക്ക് കടക്കുമെന്ന് കേന്ദ്രം നേരത്തെ വക്തമാക്കിയിരുന്നു. ഭാരത് AC-001 DC-001 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 3000 AC ചാര്‍ജറുകള്‍ക്കും, 1000 DC ചാര്‍ജറുകള്‍ക്കുമാണ് കേന്ദ്രം ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

Recommended Video - Watch Now!
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ ഉറച്ച് കേന്ദ്രം; നേട്ടം മഹീന്ദ്രയ്ക്ക് എന്ന് സൂചന

ഇന്ത്യയില്‍ നിലവില്‍ മഹീന്ദ്ര മാത്രമാണ് ഇലക്ട്രിക് കാറുകളെ ഉത്പാദിപ്പിക്കുന്നത്. മാത്രമല്ല, ഇലക്ട്രിക് ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി 600 കോടി രൂപ നിക്ഷേപമാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നതും.

10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ ഉറച്ച് കേന്ദ്രം; നേട്ടം മഹീന്ദ്രയ്ക്ക് എന്ന് സൂചന

അതിനാല്‍ കേന്ദ്രം ക്ഷണിച്ചിരിക്കുന്ന ടെന്‍ഡര്‍ മഹീന്ദ്ര കരസ്ഥമാക്കുമെന്നാണ് സൂചന.

10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ ഉറച്ച് കേന്ദ്രം; നേട്ടം മഹീന്ദ്രയ്ക്ക് എന്ന് സൂചന

e20 പ്ലസ്, ഇവെരിറ്റോ എന്നീ ഇലക്ട്രിക് കാറുകളെയാണ് മഹീന്ദ്ര വിപണിയില്‍ എത്തിക്കുന്നത്. ഇറ്റാലിയന്‍ ഡിസൈനിംഗ് സ്ഥാപനമായ പിനിന്‍ഫാരിനുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ പുതിയ ഇലക്ട്രിക് കാറിനെ മഹീന്ദ്ര അണിയറയില്‍ ഒരുക്കുന്നുമുണ്ട്.

10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ ഉറച്ച് കേന്ദ്രം; നേട്ടം മഹീന്ദ്രയ്ക്ക് എന്ന് സൂചന

ഇതിന് പുറമെ, ഭാവി മോഡലുകള്‍ക്കായി രണ്ട് കരുത്തന്‍ ബാറ്ററി പാക്കുകളുടെ നിര്‍മ്മാണത്തിലും മഹിന്ദ്ര ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 40 bhp മുതല്‍ 201 bhp വരെ കരുത്തേകുന്നതാകും മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എഞ്ചിന്‍.

10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ ഉറച്ച് കേന്ദ്രം; നേട്ടം മഹീന്ദ്രയ്ക്ക് എന്ന് സൂചന

സിംഗിള്‍ ചാര്‍ജില്‍ 350 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന മോഡലുകളെ ഉത്പാദിപ്പിക്കുകയാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. 2020 ഓടെ പ്രതിവര്‍ഷം 60000 ഇലക്ട്രിക് കാറുകളുടെ ഉത്പാദന ശേഷി നേടുകയും മഹീന്ദ്രയുടെ ലക്ഷ്യമാണ്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Mahindra To Benefit From Government’s Order Of 10,000 EVs. Read in Malayalam.
Story first published: Monday, August 21, 2017, 9:55 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark