മഹീന്ദ്ര കെയുവി 100 വാർഷിക പതിപ്പ് പുറത്തിറങ്ങി....

Written By:

ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാവായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ചെറു എസ്‌യുവി കെയുവി 100 ന്റെ പ്രത്യേക പതിപ്പിനെ അവതരിപ്പിച്ചു. ഇന്ത്യൻ നിരത്തിലിറങ്ങി ഒരു വർഷം തികയുന്നതിന്റെ ഭാഗമായി വാർഷിക പതിപ്പ് എന്ന നിലയിലാണ് ഈ ചെറു എസ്‌യുവിയുടെ പുത്തൻ പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
മഹീന്ദ്ര കെയുവി 100 വാർഷിക പതിപ്പ് പുറത്തിറങ്ങി....

കെയുവി 100ന്റെ ടോപ്പ് എന്റ് വേരിയന്റുകളിലാണ് വാർഷിക പതിപ്പ് ഇറക്കിയിരിക്കുന്നത്. ഡ്യുവൽ ടോൺ എക്സ്റ്റീരിയറിൽ ഫ്ലാംബോയിന്റം റെഡ്, ഡാസിലിംഗ് സിൽവർ എന്നീ നിറത്തിൽ മെറ്റാലിക് ബ്ലാക്ക് റൂഫോട് കൂടിയാണ് ടോപ്പ് എന്റ് വാർഷിക പതിപ്പ് അവതരിച്ചിരിക്കുന്നത്.

മഹീന്ദ്ര കെയുവി 100 വാർഷിക പതിപ്പ് പുറത്തിറങ്ങി....

വലുപ്പം കൂടിയ 15 ഇഞ്ച് അലോയ് വീലുകളാണ് കെ8ന്റെ മറ്റൊരു പ്രത്യേകത. കെ 6, കെ6 പ്ലസ് വേരിയന്റുകൾക്ക് 14 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിട്ടുള്ളത് എന്നുള്ളൊരു വ്യത്യാസമുണ്ട്.

മഹീന്ദ്ര കെയുവി 100 വാർഷിക പതിപ്പ് പുറത്തിറങ്ങി....

അകത്തളത്തിൽ നൽകിയ ബ്ലാക്ക് തീമാണ് വാർഷിക പതിപ്പിന്റെ മറ്റൊരു പ്രത്യേക. ഇതുകൂടാതെ ഉപഭോക്താക്കൾക്കായി പ്രത്യേക അക്സസറി കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.

മഹീന്ദ്ര കെയുവി 100 വാർഷിക പതിപ്പ് പുറത്തിറങ്ങി....

സ്‌പോര്‍ടി എക്സ്റ്റീരിയര്‍ കിറ്റ്, സ്‌പോര്‍ടി ഇന്റീരിയര്‍ കിറ്റ്, പ്രീമിയം എക്സ്റ്റീരിയര്‍ കിറ്റ്, പ്രീമിയം ഇന്റീരിയര്‍ കിറ്റ് എന്നിങ്ങനെ നാലുതരത്തിലുള്ള അക്‌സസറി കിറ്റുകളായിരിക്കും വാർഷിക പതിപ്പിനൊപ്പം ലഭിക്കുക.

മഹീന്ദ്ര കെയുവി 100 വാർഷിക പതിപ്പ് പുറത്തിറങ്ങി....

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 82 ബിഎച്ച്പിയും 114 എന്‍എം ടോര്‍ക്കുമുള്ള അതെ 1.2 ലിറ്റര്‍ എം ഫാല്‍ക്കണ്‍ ജി 80 എൻജിനും 77 ബിഎച്ച്പിയും 190 എന്‍എം ടോര്‍ക്കുമുള്ള 1.2 ലിറ്റര്‍ എം ഫാല്‍ക്കണ്‍ ഡി 75 എൻജിനും തന്നെയാണ് കരുത്ത്.

മഹീന്ദ്ര കെയുവി 100 വാർഷിക പതിപ്പ് പുറത്തിറങ്ങി....

ഇരു എൻജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സും നൽകിയിട്ടുണ്ട്. മാരുതി ഇഗ്നിസ് വിപണിയിൽ എത്തിയതിനു തൊട്ടുപിന്നാലെയാണ് കെയുവി 100 വാർഷിക പതിപ്പുമായി മഹീന്ദ്രയും വിപണി പിടിച്ചിരിക്കുന്നത്.

മഹീന്ദ്ര കെയുവി 100 വാർഷിക പതിപ്പ് പുറത്തിറങ്ങി....

ഇതോടെ കോംപാക്ട് ക്രോസ് ഓവര്‍ ശ്രേണിയില്‍ മത്സരമൊന്ന് കൊഴുക്കുമെന്ന് സാരം. രാജ്യത്തുടനീളമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ വാർഷിക പതിപ്പിന്റെ ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു.

മഹീന്ദ്ര കെയുവി 100 വാർഷിക പതിപ്പ് പുറത്തിറങ്ങി....

നിലവിൽ ദില്ലിഎക്സ്ഷോറൂം 4.58ലക്ഷത്തിനാണ് കെയുവി 100 ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ടോപ്പ് എന്റ് വേരിയന്റിൽ ലഭ്യമാക്കിയിട്ടുള്ള ഈ വാർഷിക പതിപ്പിന് 6.37ലക്ഷമായിരിക്കും എക്സ്ഷോറൂം വില.

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Launches The KUV100 Anniversary Edition; Priced At Rs 6.37 Lakh
Story first published: Monday, January 30, 2017, 17:16 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark