ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

Written By:

പുതിയ KUV100 NXT യെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മഹീന്ദ്ര. മൈക്രോ എസ്‌യുവി KUV100 നെ കനത്ത രീതിയില്‍ അപ്‌ഡേറ്റ് ചെയ്‌തൊരുക്കിയതാണ് പുതിയ KUV100 NXT.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

2016 ജനുവരി മാസം ഇന്ത്യയില്‍ ചുവട് ഉറപ്പിച്ച KUV100 ന് പക്ഷെ മഹീന്ദ്രയുടെ പ്രതീക്ഷ കാക്കാന്‍ സാധിച്ചില്ല. എന്നാല്‍ പുതിയ KUV100 NXT യിലൂടെ മൈക്രോ എസ്‌യുവിയുടെ തലവരാന്‍ മാറ്റാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

വരവിന് മുമ്പ് തന്നെ പുത്തന്‍ KUV100 NXT യുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പുതുക്കിയ മുഖരൂപത്തിന്റെ പശ്ചാത്തലത്തില്‍ ഒരല്‍പം മസില്‍മാനായാണ് KUV100 NXT എത്തുക.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

മുന്‍ മോഡലിനെക്കാളും 25 mm അധിക നീളവും KUV100 NXT യ്ക്ക് ഉണ്ട് (3700 mm നീളം). പുത്തന്‍ മഹീന്ദ്ര മോഡലുകളില്‍ സാന്നിധ്യമറിയിക്കുന്ന ഫൊക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍ KUV100 NXT യിലും ഇടംപിടിച്ചിട്ടുണ്ട്.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

ബോഡിയില്‍ ഉടനീളം ഒരുങ്ങിയിട്ടുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് വീല്‍ ആര്‍ച്ചുകളായും രൂപാന്തരപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയം. പുതുക്കിയ ഹെഡ്‌ലാമ്പുകളും, ടെയില്‍ലൈറ്റ് ക്ലസ്റ്ററും പുതിയ മോഡലിന്റെ ഡിസൈന്‍ സവിശേഷതകളാണ്.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

ഡോറുകള്‍ക്കും ടെയില്‍ഗെയ്റ്റിനും ലഭിച്ച അഗ്രസീവ് വരകള്‍ KUV100 NXT യുടെ എസ്‌യുവി മുഖത്തിന് കരുത്ത് പകരുന്നു. ഇതിന് പുറമെ ഇന്റഗ്രേറ്റഡ് റൂഫ് റെയിലുകളും, ടെയില്‍ഗെയിറ്റ് സ്‌പോയിലറും, പുതിയ 15 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകളും പുതിയ മഹീന്ദ്ര KUV100 NXT യുടെ എക്സ്റ്റീരിയര്‍ ഫീച്ചറുകളാണ്.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

ഒരുപിടി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടതാണ് പുതിയ മോഡലിന്റെ ഇന്റീരിയറും.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

ബേസ് വേരിയന്റുകളില്‍ ഗ്രേയ് കളര്‍ സ്‌കീമും, ടോപ് വേരിയന്റുകളില്‍ ഓള്‍-ബ്ലാക് ലേഔട്ടുമാണ് ഒരുങ്ങുക. ജിപിഎസ് നാവിഗേഷനോടെയുള്ള പുതിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രധാന ഇന്റീരിയര്‍ ഹൈലൈറ്റ്.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

റിമോട്ട് ലോക്ക്/അണ്‍ലോക്ക്, പവര്‍ ഫോള്‍ഡിംഗ് ORVM കള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പുതിയ മള്‍ട്ടി-ഇന്‍ഫോ ഡിസ്‌പ്ലേ, ഡ്രൈവ് മോഡുകള്‍ എന്നിങ്ങനെ നീളുന്നതാണ് മറ്റ് ഫീച്ചറുകള്‍.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകളും, അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റും, കൂള്‍ഡ് ഗ്ലോവ് ബോക്‌സും, മൂഡ് ലൈറ്റിംഗും പുതിയ പതിപ്പിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ തന്നെയാണ് KUV100 NXT എത്തുക. ഇരു എഞ്ചിന്‍ വേര്‍ഷനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. അതേസമയം മികച്ച ഇന്ധനക്ഷമതയ്ക്ക് വേണ്ടി എഞ്ചിന്‍ റീട്യൂണ്‍ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, കോര്‍ണര്‍ ബ്രേക്കിംഗ് കണ്‍ട്രോള്‍, ഒമ്പതാം തലമുറ എബിഎസ്, ഇബിഡി എന്നിവയാണ് പുതിയ KUV100 NXT യിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

ഇതാണ് മഹീന്ദ്രയുടെ പുതിയ KUV100 NXT

മാരുതി ഇഗ്നിസ്, ഹോണ്ട WR-V, ഹ്യുണ്ടായി i20 ആക്ടിവ്, എത്തിയോസ് ക്രോസ് എന്നീ നിരയ്ക്ക് എതിരെയാണ് പുതിയ KUV100 NXT യുമായി മഹീന്ദ്ര അണിനിരക്കുക.

English summary
Mahindra KUV100 NXT Revealed Ahead Of Launch In India. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark