ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

Written By:

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ ആഢംബര കാറുകളുടെ വില നിര്‍മ്മാതാക്കള്‍ വെട്ടിക്കുറച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതാ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയും, മഹീന്ദ്രയും, ഹ്യുണ്ടായിയും കാറുകളിന്മേല്‍ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

മഹീന്ദ്ര നിരയില്‍ എക്‌സ്‌യുവി 500 നും കെയുവി 100 നുമാണ് ഓഫറുകള്‍ ലഭ്യമായിട്ടുള്ളത്. എക്‌സ്‌യുവി 500 ന് മേല്‍ വന്‍വിലക്കിഴിവാണ് മഹീന്ദ്ര നല്‍കുന്നത്. എക്‌സ്‌യുവി 500 ന്റെ W4 വേരിയന്റില്‍ 49000 രൂപയാണ് മഹീന്ദ്ര കുറച്ചിരിക്കുന്നത്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

സമാനമായി എക്‌സ്‌യുവി 500 ന്റെ W6, W8 വേരിയന്റുകളില്‍ 73000 രൂപയുടെ വിലക്കുറവും മഹീന്ദ്ര ഒരുക്കിയിരിക്കുന്നു.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

W4 വേരിയന്റിലാണ് ഏറ്റവും വലിയ വിലക്കിഴിവ് മഹീന്ദ്ര നല്‍കുന്നത്. 84000 രൂപയാണ് ഓഫറിന്റെ ഭാഗമായി എക്‌സ്‌യുവി 500 ല്‍ മഹീന്ദ്ര കുറച്ചിരിക്കുന്നത്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

കെയുവി 100 ലും മഹീന്ദ്ര ഭേദപ്പെട്ട ഓഫറുകളാണ് ലഭ്യമാക്കുന്നത്. 34000 രൂപയുടെ വിലക്കുറവാണ് K2, K4 ഡീസല്‍ വേരിയന്റുകളില്‍ മഹീന്ദ്ര നല്‍കുന്നത്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

K4, K6 പെട്രോള്‍ വേരിയന്റുകളില്‍ 34600 രൂപയുടെ വിലക്കിഴിവും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. ടോപ് എന്‍ഡ് വേരിയന്റായ K8 ല്‍ 43000 രൂപയുടെ വിലക്കുറവാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയും മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

3400 രൂപയാണ് ഇഗ്നിസ് മാരുതി സുസൂക്കി കുറച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, ഒരല്‍പം വ്യത്യസ്തമാര്‍ ഓഫറാണ് ഒരുക്കിയിരിക്കുന്നത്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

യഥാര്‍ത്ഥ ജിഎസ്ടി നിരക്കുകള്‍ ഔദ്യോഗികമായി ലഭിച്ചതിന് ശേഷം കൂടുതല്‍ വരുന്ന തുക അതത് ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ചെയ്യുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

നേരത്തെ, ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ചരക്ക് സേസവന നികുതിയുടെ അടിസ്ഥാനത്തില്‍ 120000 രൂപയുടെ കുറവാണ് ഫോർച്ച്യൂണറിൽ ടൊയോട്ട ഒരുക്കിയത്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

രാജ്യത്ത് നടപ്പിലാകന്‍ പോകുന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തില്‍ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔടി ഉള്‍പ്പെടുന്ന നിര്‍മ്മാതാക്കള്‍ മോഡലുകളില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

ആഭ്യന്തര മോഡലുകളില്‍ ഏഴ് ലക്ഷം രൂപ വരെയാണ് മെര്‍സിഡീസ് നല്‍കുന്ന നിരക്കിളവ്. ജിഎസ്ടി അടിസ്ഥാനത്തില്‍ മോഡലുകളില്‍ 10 ലക്ഷം രൂപ വരെയാണ് ഔടി ഇന്ത്യ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നത്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

നിലവിലെ നികുതി നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ജിഎസ്ടി നിരക്കുകള്‍ വലിയ കാറുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

വലിയ എഞ്ചിന്‍ ശേഷിയുള്ള കാറുകളില്‍ 28 ശതമാനം നികുതിയും, 15 ശതമാനം വരെ സെസുമാണ് നിശ്ചയിച്ചിരിക്കുന്നത്. ജിഎസ്ടി പ്രകാരം, 1200 സിസിക്ക് താഴെ എഞ്ചിന് ശേഷിയുള്ള കാറുകളില്‍ ഒരു ശതമാനം സെസാണ് ഈടാക്കുക.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

അതേസമയം, 1500 സിസിക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ കാറുകളില്‍ മൂന്ന് ശതമാനം സെസാണ് ചുമത്തുക.

ജിഎസ്ടി; മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

1500 സിസിക്ക് മുകളിലുള്ള വലിയ കാറുകള്‍ക്കും, 1500 സിസിക്ക് മുകളിലുള്ളതും നാല് മീറ്ററില്‍ നീളമുള്ളതുമായ എസ്‌യുവികള്‍ക്കും 15 ശതമാനം സെസാണ് നിശ്ചയിച്ചിരിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Mahindra, Maruti Suzuki And Hyundai Offer Huge Discounts. Read in Malayalam
Story first published: Thursday, June 8, 2017, 10:06 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark