മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

Written By:

മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന്റെ ചിത്രങ്ങള്‍ പുറത്ത്. വിപണിയില്‍ മഹീന്ദ്ര അവതരിപ്പിക്കാനിരിക്കുന്ന സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റിനെ, കര്‍ണാടകയില്‍ നിന്നുമാണ് ക്യമാറക്കണ്ണുകള്‍ ഒപ്പിയത്.

മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

റോഡ് ടെസ്റ്റ് നടത്തുന്ന സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. 2014 ലാണ് സ്‌കോര്‍പിയോ ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷനെ മഹീന്ദ്ര ആദ്യമായി അവതരിപ്പിച്ചത്. അതിന് ശേഷം ഇത് രണ്ടാം തവണയാണ് സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനെ അവതരിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ഓട്ടോകാര്‍ ഇന്ത്യയാണ് റോഡ് ടെസ്റ്റ് നടത്തുന്ന മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത് കൊണ്ട് വന്നത്. പകുതി ഭാഗം മൂടപ്പെട്ട മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനെയാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

അതിനാല്‍ ഫ്രണ്ട് എന്‍ഡിലും, റിയര്‍ എന്‍ഡിലും മഹീന്ദ്ര നല്‍കിയിരിക്കുന്ന ഡിസൈന്‍ മാറ്റങ്ങളില്‍ വ്യക്തത ലഭിക്കുന്നില്ല. എന്നാല്‍ സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റില്‍ കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ മഹീന്ദ്ര നല്‍കിയിട്ടുള്ളതായി ചിത്രങ്ങള്‍ സൂചന നല്‍കുന്നു.

മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

ഫ്രണ്ട്, റിയര്‍ പ്രൊഫൈലുകള്‍ ഒഴികെ ബാക്കി ഭാഗങ്ങളില്‍ നിലവിലെ സ്‌കോര്‍പിയോയ്ക്ക് സമാനമായാണ് ഒരുങ്ങിയിരിക്കുന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

നിലവിലെ ട്രെന്‍ഡിനും ടെക്‌നോളജിക്കും അനുസൃതമയാണ് സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനെ മഹീന്ദ്ര നല്‍കുക.

ഡിസൈന്‍ മാറ്റത്തിന് ഒപ്പം, സ്‌കോര്‍പിയോ ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷന്റെ കരുത്ത് ഉത്പാദനവും മഹീന്ദ്ര വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

2.2 ലിറ്റര്‍ എംഹൊക്ക് എഞ്ചിനില്‍ നിന്നും 138 bhp കരുത്താകും (20 bhp യുടെ വര്‍ധനവ്) ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന് ലഭിക്കുക. കരുത്തിന് അനുപാതമായ ടോര്‍ഖും മോഡലില്‍ മഹീന്ദ്ര നല്‍കും.

മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

സ്‌കോര്‍പിയോയില്‍ എന്നത് പോലെ ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷനിലും 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ മഹീന്ദ്ര ലഭ്യമാക്കും.

മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് ചിത്രങ്ങള്‍ പുറത്ത്

സ്‌കോര്‍പിയോയ്ക്ക് പുറമെ, എക്‌സ്‌യുവി 500 നും മഹീന്ദ്ര ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന്‍ ഒരുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍... #മഹീന്ദ്ര
English summary
Spy Pics: Mahindra Scorpio Facelift Spotted Testing. Read in Malayalam.
Story first published: Tuesday, May 30, 2017, 17:04 [IST]
Please Wait while comments are loading...

Latest Photos