മഹീന്ദ്ര XUV500 W9 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 15.45 ലക്ഷം രൂപ

Written By:

മഹീന്ദ്ര XUV500 W9 ഇന്ത്യയില്‍ പുറത്തിറങ്ങി. 15.45 ലക്ഷം രൂപയാണ് പുതിയ മഹീന്ദ്ര XUV500 W9 ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

മഹീന്ദ്ര XUV500 W9 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 15.45 ലക്ഷം രൂപ

എഞ്ചിന്‍ മുഖത്ത് ഏറെ മാറ്റങ്ങളില്ലാതെയാണ് മഹീന്ദ്രയുടെ പുതിയ പതിപ്പും ഒരുങ്ങിയിട്ടുള്ളത്. 138 bhp കരുത്തും 330 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് XUV500 W9 ല്‍ ഉള്‍പ്പെടുന്നതും.

മഹീന്ദ്ര XUV500 W9 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 15.45 ലക്ഷം രൂപ

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭ്യമാണ്. ഇതിന് പുറമെ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഓപ്ഷനലായി മോഡലില്‍ നേടാം.

മഹീന്ദ്ര XUV500 W9 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 15.45 ലക്ഷം രൂപ

ഒരുപിടി പുത്തന്‍ ഫീച്ചറുകളാണ് പുതിയ പതിപ്പിന്റെ ഇന്റീരിയറില്‍ സാന്നിധ്യമറിയിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, പാസീവ് കീലെസ് എന്‍ട്രി, ഇക്കോ സെന്‍സ് ടെക്‌നോളജി എന്നിങ്ങനെ നീളുന്നതാണ് XUV500 W9 ന്റെ ഇന്റീരിയര്‍ ഫീച്ചറുകള്‍.

Recommended Video - Watch Now!
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
മഹീന്ദ്ര XUV500 W9 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 15.45 ലക്ഷം രൂപ

അതേസമയം, മഹീന്ദ്രയുടെ കണക്ടഡ് ആപ്പ് ഫീച്ചറുകള്‍ പുതിയ മോഡലില്‍ ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ആന്റി-പിഞ്ചോട് കൂടിയ ഇലക്ട്രിക് സണ്‍റൂഫ്, ഡയനാമിക് അസിസ്റ്റോട് കൂടിയ റീവേഴ്‌സിംഗ് ക്യാമറ, സ്റ്റാറ്റിക് ബെന്‍ഡിംഗ് ഹെഡ്‌ലാമ്പുകള്‍ എന്നിവയും മോഡലിന്റെ വിശേഷങ്ങളാണ്.

മഹീന്ദ്ര XUV500 W9 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 15.45 ലക്ഷം രൂപ

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇഎസ്പി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയാണ് മോഡലില്‍ മഹീന്ദ്ര ഒരുക്കിയിട്ടുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍.

മഹീന്ദ്ര XUV500 W9 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 15.45 ലക്ഷം രൂപ

ജീപ് കോമ്പസ്, ടാറ്റ ഹെക്‌സ, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് വിപണിയില്‍ മഹീന്ദ്ര XUV500 W9 ന്റെ ഇന്ത്യന്‍ എതിരാളികള്‍.

കൂടുതല്‍... #mahindra #new launch #മഹീന്ദ്ര #suv
English summary
Mahindra XUV500 W9 Launched In India At Rs 15.45 Lakh. Read in Malayalam.
Story first published: Wednesday, October 4, 2017, 19:08 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark