ഡിസൈറില്‍ പിറന്ന സഫാരി സ്റ്റോം; ഇത് മറ്റൊരു മോഡിഫിക്കേഷൻ കഥ

By Dijo Jackson

മാരുതി ഡിസൈറിന് ലുക്ക് കുറവാണെന്ന് പരാതിയുണ്ടോ? 2017 ഡിസൈറിലൂടെ മാരുതി ഇതിന് ഉത്തരം കണ്ടെത്തിയെങ്കിലും, മുന്‍തലമുറ ഡിസൈറുകളുടെ കാര്യത്തില്‍ എന്ത് ചെയ്യും?

ഡിസൈറില്‍ പിറന്ന സഫാരി സ്റ്റോം

മുന്‍തലമുറ ഡിസൈറിനും സൂപ്പര്‍കൂള്‍ ലുക്ക് നല്‍കാനുള്ള കോണ്‍സെപ്റ്റ് കോമ്പിനേഷന്റെ ശ്രമം ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുകയാണ്. കോണ്‍സെപ്റ്റ് കോമ്പിനേഷന്റെ, ഡിസൈര്‍ കോണ്‍സെപ്റ്റ് സ്‌പോര്‍ട്‌സ് കാർ വിശേഷങ്ങള്‍-

Recommended Video

Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ഡിസൈറില്‍ പിറന്ന സഫാരി സ്റ്റോം

ഇത് ഡിസൈറിൽ പിറന്ന സഫാരി സ്റ്റോം!

സഫാരി സ്റ്റോമില്‍ നിന്നും കടമെടുത്ത ഫ്രണ്ട് പ്രൊഫൈലാണ് ഡിസൈറിന്റെ ഹൈലൈറ്റ്. സഫാരി സ്റ്റോമിന്റെ ഹെഡ്‌ലൈറ്റുകള്‍ക്ക് ഒപ്പം ശ്രദ്ധ നേടുന്നതാണ് ട്വിന്‍ സ്ലാറ്റ് ഗ്രില്ലും, ഫ്‌ളാറ്റ് ഫിറ്റിംഗ് ബോണറ്റും.

ഡിസൈറിൽ പിറന്ന സഫാരി സ്റ്റോം

എയര്‍ ഡാമുകളാണ് ഡിസൈറില്‍ അമ്പരിപ്പിക്കുന്ന മറ്റൊരു മോഡിഫിക്കേഷന്‍ ഫീച്ചര്‍. 60 കളെ അനുസ്മരിപ്പിക്കുന്ന റെക്ടാംഗുലാര്‍ ഫോഗ് ലാമ്പുകളും തട്ടിക്കൂട്ടിയ എയര്‍ഡാമുകളും, ഡിസൈറില്‍ റിട്രൊ സ്‌റ്റൈലിംഗ് ഒരുക്കുന്നു.

ഡിസൈറിൽ പിറന്ന സഫാരി സ്റ്റോം

കഥ ഇവിടെ തീരുന്നില്ല! റിയര്‍ എന്‍ഡില്‍ ഫാസ്റ്റ് ബാക്ക് ഡിസൈനാണ് ഡിസൈര്‍ പിന്തുടരുന്നത്. ബൂട്ടിന് നല്‍കിയിരിക്കുന്ന സ്‌പെയര്‍ വീല്‍, ഒരല്‍പം കടന്ന് പോയില്ലേ എന്ന് ചോദ്യമുയര്‍ത്താം.

ഡിസൈറിൽ പിറന്ന സഫാരി സ്റ്റോം

ഓറഞ്ച്, ബ്ലാക്, വൈറ്റ് കളര്‍സ്‌കീമാണ് ഡിസൈറിന് ലഭിച്ചിരിക്കുന്നത്. എന്തായാലും കോണ്‍സെപ്റ്റ് കോമ്പിനേഷന്റെ ഡിസൈറിന് സൂപ്പര്‍കൂള്‍ ലുക്ക് ലഭിക്കുന്നുണ്ടോ എന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ്. ഇന്‍ഡോര്‍ ആസ്ഥാനമായാണ് കോണ്‍സെപ്റ്റ് കോമ്പിനേഷന്‍ പ്രവര്‍ത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Dzire Modification. Read in Malayalam.
Story first published: Monday, August 7, 2017, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X