ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; അറിയപ്പെടാതെ പോയ ചില അവതാരങ്ങള്‍

Written By:

ഇന്ത്യന്‍ സംസ്‌കാരത്തെ സ്വാധീനിച്ച പ്രധാന ഘടകങ്ങളില്‍ ഒന്ന് മാരുതിയാണെന്ന് തെല്ലും സംശയമില്ലാതെ പറയാന്‍ സാധിക്കും. 80 കളില്‍ മൊട്ടിട്ട് വന്ന ഇന്ത്യന്‍ കാര്‍ സങ്കല്‍പങ്ങള്‍ക്ക് മുഖരൂപം നല്‍കിയ മാരുതി, പുത്തന്‍ സംസ്‌കാരത്തിന്റെ വക്താക്കളായി മാറുകയായിരുന്നു.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

1983 ല്‍ മാരുതി 800 ലൂടെ രാജ്യം ആദ്യത്തെ ഫോര്‍ ഡോര്‍ ഹാച്ച്ബാക്കിന്റെ അവതരണത്തിന് സാക്ഷ്യം വഹിച്ചു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ കരങ്ങളില്‍ സ്റ്റീയറിംഗ് പകര്‍ന്ന് നല്‍കിയ മോഡലാണ് മാരുതി 800. പിന്നീടങ്ങോട്ട് പ്രായഭേദമന്യെ മാരുതി 800 ന്റെ സ്റ്റിയറിംഗിന് മേല്‍ പൗരന്‍മാര്‍ കടന്നെത്തുകയായിരുന്നു.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

'എല്ലായ്‌പ്പോഴും വഴിക്കാവുന്ന സംഭവമല്ല കാറെന്ന്' ബോധ്യപ്പെടുത്താന്‍ അംബാസിഡറിന്റെയും ഫിയറ്റിന്റെ ആധിപത്യത്തിനിടയില്‍ നിന്നും മാരുതി 800 ന് സാധിച്ചു.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

എന്നാല്‍ എല്ലാം തികഞ്ഞ കാറാണ് മാരുതി 800 എന്ന് അവകാശവാദം ഒരിക്കലും ഉന്നയിക്കാന്‍ സാധിക്കില്ല. വലിയ ചെറിയ പോരായ്മകള്‍ നിഴലിച്ചിരുന്നൂവെങ്കിലും ഇന്ത്യന്‍ മനസില്‍ ആഴത്തില്‍ പതിയാന്‍ മാരുതി 800 ന് സാധിച്ചു.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

ഉയര്‍ന്ന ഇന്ധനക്ഷമതയും കുറഞ്ഞ വിലയും മാരുതി 800 ന്റെ പ്രചാരം കുത്തനെ വര്‍ധിപ്പിക്കുകയായിരുന്നു. ഒരുപക്ഷെ ഇന്ത്യ കാത്തിരുന്നതും, ഇന്ത്യയെ കാത്തിരുന്നതുമായ മോഡലാണ് മാരുതി 800.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

2014 ല്‍ മാരുതി 800 ന്റെ ഉത്പാദനം നിര്‍ത്തിവെയ്ക്കാന്‍ മാരുതി തീരുമാനമെടുക്കുമ്പോള്‍ ഏകദേശം 2.66 മില്യണ്‍ യൂണിറ്റുകളാണ് രാജ്യത്ത് അത് വരെയും വില്‍ക്കപ്പെട്ടത്. ഇന്ത്യന്‍ നിരത്തുകളില്‍ ഇപ്പോഴും നിറസാന്നിധ്യമായി തുടരാന്‍ ഇപ്പോഴും മാരുതി 800 ന് സാധിക്കുന്നൂ എന്നതാണ് മാരുതിയുടെ ഏറ്റവും വലിയ വിജയവും.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

രാവിലെ സ്‌കൂളില്‍ കുട്ടികളെ ചെന്നെത്തിക്കുന്നത് മുതല്‍ ലഡാക്കിലേക്കുള്ള റോഡ് ട്രിപ്പുകളില്‍ വരെ മാരുതി 800 നിറഞ്ഞ് നില്‍ക്കുന്നു.

മാരുതി 800 നെ രാജ്യം എങ്ങനെ ഉപയോഗിച്ചു എന്ന് പരിശോധിക്കാം-

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

"അതിവേഗ ട്രാക്കിലേക്കുള്ള ചെലവ് കുറഞ്ഞ മാര്‍ഗം"

ട്രാക്ക് മത്സരങ്ങളിലേക്ക് ഒരു കാലത്ത് കടക്കാനുള്ള ചെലവ് കുറഞ്ഞ മാര്‍ഗമായാണ് മാരുതി 800 നെ കരുതിയിരുന്നത്.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

ഹോണ്ട സിറ്റി, മിത്സുബിഷി ലാന്‍സര്‍ മുതലായ അതികായന്‍മാരോട് വീറോടെ പൊരുതി വിജയിച്ച മാരുതി 800 ന്റെ കഥകള്‍ രാജ്യത്തെ പല റേസര്‍മാര്‍ക്കും പറയാനുമുണ്ടാകും.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

"ബൂട്ട് സ്‌പെയ്‌സില്‍ ഇടമില്ലെങ്കിലും പ്രശ്‌നമില്ല, ബാക്ക് സീറ്റിലുണ്ട് ആവശ്യത്തിന്"

മാരുതി 800 ന്റെ ബൂട്ട് സ്‌പെയ്‌സിനെ മറക്കാന്‍ ഒരുകാലത്തും സാധിക്കില്ല. ഹാച്ച്ബാക്ക് മോഡലായി അവതരിച്ച മാരുതി 800 ല്‍ പേരിന് മാത്രം ഒരുക്കിയ ബൂട്ട് സ്‌പെയ്‌സിനെ നോക്കി ആശയക്കുഴപ്പത്തിയിട്ടുള്ള ഒട്ടനേകം കുടുംബങ്ങളുണ്ട് ഇന്ത്യയില്‍.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

എന്നാല്‍ ആദ്യ ഹാച്ച്ബാക്ക് മോഡലിലെ ബൂട്ട് സ്‌പെയ്‌സിന്റെ പോരായ്മ പരിഹരിക്കാന്‍ മാരുതി ഒരുക്കിയത് വിശാലമായ ബാക്ക് സീറ്റാണ്. ലഗ്ഗേജുകള്‍ക്കായി ഒരിടം എന്ന് വേണമെങ്കില്‍ മാരുതി 800 ന്റെ ബാക്ക് സീറ്റിനെ വിശേഷിപ്പിക്കാം.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

"വിലയോ തുച്ഛം, ഗുണമോ മെച്ഛം; ലോകത്തെ ചെലവ് കുറഞ്ഞ കണ്‍വേര്‍ട്ടിബിള്‍"

ഏറ്റവും ചെലവ് കുറഞ്ഞ കണ്‍വേര്‍ട്ടിബിള്‍ മോഡല്‍ ഒരുക്കാന്‍ മാരുതി 800 നെ കഴിഞ്ഞേയുള്ളൂ ബാക്കി എല്ലാവരും.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

90 കളിലെ യൂത്ത് ജനറേഷന്‍ ചെത്തി മിനുങ്ങിയത് ഈ ക്ലാസിക്ക് സ്‌റ്റൈല്‍ ബാക്കുകളിലാണ്. മാരുതി 800 ന്റെ അത്ര ഗ്ലാമര്‍ പരിവേഷം പില്‍ക്കാലത്ത് മറ്റ് മോഡലുകള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നതും സംശയമാണ്.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

"മാരുതി 800 നെ പറപ്പിക്കാന്‍ നോക്കിയ വിരുതന്മാര്‍"

മാരുതി 800 നെ പറത്താന്‍ ശ്രമിച്ച വിരുതന്മാരുമുണ്ട് ഇക്കൂട്ടത്തില്‍ ഹിറ്റ് മോഡലിനെ പറത്തിയാല്‍ ലഭിക്കുന്ന പ്രശസ്തിയും കാത്ത് ഇവര്‍ നടത്തിയ ശ്രമങ്ങള്‍ പക്ഷെ എങ്ങും എത്തിയില്ലെന്ന് മാത്രം.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

"ലംബോര്‍ഗിനിയോട് കിടപിടിക്കുന്ന മോഡിഫിക്കേഷന്‍"

ആഢംബര കാറുകളോട് കിടപിടിക്കാന്‍ ഇന്ത്യന്‍ ജനത നടത്തിയ പരീക്ഷണങ്ങളെല്ലാം മാരുതി 800 ന് മേലായിരുന്നു.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

ഇത്തരത്തില്‍ മാരുതി 800 ന് ലഭിച്ച സിസര്‍ ഡോറുകള്‍ രാജ്യത്തെ മോഡിഫിക്കേഷന്‍ സങ്കല്‍പങ്ങള്‍ക്കും പുത്തന്‍ മാര്‍ഗ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

"ലംബോര്‍ഗിനിയ്ക്ക് തൊട്ട് പിന്നാലെ മാരുതി 800"

പിന്നാലെ വെച്ച് പിടിക്കുന്ന മാരുതി 800 ല്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കാത്ത ലംബോര്‍ഗിനിയുടെ വീഡിയോ കാണാത്തവര്‍ ചുരുക്കമായിരിക്കും. അതെ, ഒപ്പത്തിനൊപ്പം നിന്ന് ലംബോര്‍ഗിനിയെ വെല്ലുവിളിച്ച ചരിത്രവുമുണ്ട് മാരുതി 800 ന്.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

"എസ്‌യുവിയോ എന്തിന്? പുഷ്പം പോലെ ഓഫ്‌റോഡിംഗ്"

ഓഫ്‌റോഡിംഗുകള്‍ക്കും ഒരുകാലത്ത് മാരുതി 800 വ്യാപകമായി ഉപയോഗിച്ചിരുന്നൂവെന്നതാണ് യാഥാര്‍ത്ഥ്യം. കാടും, മലയും, പുഴയുമെല്ലാം ഈ ഇത്തിരി കുഞ്ഞന്‍ ഭീകരന്‍ അനായാസമായാണ് കീഴടക്കിയിരുന്നത്.

"എസ്‌യുവിയെ കടത്തി വെട്ടും സീറ്റിംഗ് കപ്പാസിറ്റി"

'ഒന്നങ്ങോട്ട് നീങ്ങിയിരുന്നേ.. രണ്ടാള്‍ക്കും കൂടി ഇരിക്കാമല്ലോ..' - മാരുതി 800 ല്‍ നിന്നും രൂപകൊണ്ടതാകാം ഈ ഡയലോഗ്. പുത്തന്‍ എസ് യുവികളെ പോലും നാണിപ്പിക്കുന്ന മാരുതി 800 ന്റെ വീഡിയോ വൈറലായിട്ട് കാലം കുറച്ചായി.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

"ഒരല്‍പം ആഢംബരം ആയാലോ? അതും റെഡിയാണ്"

ആഢംബരം തുളുമ്പുന്ന ബ്രാന്‍ഡുകള്‍ മോഡുകള്‍ക്ക് ലീമോസിന്‍ ക്യാബിനുകള്‍ ഒരുക്കുമ്പോള്‍, മാരുതി 800 ന് വെറുതെയിരിക്കാന്‍ സാധിക്കുമോ? പണിതു മാരുതി 800 ലും ഒരു ലിമോസിന്‍ ക്യാബിന്‍.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

"അതോ തടിയില്‍ തീര്‍ത്ത ആഢംബരമായാലോ?"

അഢംബരം തടിയില്‍ വേണമെന്ന് ഉണ്ടെങ്കില്‍ അതും മാരുതി 800 ല്‍ സാധ്യമാണ്. കല്ല്യാണ ചടങ്ങുകളില്‍ ആഢംബരം തുളുമ്പി നീങ്ങുന്ന മാരുതി 800 കള്‍ ഇങ്ങനെ എത്ര കടന്ന് പോയിട്ടുണ്ടാകും!

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

"ഇനി ഒരല്‍പം ഫാന്റസി വേണോ? അതും ഉണ്ട്"

പുത്തന്‍ ഓഫ് റോഡിംഗ് അനുഭവം പകര്‍ന്നുള്ള ജംഗിള്‍ സഫാരി എഡിഷനും മാരുതി 800 ല്‍ പണിയാം.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

ഫാന്റസിക്ക് ഒപ്പം മുന്നേറാന്‍ മാരുതി 800 ന് മാത്രമെ സാധിക്കുകയുള്ളൂവെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യം.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

"തീപാറും ട്രാക്കുകളിലേക്കും കടന്ന് മാരുതി 800"

അതിവേഗ ട്രാക്ക് ഇനങ്ങള്‍ക്കുള്ള രൂപം പ്രാപിക്കാനും മാരുതി 800 ന് അനായാസം സാധിക്കുമെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് മുകളിലെ ചിത്രം.

"ഇവിടം കൊണ്ടും തീരുന്നില്ല മാരുതി 800 ന്റെ മാഹാത്മ്യം"

റോയല്‍ എന്‍ഫീല്‍ഡില്‍ നല്‍കിയിട്ടുള്ള ഈ മാരുതി 800 എഞ്ചിനെ കണ്ട് ഇന്റര്‍നെറ്റ് ആകെ ഞെട്ടിയിരിക്കുകയാണ്.

ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച മാരുതി 800; ഒരു തിരിഞ്ഞ് നോട്ടം

37 bhp കരുത്ത് പുറപ്പെടുവിക്കുന്ന 796 സിസിസി മാരുതി എഞ്ചിന്‍ കരുത്തിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡിഫൈഡ് എഡിഷനുകള്‍ പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍... #മാരുതി #maruti
English summary
Maruti 800, The Car For Every Need in Malayalam.
Story first published: Monday, April 3, 2017, 17:33 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark