ഇന്ത്യയില്‍ ശക്തമാകാന്‍ ഒരുങ്ങി മാരുതി; ലക്ഷ്യം 5000 സര്‍വീസ് സെന്ററുകള്‍

Written By:

ഇന്ത്യയുടെ പ്രിയപ്പെട്ട കാര്‍ നിര്‍മ്മാതാക്കളാണ് മാരുതി സുസൂക്കി. രാജ്യത്തുടനീളമുള്ള വില്‍പന-സര്‍വീസ് ശൃഖലകളാണ് മാരുതിയെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇന്ത്യയില്‍ ശക്തമാകാനുള്ള തയ്യാറെടുപ്പിലാണ് മാരുതി.

രാജ്യത്തുടനീളമുള്ള സര്‍വീസ് ശൃഖല വികസിപ്പാനുള്ള നടപടികള്‍ മാരുതി ആരംഭിച്ച് കഴിഞ്ഞു. 5000 സര്‍വീസ് സെന്ററുകളാണ് ഇന്ത്യയില്‍ മാരുതി സുസൂക്കിയുടെ ലക്ഷ്യം. സര്‍വീസ് ശൃഖലയില്‍ 56 ശതമാനം വളര്‍ച്ചയാണ് 5000 സര്‍വീസ് സെന്ററുകളിലൂടെ മാരുതി കൈവരിക്കുക.

ഇന്ത്യയില്‍ മാരുതി സുസൂക്കിയുടെ ആധിപത്യത്തെ കുറിച്ചുള്ള പരാമര്‍ശത്തിനിടെയാണ് സുസൂക്കി മോട്ടോകോര്‍പ് സിഇഒ തോഷിഹീറോ സുസൂക്കി ഇക്കാര്യം വ്യക്തമാക്കിയത്. 

സുസൂക്കി മോട്ടോറിന്റെ നിര്‍ണായക വിപണിയാണ് ഇന്ത്യ. രാജ്യാന്തര വില്‍പനയില്‍ 50 ശതമാനത്തിലേറെ ഇന്ത്യന്‍ വിപണിയില്‍ നിന്നുമാണ് സുസൂക്കി മോട്ടോര്‍ കൈവരിക്കുന്നതും.

പദ്ധതി പ്രകാരമുള്ള 5000 സര്‍വീസ് സെന്ററുകളില്‍ 3000 സര്‍വീസ് സെന്ററുകള്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കീഴിലാകും പ്രവര്‍ത്തിക്കുക. 

നിലവില്‍ 1667 നഗരങ്ങളിലായി 2000 സര്‍വീസ് സെന്ററുകളാണ് മാരുതിയ്ക്കുള്ളത്. 3200 സര്‍വീസ് ഷോപ്പുകളും മാരുതിയ്ക്കുണ്ട്. ഇതിന് പുറമെ, നെക്‌സ ഔട്ട്‌ലെറ്റുകള്‍ മുഖേന 250 പ്രീമിയം ഡീലര്‍ഷിപ്പുകളും മാരുതിയ്ക്ക് കീഴിലുണ്ട്.

വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 വില്‍പന ശൃഖലയും, 1800 സര്‍വീസ് കേന്ദ്രങ്ങളും മാരുതി ആരംഭിക്കും.

കൂടുതല്‍... #മാരുതി
English summary
Maruti Suzuki Aiming 5,000 Service Centres In India. Read in Malayalam.
Story first published: Saturday, July 1, 2017, 10:35 [IST]
Please Wait while comments are loading...

Latest Photos