സ്വിഫ്റ്റിനെ പിന്തള്ളി ആള്‍ട്ടോ വീണ്ടും ഒന്നാമത്; മാരുതിയ്ക്ക് തിരിച്ചടി നല്‍കി ഡിസൈര്‍

Written By:

വില്‍പന കണക്കുകളിലെ ഒന്നാം സ്ഥാനം മാരുതി ആള്‍ട്ടോ തിരിച്ചുപിടിച്ചു. 2017 മെയ് മാസത്തെ 'ടോപ് ടെന്‍ സെല്ലിംഗ് കാര്‍' പട്ടികയില്‍, സ്വിഫ്റ്റിനെ പിന്തള്ളിയാണ് മാരുതി ആള്‍ട്ടോ പ്രഥമ സ്ഥാനം തിരികെ നേടിയത്.

സ്വിഫ്റ്റിനെ പിന്തള്ളി ആള്‍ട്ടോ വീണ്ടും ഒന്നാമത്; മാരുതിയ്ക്ക് തിരിച്ചടി നല്‍കി ഡിസൈര്‍

23618 ആള്‍ട്ടോ യൂണിറ്റുകളാണ് മെയ് മാസം മാരുതി വില്‍പന നടത്തിയത്. അതേസമയം, 16532 സ്വിഫ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ മാസം മാരുതിയില്‍ നിന്നും വിറ്റുപോയതും. ഏപ്രില്‍ മാസം, 23802 യൂണിറ്റ് വില്‍പന നടത്തി പട്ടികയില്‍ സ്വിഫ്റ്റ് മുന്നിലെത്തുകയായിരുന്നു.

സ്വിഫ്റ്റിനെ പിന്തള്ളി ആള്‍ട്ടോ വീണ്ടും ഒന്നാമത്; മാരുതിയ്ക്ക് തിരിച്ചടി നല്‍കി ഡിസൈര്‍

എന്നാല്‍ ഏപ്രില്‍ മാസത്തെ മികവ്, മെയ് മാസത്തെ വില്‍പനയില്‍ കാഴ്ചവെക്കാന്‍ സ്വിഫ്റ്റിന് സാധിച്ചില്ല. മറുഭാഗത്ത് മാരുതി ബലെനോ വില്‍പന കണക്കുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

സ്വിഫ്റ്റിനെ പിന്തള്ളി ആള്‍ട്ടോ വീണ്ടും ഒന്നാമത്; മാരുതിയ്ക്ക് തിരിച്ചടി നല്‍കി ഡിസൈര്‍

14629 യൂണിറ്റ് ബലെനോകളാണ് മെയ് മാസം മാരുതി വിറ്റഴിച്ചത്. ഇതില്‍ 85 ശതമാനം ബലെനോകളും പെട്രോള്‍ വേര്‍ഷനാണ് എന്നതും ശ്രദ്ധേയം.

സ്വിഫ്റ്റിനെ പിന്തള്ളി ആള്‍ട്ടോ വീണ്ടും ഒന്നാമത്; മാരുതിയ്ക്ക് തിരിച്ചടി നല്‍കി ഡിസൈര്‍

കഴിഞ്ഞ മാസം, ഡിസൈറിന്റെ വില്‍പനയില്‍ മാരുതിയ്ക്ക തിരിച്ചടി ലഭിച്ചു. 9413 ഡിസൈറുകള്‍ മാത്രമാണ് മാരുതി വില്‍ക്കാന്‍ സാധിച്ചത്.

സ്വിഫ്റ്റിനെ പിന്തള്ളി ആള്‍ട്ടോ വീണ്ടും ഒന്നാമത്; മാരുതിയ്ക്ക് തിരിച്ചടി നല്‍കി ഡിസൈര്‍

എന്നാല്‍ പുതിയ ഡിസൈറിന്റെ സൃഷ്ടിച്ചിരിക്കുന്ന തരംഗവും, ക്രമാതീതമായ ബുക്കിംഗും മാരുതിയ്ക്ക് ശുഭപ്രതീക്ഷയേകുന്നു. 800 സിസി, 1.0 ലിറ്റര്‍ എഞ്ചിന്‍ ശേഷികളിലാണ് ആള്‍ട്ടോയെ മാരുതി അവതരിപ്പിക്കുന്നത്.

സ്വിഫ്റ്റിനെ പിന്തള്ളി ആള്‍ട്ടോ വീണ്ടും ഒന്നാമത്; മാരുതിയ്ക്ക് തിരിച്ചടി നല്‍കി ഡിസൈര്‍

47.33 bhp കരുത്തും 69 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ആള്‍ട്ടോ 800 സിസി എഞ്ചിന്‍. 998 സിസി എഞ്ചിനില്‍ എത്തുന്ന മാരുതി ആള്‍ട്ടോ K10, 67 bhp കരുത്തും 90 Nm torque മാണ് ഉത്പാദിപ്പിക്കുന്നത്.

സ്വിഫ്റ്റിനെ പിന്തള്ളി ആള്‍ട്ടോ വീണ്ടും ഒന്നാമത്; മാരുതിയ്ക്ക് തിരിച്ചടി നല്‍കി ഡിസൈര്‍

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ 800 സിസി ആള്‍ട്ടോ എത്തുമ്പോള്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, എംഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ആള്‍ട്ടോ K10 സാന്നിധ്യമറിയിക്കുന്നു.

സ്വിഫ്റ്റിനെ പിന്തള്ളി ആള്‍ട്ടോ വീണ്ടും ഒന്നാമത്; മാരുതിയ്ക്ക് തിരിച്ചടി നല്‍കി ഡിസൈര്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ച പത്ത് കാറുകളുടെ പട്ടികയിലും മാരുതി ആള്‍ട്ടോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.

കൂടുതല്‍... #മാരുതി
English summary
Maruti Suzuki Alto Regains Its Top Position In The Market. Read in Malayalam.
Story first published: Saturday, June 10, 2017, 12:48 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark