മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ പുറത്തിറങ്ങി — അറിയേണ്ടതെല്ലാം

Written By:

ബലെനോ ആല്‍ഫ ഓട്ടോമാറ്റിക്ക് പതിപ്പിനെ മാരുതി സുസൂക്കി ഇന്ത്യയില്‍ പുറത്തിറക്കി. 8.34 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് കണ്‍ടിന്യുവസ് വേരിയബിള്‍ ട്രാന്‍സ്മിഷനോട് (CVT) കൂടിയെത്തുന്ന ടോപ് വേരിയന്റ് ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നത്.

To Follow DriveSpark On Facebook, Click The Like Button
മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ പുറത്തിറങ്ങി — അറിയേണ്ടതെല്ലാം

2015 ലാണ് പ്രീമിയം ഹാച്ച്ബാക്ക് ബലെനോ ആദ്യമായി ഇന്ത്യയില്‍ അവതരിച്ചത്. എന്നാല്‍ ഡെല്‍റ്റ് വേരിയന്റില്‍ മാത്രമായിരുന്നു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ മാരുതി നല്‍കിയിരുന്നത്.

മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ പുറത്തിറങ്ങി — അറിയേണ്ടതെല്ലാം

എന്നാല്‍ 2016 ല്‍ ബലെനോ സെറ്റ വേരിയന്റിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ മാരുതി നല്‍കി. 5.26 ലക്ഷം രൂപ വിലയില്‍ എത്തുന്ന സിഗ്മ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പിലാണ് ബലെനോയുടെ പ്രൈസ് ടാഗ് ആരംഭിക്കുന്നത്.

മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ പുറത്തിറങ്ങി — അറിയേണ്ടതെല്ലാം

പക്ഷെ, പ്രീമിയം ഹാച്ച്ബാക്ക് ബലെനോയുടെ ബേസ് വേരിയന്റ് സിഗ്മയില്‍ ഇന്നും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇടംപിടിക്കുന്നില്ല.

മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ പുറത്തിറങ്ങി — അറിയേണ്ടതെല്ലാം

പ്രൊജക്ട്രര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിങ്ങനെ നീളുന്നതാണ് ബലെനോ ആല്‍ഫ ഓട്ടോമാറ്റിക്കിന്റെ ഫീച്ചറുകള്‍.

മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ പുറത്തിറങ്ങി — അറിയേണ്ടതെല്ലാം

ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് കണക്ടിവിറ്റിയോടെയുള്ള സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, പവര്‍ വിന്‍ഡോസ്, ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍സ്, ലെതര്‍ റാപ്പ്ഡ് സ്റ്റീയറിംഗ് വീല്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, കീലെസ് എന്‍ട്രി, അലോയ് വീലുകള്‍ എന്നിങ്ങനെ ഉള്‍പ്പെടുന്നതാണ് ബലെനോ ആല്‍ഫയുടെ വിശേഷങ്ങള്‍.

മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ പുറത്തിറങ്ങി — അറിയേണ്ടതെല്ലാം

83 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോൾ എഞ്ചിനിലാണ് ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നത്. 21.4 കിലോമീറ്ററാണ് ബലെനോ ആല്‍ഫയില്‍ മാരുതി സുസൂക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ പുറത്തിറങ്ങി — അറിയേണ്ടതെല്ലാം

പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേന വില്‍പനയിലുള്ള ബലെനോയില്‍, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പും ലഭ്യമാണ്.

മാരുതി ബലെനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ പുറത്തിറങ്ങി — അറിയേണ്ടതെല്ലാം

ഇതുവരെയും 2 ലക്ഷം ബലെനോകളെയാണ് മാരുതി സുസൂക്കി ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുള്ളത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ വില്‍ക്കപ്പെട്ട ബലെനോകളില്‍ 11 ശതമാനം ഓട്ടോമാറ്റിക് വേരിയന്റുകളുമാണ്. 2020 ഓടെ 3 ലക്ഷം ബലെനോകളുടെ വില്‍പനയാണ് മാരുതി സുസൂക്കി ലക്ഷ്യമിടുന്നത്.

കൂടുതല്‍... #മാരുതി #maruti #new launch
English summary
Maruti Baleno Alpha Automatic Launched In India At Rs 8.34 Lakh. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark