മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

Written By:

സെലെറിയോയുടെ ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷനുമായി മാരുതി വീണ്ടും വരാനിരിക്കുകയാണ്. മാരുതി നിരയില്‍ നിന്നും സ്വീകാര്യത നേടിയ മോഡലുകളില്‍ സെലെറിയോ എന്നും മുന്നിട്ട് നില്‍ക്കുന്നു. 2004 ല്‍ മാരുതി ആദ്യമായി അവതരിപ്പിച്ച സെലെറിയോയ്ക്ക് ഇന്ത്യയില്‍ ഇത്രമാത്രം ആരാധകരെ ലഭിക്കാന്‍ എന്താണ് കാരണം?

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

സെലെറിയോയിലേക്ക് ഇന്ത്യന്‍ ശ്രദ്ധ പതിയാനുള്ള പ്രധാന കാരണം എഎംടിയാണ് (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍). എഎംടി ഗിയര്‍ബോക്‌സുമായി എത്തിയ സെലെറിയോയെ പ്രതീക്ഷിച്ചത് പോലെ തന്നെ ഇന്ത്യന്‍ വിപണി ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

എഎംടി ഗിയര്‍ബോക്‌സുകള്‍ രാജ്യാന്തര വിപണിയില്‍ അത്ര പുതുമയൊന്നും അല്ല. എഎംടി ഗിയര്‍ബോക്‌സ് ഏറ്റവും പുതിയ സാങ്കേതികതയില്‍ ഒരുങ്ങുന്നതാണെന്ന ചിന്താഗതിയും തെറ്റാണ്.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

കാലങ്ങള്‍ക്ക് മുമ്പെ അവതരിച്ച എഎംടി ഗിയര്‍ബോക്‌സിനെ കൃത്യ സമയത്താണ് ഇന്ത്യയില്‍ മാരുതി അവതരിപ്പിച്ചത് എന്ന് മാത്രം. 'ശരിക്കും എഎംടി എന്നത് ഒാട്ടോമാറ്റിക് ട്രാൻസ്മിഷനാണോ?', ഇത് പലർക്കുമുള്ള സംശയമാണ്.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

സെലെറിയോയില്‍ മാരുതി നല്‍കുന്നത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അല്ല. ക്ലച്ച് പെഡല്‍ ഇല്ലാതെയുള്ള മാനുവല്‍ ട്രാന്‍സ്മിഷനാണ് സെലെറിയോയില്‍ മാരുതി ഒരുക്കുന്നത്. കമ്പ്യൂട്ടറും സോളനോയിഡും മുഖേന ക്ലച്ചും ഷിഫ്റ്ററുകളും പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മെക്കാനിക്കല്‍ ട്രാന്‍സ്മിഷനാണ് എഎംടി.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

ഇലക്ട്രോണിക് സെന്‍സറുകളും, പ്രോസസറുകളും, അക്യൂട്ടേറ്ററുകളും സ്പീഡിന് അനുസൃതമായി ഷിഫ്റ്റിംഗ് നടത്തുന്നു.

നിങ്ങള്‍ക്ക് അറിയുമോ?

1986 ന്റെ തുടക്കത്തില്‍ തന്നെ എഎംടി ട്രാന്‍സ്മിഷന്‍ ഉപയോഗത്തില്‍ വന്നിരുന്നു. ഈ കാലഘട്ടത്തില്‍ ഫെരാരിയുടെ റേസിംഗ് കാറുകള്‍ ഒരുങ്ങിയത് എഎംടിയിലായിരുന്നു.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

കുറഞ്ഞ ചെലവുകള്‍ക്കായുള്ള ഉത്തരമാണ് എഎംടി. ഏത് തരം മാനുവല്‍ ഗിയര്‍ബോക്‌സുമായും എഎംടി ബന്ധപ്പെടുത്താന്‍ സാധിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

എഎംടിയെ മാരുതി എന്തിന് തെരഞ്ഞെടുത്തു?

എഎംടി എന്നാല്‍ പുത്തന്‍ സാങ്കേതികതയില്‍ ഒരുങ്ങിയതാണെന്ന തെറ്റിദ്ധാരണ ഇന്ന് പലര്‍ക്കുമുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ എഎംടിയെ കൃത്യസമയത്താണ് മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

ഇന്ത്യയിലെ ട്രാഫിക് സാഹചര്യങ്ങള്‍ക്ക് എഎംടി ഏറ്റവും ഫലപ്രദമാണെന്ന മാരുതി നിരീക്ഷണം വിജയിക്കുകയായിരുന്നു. ആഢംബര കാറുകളില്‍ ഉള്‍പ്പെടുത്തുന്നത് പോലുള്ള ചെലവേറിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് പകരം എഎംടിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച മാരുതി മറ്റ് നിര്‍മ്മാതാക്കള്‍ക്ക് മാതൃകയേകി.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

മാഗ്നെറ്റി മറെല്ലിയില്‍ നിന്നുമള്ള എഎംടി കിറ്റിനെ മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധപ്പെടുത്തക മാത്രമാണ് മാരുതി ചെയ്തിട്ടുള്ളത്. ഫലമോ? ക്ലച്ച് പെഡലില്ലാതെയുള്ള ഗിയര്‍ഷിഫ്റ്റിംഗ് എഎംടി കിറ്റ് സാധ്യമാക്കുന്നു.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

ഇത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാണ് തങ്ങളുടെ കാര്‍ ഓടുന്നതെന്ന ചിന്ത ഇന്ത്യന്‍ ഉപഭോക്താക്കളില്‍ വളര്‍ത്തി. ഇന്ന് ടാറ്റ ഉള്‍പ്പെടുന്ന നിര്‍മ്മാതാക്കള്‍ എഎംടി കിറ്റുകളെ മോഡലില്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

ഒാട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനിൽ ടാറ്റ ഒരുക്കിയ ഏറ്റവും പുതിയ ഹാച്ച്ബാക്ക് ടിയാഗോയ്ക്ക് വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

2020 ഓടെ ഇന്ത്യയിലെ 30 ശതമാനം പാസഞ്ചര്‍ വാഹനങ്ങളിലും ഓട്ടോമേറ്റഡ് ട്രാന്‍സ്മിഷന്‍ ഇടംപിടിക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. എഎംടി സാങ്കേതികതയെ അവഗണിച്ച നിര്‍മ്മാതാക്കളെ കാഴ്ചക്കാരാക്കി ഇന്ത്യന്‍ വിപണിയില്‍ മാരുതി മുന്നേറ്റം നടത്തി എന്നതാണ് വസ്തുത.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

എഎംടിയുടെ ഗുണങ്ങള്‍

എഎംടിയുടെ ഏറ്റവും വലിയ ഗുണം മികച്ച ആയാസരഹിതമായ ഡ്രൈവിംഗാണ്. സുരക്ഷയും ഇന്ധനക്ഷമതയും എഎംടിയുടെ ഗുണങ്ങളില്‍ ഉള്‍പ്പെടും.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

മാനുവല്‍ ഗിയര്‍ബോക്‌സുകളിലെ ക്രമരഹിതമായ ഗിയര്‍ഷിഫ്റ്റിംഗ് ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന നിർണായക ഘടകമാണ്. തെറ്റായ ഗിയർഷിഫ്റ്റിംഗാണ് പലപ്പോഴും ഇന്ധനക്ഷമത കുറയാൻ കാരണമാകുന്നത്.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

മുമ്പ്, എഎംടി സാങ്കേതികതയ്ക്ക് നേരെ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പുതുതലമുറ എഎംടികളില്‍ വിശ്വാസ്യതയും ഉറപ്പും വര്‍ധിച്ചിരിക്കുകയാണ്. ഇന്ന് ട്രക്കുകളില്‍ പോലും എഎംടി സാങ്കേതികതയാണ് ഉപയോഗിക്കുന്നത്.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

മാക്ക്, വോള്‍വോ, ഡെയ്മ്ലര്‍ ട്രക്കുകളില്‍ എഎംടി സാങ്കേതകിതയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

എഎംടി തെരഞ്ഞെടുക്കാമോ?

'ദൈനംദിന ട്രാഫിക് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് നിങ്ങള്‍ക്ക് വേണ്ടത്, ആറ് ലക്ഷം രൂപയില്‍ ഒതുങ്ങുന്ന ഓട്ടോമാറ്റിക് കാറാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്' - എങ്കില്‍ എഎംടി കാറുകള്‍ മികച്ച ഓപ്ഷനാണ്.

മാരുതി സെലെറിയോ എഎംടി — ഇത് ഇത്ര വലിയ സംഭവമാണോ?

പക്ഷെ, ഓരോ ഷിഫ്റ്റിനും ഇടയില്‍ നേരിടേണ്ടി വരുന്ന പവര്‍ ഇന്ററപ്ഷന്‍ നിങ്ങളിലെ ഡ്രൈവറെ അല്‍പം എങ്കിലും നിരാശപ്പെടുത്തിയേക്കാം.

കൂടുതല്‍... #മാരുതി
English summary
Automated Manual Transmission (AMT)-What's The Big Deal? Read in Malayalam.
Story first published: Monday, May 22, 2017, 13:58 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark