സെലറിയോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം രൂപ

Written By:

സെലറിയോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി. പുതിയ മാരുതി സുസൂക്കി സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിച്ചു. 4.15 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന സെലറിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ് വേരിയന്റ വില 5.34 ലക്ഷം രൂപയാണ്.

സെലറിയോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം രൂപ
Variants Fuel Type Gearbox Ex-showroom Price Delhi (Rs)
Lxi Petrol MT 415,273
Lxi (O) Petrol MT 429,289
Vxi Petrol MT 448,418
Vxi Petrol AGS 491,418
Vxi (O) Petrol MT 463,908
Vxi (O) Petrol AGS 506,908
Zxi Petrol MT 473,934
Zxi Petrol AGS 516,934
Zxi (O) Petrol MT 522,043
Zxi (O) Petrol AGS 534,043
Vxi CNG MT 510,438
Vxi (O) CNG MT 525,577

ഉത്സവകാലം മുന്നില്‍ കണ്ട് വിപണിയില്‍ ശക്തമാകാനുള്ള മാരുതിയുടെ നീക്കമാണ് സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ്. പുതുക്കിയ ഫ്രണ്ട്-റിയര്‍ ബമ്പറുകള്‍, ക്രോം ഫിനിഷ് നേടിയ പുത്തന്‍ ഗ്രില്‍, പുതിയ ഫോഗ് ലാമ്പ് ബെസലുകള്‍ എന്നിങ്ങനെ ഒരുപിടി ഡിസൈന്‍ മാറ്റങ്ങളാണ് ഫെയ്‌സ്‌ലിഫ്റ്റില്‍ ഒരുങ്ങിയിട്ടുള്ളത്.

സെലറിയോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം രൂപ

നിലവിലുള്ള മോഡലില്‍ നിന്നും കാര്യമാത്രമായ വ്യത്യാസങ്ങള്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് അവകാശപ്പെടാനില്ല എന്നതും ശ്രദ്ധേയം. ഡ്യുവല്‍-ടോണ്‍ ബ്ലാക്-ബീജ് തീമില്‍ ഒരുങ്ങിയതാണ് സെലറിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയര്‍.

സെലറിയോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം രൂപ

സില്‍വര്‍ ആക്‌സന്റ് നേടിയ പുതിയ സീറ്റ് കവറുകളും, പുതിയ ഡിസൈനില്‍ ഒരുങ്ങിയ ഡോര്‍ ട്രിമ്മും അകത്തളത്തെ വിശേഷങ്ങളാണ്. അതേസമയം, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മാറ്റാന്‍ മാരുതി തയ്യാറായിട്ടില്ല.

സെലറിയോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം രൂപ

ഡ്രൈവര്‍ സൈഡ് എയര്‍ ബാഗ്, ഡ്രൈവര്‍ സൈഡ് സീറ്റ് ബെല്‍റ്റ് വാര്‍ണിംഗ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി വേരിയന്റുകളില്‍ ഉടനീളം ഒരുങ്ങിയിട്ടുണ്ട്. ഫ്രണ്ട് പാസഞ്ചര്‍ എയര്‍ബാഗ്, എബിഎസ് എന്നിവ ഓപ്ഷനലായും വേരിയന്റുകളില്‍ ലഭ്യമാണ്.

Recommended Video - Watch Now!
Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
സെലറിയോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം രൂപ

പ്രാബല്യത്തില്‍ വരാനിരിക്കുന്ന പെഡസ്ട്രിയന്‍, ഓഫ്‌സെറ്റ്, സൈഡ് ഇംപാക്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ മാരുതി സെലറിയോ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്.

സെലറിയോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം രൂപ

നിലവിലുള്ള 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ പതിപ്പിലും ഒരുങ്ങുന്നത്. 68 bhp കരുത്തും 90 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നതും.

സെലറിയോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം രൂപ

VXi, ZXi വേരിയന്റുകളില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സും മാരുതി ലഭ്യമാക്കുന്നുണ്ട്.

സെലറിയോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി മാരുതി; വില 4.15 ലക്ഷം രൂപ

റെനോ ക്വിഡ്, ഹ്യുണ്ടായി ഇയോണ്‍, ഡാറ്റ്‌സന്‍ റെഡിഗോ എന്നിവരാണ് പുതിയ മാരുതി സുസൂക്കി സെലറിയോ ഫെയ്‌സ്‌ലിഫ്റ്റിന്റെ എതിരാളികള്‍.

കൂടുതല്‍... #maruti #hatchback #new launch #മാരുതി
English summary
Maruti Celerio Facelift Launched In India; Prices Start At Rs 4.15 Lakh. Read in Malayalam.
Story first published: Thursday, October 5, 2017, 19:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark