ഇത് മാരുതിയുടെ പുതിയ സ്റ്റൈല്‍; സെലെറിയോ ലിമിറ്റഡ് എഡിഷന്‍ പുറത്തിറങ്ങി
മാരുതി സെലെറിയോ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. VXi, ZXi വേരിയന്റുകളില്‍ ലഭ്യമാകുന്ന സെലെറിയോ ലിമിറ്റഡ് എഡിഷന്‍, 11990 രൂപ വിലവര്‍ധനവിലാണ് വന്നെത്തിയിരിക്കുന്നത്.

ക്രോം ടച്ചിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകളുടെ പിന്‍ബലത്തില്‍ അണിഞ്ഞൊരുങ്ങിയതാണ് സെലെറിയോ ലിമിറ്റഡ് എഡിഷന്റെ എക്‌സ്റ്റീരിയര്‍. ബീജ് ആക്‌സസറികള്‍ കൈയ്യടക്കിയതാണ് ലിമിറ്റഡ് എഡിഷന്‍ ഇന്റീരിയറും.
Recommended Video


ബോഡി സൈഡ് മൗള്‍ഡിംഗും ഡോര്‍ വൈസറുകളും സെലെറിയോ ലിമിറ്റഡ് എഡിഷനില്‍ ഇടംപിടിക്കുന്നു. ഇതിന് പുറമെ ഹെഡ്‌ലാമ്പുകള്‍ക്കും, ടെയില്‍ലൈറ്റുകള്‍ക്കും, ഫോഗ് ലാമ്പുകള്‍ക്കും, ഡോര്‍ പാനലുകള്‍ക്കും, ടെയില്‍ഗെയ്റ്റിനും ക്രോം ഫിനിഷ് ഒരുങ്ങിയിട്ടുണ്ട്.

പുതിയ സ്റ്റീയറിംഗ് വീല്‍ കവര്‍, പുതിയ സീറ്റ് കവറുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് പ്രധാന ഇന്റീരിയര്‍ വിശേഷങ്ങള്‍. റിയര്‍ പാര്‍ക്കിംഗ് സെന്‍സറും സെലെറിയോ ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്ക് നേടിയിട്ടുണ്ട്.

മെക്കാനിക്കല്‍ ഫീച്ചറുകളില്‍ ഏറെ വ്യത്യാസമില്ലാതെയാണ് സെലെറിയോ ലിമിറ്റഡ് എഡിഷന്‍ വന്നെത്തുന്നത്. നിലവിലുള്ള 1.0 ലിറ്റര്‍, ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ലിമിറ്റഡ് എഡിഷന്റെയും പവര്‍ഹൗസ്.

67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍/ എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. 22.02 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.

സിഎന്‍ജി ലഭ്യമായ തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഓപ്ഷനല്‍ സിഎന്‍ജി വേരിയന്റായും മാരുതി സെലെറിയോ ലിമിറ്റഡ് എഡിഷന്‍ എത്തുന്നുണ്ട്. 31.79 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സിഎന്‍ജി വേരിയന്റ് കാഴ്ചവെക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ടിയാഗൊയാണ് മാരുതി സെലെറിയോയുടെ പ്രധാന എതിരാളി.


Click it and Unblock the Notifications








