ജിഎസ്ടി; മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് വില കുറഞ്ഞു

By Dijo Jackson

ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വിപണിയില്‍ കാര്‍ സമവാക്യങ്ങള്‍ മാറുകയാണ്. പ്രീമിയം പ്രൈസ് ടാഗില്‍ എത്തിയ പല കാറുകളും ഇപ്പോള്‍ കുറഞ്ഞ വിലകളില്‍ ലഭ്യമാകുന്നു.

ജിഎസ്ടി; മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് വില കുറഞ്ഞു

ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ കാര്‍ വില കുറച്ച നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി. മോഡലുകളില്‍ മൂന്ന് ശതമാനം വരെ വിലക്കുറവാണ് മാരുതി പ്രഖ്യാപിച്ചത്. എന്നാല്‍ അതത് മോഡലുകളില്‍ ലഭിക്കുന്ന വിലക്കുറവ് സംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ.

ജിഎസ്ടി; മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് വില കുറഞ്ഞു

ഇപ്പോള്‍ മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് മേല്‍ കമ്പനി നല്‍കുന്ന വിലക്കുറവാണ് ലഭ്യമായിരിക്കുന്നത്. സിയാസ് ബേസ് വേരിയന്റില്‍ 7000 രൂപയുടെ വിലക്കിഴിവ് മാരുതി നല്‍കുന്നു.

ജിഎസ്ടി; മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് വില കുറഞ്ഞു

മാരുതി നിരയില്‍ ഏറ്റവും കൂടുതല്‍ വിലക്കിഴിവ് നേടിയ മോഡലായി സിയാസ് മാറിയിരിക്കുകയാണ്. അതേസമയം, സിയാസ് ഡീസല്‍ വേര്‍ഷനില്‍ 92000 രൂപയുടെ വിലവര്‍ധനവും മാരുതി വരുത്തിയിരിക്കുകയാണ്.

ജിഎസ്ടി; മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് വില കുറഞ്ഞു

ജിഎസ്ടി പശ്ചാത്തലത്തില്‍ 43 ശതമാനം നികുതിയാണ് ഹൈബ്രിഡ് മോഡലുകളില്‍ നിലകൊള്ളുന്നത്. തത്ഫലമായി SVHS സാങ്കേതികതയില്‍ ഒരുങ്ങിയ സിയാസ് ഡീസല്‍ വേര്‍ഷനും ഹൈബ്രിഡ് വാഹനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു.

ജിഎസ്ടി; മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് വില കുറഞ്ഞു

എന്തായാലും സിയാസ് പെട്രോള്‍ വേര്‍ഷനില്‍ 9000 രൂപ വരെയാണ് വിലക്കുറവ് രേഖപ്പെടുത്തുന്നത്. 1.56 ലക്ഷം രൂപ മുതല്‍ 1.88 ലക്ഷം രൂപ വരെയാണ് സിയാസ് ഡീസല്‍ വേര്‍ഷന്‍ വേരിയന്റുകളില്‍ വന്നെത്തിയിരിക്കുന്ന വിലവര്‍ധനവ്.

ജിഎസ്ടി; മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് വില കുറഞ്ഞു

Prices ex-showroom (Delhi)

Model Ex-Showroom Price Difference
Maruti Ciaz Petrol Rs 7.65 lakh to Rs 10.41 lakh Rs 7,000 to Rs 9,000
Maruti Ciaz Diesel Rs 9.42 lakh to Rs 11.44 lakh Rs 1.56 lakh to Rs 1.88 lakh
ജിഎസ്ടി; മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് വില കുറഞ്ഞു

91 bhp കരുത്തും 130 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ എഞ്ചിനിലാണ് മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന്‍ ഒരുങ്ങുന്നത്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും മോഡലില്‍ മാരുതി ലഭ്യമാക്കുന്നു.

ജിഎസ്ടി; മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് വില കുറഞ്ഞു

അതേസമയം, 1.3 ലിറ്റര്‍ എഞ്ചിനാണ് മാരുതി സിയാസ് ഡീസല്‍ വേര്‍ഷന്റെ കരുത്ത്. 88.5 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ജിഎസ്ടി; മാരുതി സിയാസ് പെട്രോള്‍ വേര്‍ഷന് വില കുറഞ്ഞു

നേരത്തെ, സ്വിഫ്റ്റ്, ആള്‍ട്ടോ മോഡലുകളുടെ വിലയും മാരുതി പുതുക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി
English summary
GST: Maruti Ciaz Petrol Now More Affordable. Read in Malayalam.
Story first published: Tuesday, July 4, 2017, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X