മാരുതി സിയാസിന് പുതിയ സ്‌പോര്‍ടി പതിപ്പ് എത്തി; 9.39 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

By Dijo Jackson

സിയാസിന് പുതിയ സ്‌പോര്‍ടി പതിപ്പുമായി മാരുതി സുസൂക്കി. സിയാസ് എസ് എന്ന പേരിലാണ് പുതിയ പതിപ്പിനെ മാരുതി സുസൂക്കി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 9.39 ലക്ഷം രൂപയാണ് മാരുതി സുസൂക്കി സിയാസ് എസിന്റെ എക്‌സ്‌ഷോറൂം വില.

മാരുതി സിയാസിന് പുതിയ സ്‌പോര്‍ടി പതിപ്പ് എത്തി; 9.39 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം

പുതിയ സ്‌പോര്‍ടി ബോഡി കിറ്റ്, പ്രീമിയം ഇന്റീരിയര്‍, വലിയ ട്രങ്ക്-ലിഡ് സ്‌പോയിലര്‍ എന്നിങ്ങനെ നീളുന്ന ഒരുക്കങ്ങള്‍ക്ക് ശേഷമാണ് സിയാസ് എത്തുന്നത്.

മാരുതി സിയാസിന് പുതിയ സ്പോർടി പതിപ്പ് എത്തി

പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ പുതിയ പതിപ്പിനെ മാരുതി ലഭ്യമാക്കുന്നുണ്ട്. 11.55 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് സിയാസ് എസ് ഡീസല്‍ വേര്‍ഷന്‍ ലഭ്യമാവുക.

Recommended Video

Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
മാരുതി സിയാസിന് പുതിയ സ്പോർടി പതിപ്പ് എത്തി

2014 ഓക്ടോബര്‍ മാസം മാരുതി അവതരിപ്പിച്ച സിയാസ്, ഇന്ത്യയില്‍ പ്രചാരമേറിയ സി-സെഗ്മന്റ് സെഡാനുകളില്‍ പ്രഥമ സ്ഥാനമാണുള്ളതെന്ന് മാരുതി സുസൂക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ എസ് ഖല്‍സി പറഞ്ഞു.

മാരുതി സിയാസിന് പുതിയ സ്പോർടി പതിപ്പ് എത്തി

ഇതുവരെയും 1.70 ലക്ഷം സിയാസ് സെഡാനുകളെയാണ് മാരുതി ഇന്ത്യയില്‍ വില്‍പന നടത്തിയിരിക്കുന്നത്. യുവത്വത്തെ ആകര്‍ഷിക്കുന്നതിനായി മാരുതി അവതരിപ്പിച്ചിരിക്കുന്ന സിയാസ് എസില്‍, പ്രീമിയം മുഖമാണ് മാരുതി പാലിച്ചിരിക്കുന്നതും.

മാരുതി സിയാസിന് പുതിയ സ്പോർടി പതിപ്പ് എത്തി

ഇതാദ്യമായല്ല, സിയാസിനെ മാരുതി സ്‌പോര്‍ടിയാക്കുന്നത്. 2015 ല്‍ ചെറിയ അപ്‌ഡേറ്റുകള്‍ നേടിയ സിയാസ് RS ഉം അവതരിച്ചിരുന്നു. എന്നാല്‍ പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകളിലേക്ക് സിയാസിനെ മാറ്റി സ്ഥാപിച്ച മാരുതി, RS പതിപ്പിനെ ഉപേക്ഷിച്ചു.

മാരുതി സിയാസിന് പുതിയ സ്പോർടി പതിപ്പ് എത്തി

ഇത്തവണ കാഴ്ചയില്‍ തന്നെ സ്‌പോര്‍ടി ലുക്ക് ഒരുക്കാന്‍ സിയാസ് എസിന് സാധിച്ചിട്ടുണ്ട്. വലിയ റിയര്‍ സ്‌പോയിലര്‍, വലുപ്പമേറിയ റിയര്‍ ബമ്പര്‍, പുതിയ ഫ്രണ്ട്-സൈഡ് അണ്ടര്‍ സ്‌പോയിലറുകള്‍ എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ സ്‌പോര്‍ടി മുഖം.

മാരുതി സിയാസിന് പുതിയ സ്പോർടി പതിപ്പ് എത്തി

എന്തായാലും സ്‌പോര്‍ടി മുഖത്തിനൊപ്പമുള്ള പുതിയ കളര്‍ സ്‌കീമുകളെ മാരുതി നല്‍കിയിട്ടില്ല. അതിനാല്‍ നിലവിലുള്ള നിറഭേദങ്ങളില്‍ തന്നെയാണ് സിയാസ് എസ് ലഭ്യമാവുക.

മാരുതി സിയാസിന് പുതിയ സ്പോർടി പതിപ്പ് എത്തി

ടോപ് വേരിയന്റ് ആല്‍ഫയെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സിയാസ് എസ് ഒരുങ്ങിയിരിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിക്ക് ഒപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് സിയാസ് എസിന്റെ വിശേഷങ്ങള്‍.

മാരുതി സിയാസിന് പുതിയ സ്പോർടി പതിപ്പ് എത്തി

ഇന്റീരിയറില്‍ ഒരുങ്ങിയ ഓള്‍-ബ്ലാക് തീമും, ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും, ക്രോം ആക്‌സന്റുമാണ് പ്രധാന ഹൈലൈറ്റ്. ഡ്യൂവല്‍ എയര്‍ബാഗുകള്‍, ഫോഴ്‌സ് ലിമിറ്ററിന് ഒപ്പമുള്ള സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷന്‍ര്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX എന്നിവയാണ് സിയാസ് എസിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

മാരുതി സിയാസിന് പുതിയ സ്പോർടി പതിപ്പ് എത്തി

മെക്കാനിക്കല്‍ മുഖത്ത് ഏറെ മാറ്റങ്ങളില്ല. 91 bhp കരുത്തേകുന്ന 1.4 ലിറ്റര്‍ പെട്രോള്‍, 88 bhp കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ SVHS എഞ്ചിനുകളാണ് സിയാസ് എസിലും ഒരുങ്ങുന്നത്.

മാരുതി സിയാസിന് പുതിയ സ്പോർടി പതിപ്പ് എത്തി

പെട്രോള്‍ വേര്‍ഷനില്‍ 5 സ്പീഡ് മാനുവല്‍/5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇടംപിടിക്കുമ്പോള്‍, ഡീസല്‍ വേര്‍ഷനില്‍ ഇടംപിടിക്കുന്നത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ്.

Most Read Articles

Malayalam
English summary
Maruti Suzuki Introduces New Sporty Ciaz S; Price Starts At ₹ 9.39 Lakh. Read in Malayalam.
Story first published: Thursday, August 17, 2017, 12:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X