സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

Written By:

മാരുതിയില്‍ നിന്നുമുള്ള ഒരു പ്രീമിയം മോഡല്‍ - അതാണ് സിയാസ് സെഡാന്‍. 2017 മാര്‍ച്ച് 31 മുതലാണ് പ്രീമിയം സെയില്‍സ് ഔട്ട്‌ലെറ്റ്, നെക്‌സ മുഖേന സിയാസിനെ മാരുതി ലഭ്യമാക്കാന്‍ ആരംഭിച്ചത്.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

നെക്‌സയിലൂടെ സിയാസിന് പ്രീമിയം മുഖം നല്‍കാനുള്ള മാരുതിയുടെ ശ്രമത്തെ ഒരല്‍പം സംശയത്തോടെയാണ് ഏവരും ഉറ്റുനോക്കിയത്. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, നെക്‌സയിലൂടെ മാരുതി സിയാസ് ജൈത്രയാത്ര തുടരുകയാണ്.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

നെക്‌സയില്‍ വരുന്നതിന് മുമ്പും, ശ്രേണിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന സിയാസ്, പുതിയ നീക്കത്തിന് ശേഷവും സെഡാന്‍ ശ്രേണിയില്‍ മുന്നേറ്റം തുടരുകയാണ്.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

7024 യൂണിറ്റ് സിയാസുകളാണ് ആദ്യ മാസം നെക്‌സയിലൂടെ മാരുതി വില്‍പന നടത്തിയത്.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

2017 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം, 4700 യൂണിറ്റ് സിയാസുകളാണ് നെക്‌സിയിലൂടെ വില്‍ക്കപ്പെട്ടത്. വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ശ്രേണിയില്‍ സിയാസ് തന്നെയാണ് മുന്നേറുന്നത്.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

എന്നാല്‍ ഇവിടെ രസകരമായ കാര്യം മറ്റൊന്നാണ്. പ്രതിമാസം 5000 യൂണിറ്റ് സിയാസാണ് നെക്‌സയിലൂടെ മാരുതി വില്‍ക്കുന്നത്. മുമ്പ്, മാരുതി സുസൂക്കി ഷോറൂമുകളില്‍ നിന്നുമുള്ള സിയാസിന്റെ വില്‍പന എത്തി നിന്നതും ഇതേ സംഖ്യകളിലാണ്.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

നിലവില്‍ 200 നെക്‌സ ഔട്ട്‌ലെറ്റുകളാണ് ഇന്ത്യയിലുള്ളത്. അതേസമയം, 1500 ല്‍ പരം ഓഷോറൂമുകളാണ് മാരുതി സുസൂക്കിയ്ക്ക് ഇന്ത്യയിലുള്ളതും.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

കേവലം 200 നെക്‌സ ഔട്ട്‌ലെറ്റുകള്‍ മുഖേനയുള്ള സിയാസിന്റെ ശരാശരി വില്‍പന കണക്കുകള്‍, മോഡലിന്റെ പ്രചാരം വ്യക്തമാക്കുന്നു.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

നെക്‌സയില്‍ എത്തിയതിന് പിന്നാലെ, സിയാസിന്റെ ടോപ് എന്‍ഡ് വേരിയന്റായ ആല്‍ഫയ്ക്കായി ആവശ്യക്കാരേറി എന്നതും ശ്രദ്ധേയം. വിപണിയില്‍ എതിരാളികളായ ഹോണ്ട ഏപ്രില്‍, മെയ് മാസങ്ങളില്‍ യഥാക്രമം 5948 യൂണിറ്റുകളും, 4046 യൂണിറ്റുകളുമാണ് വില്‍പന നടത്തിയത്.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

വേരിയന്റുകളിൽ പേര് മാറ്റം വരുത്തിയതും, നെക്‌സ ബ്ലൂ എന്ന പുതിയ കളര്‍ സ്‌കീം അവതരിപ്പിച്ചതും ഒഴികെ മറ്റ് വ്യത്യാസങ്ങളില്ലാതെയാണ് സിയാസ് നെക്സയിൽ ലഭ്യമാകുന്നത്.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

ബ്രൗണ്‍, ഡാര്‍ക്ക് റെഡ്, വൈറ്റ്, ബ്ലാക്, ഗ്രെയ്, സില്‍വര്‍ നിറങ്ങളിലും സിയാസ് ലഭ്യമാണ്.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

91 bhp കരുത്തേകുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും, 88 bhp കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമാണ് സിയാസ് എത്തുന്നത്.

സിയാസ് വിൽപനയിൽ മാരുതിയെ കടത്തിവെട്ടി നെക്സ

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിനുകളിലും മാരുതി നല്‍കുന്നത്. അതേസമയം, പെട്രോള്‍ മോഡലില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും മാരുതി ഓപ്ഷനലായി നല്‍കുന്നുണ്ട്.

കൂടുതല്‍... #മാരുതി
English summary
Maruti Suzuki Ciaz Continues Its Winning Streak. Read in Malayalam.
Story first published: Thursday, June 8, 2017, 15:01 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark