ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ ഇതാണ്

Written By:

മാരുതിയുടെ പുതിയ മുഖം വെളിപ്പെടുത്തിയാണ് പുതുതലമുറ ഡിസൈര്‍ ഇന്ത്യന്‍ തീരമണഞ്ഞത്. മെയ് മാസം വിപണിയില്‍ അവതരിച്ച മാരുതി ഡിസൈര്‍, ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കാര്‍ എന്ന പദവി കൈയ്യടക്കിയിരിക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ ഇതാണ്

ഓഗസ്റ്റ് മാസം 31,000 ഡിസൈറുകളെ വിപണിയില്‍ വിറ്റ മാരുതി, സെപ്തംബര്‍ മാസം വിറ്റത് 34,000 പുതുതലമുറ ഡിസൈറുകളെയാണ്. സുസൂക്കിയുടെ പുതിയ ഗ്ലോബല്‍ കോമ്പാക്ട് കാര്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ഡിസൈര്‍ ഒരുങ്ങുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ ഇതാണ്

അടിമുടി മാറിയ മേക്ക്ഓവറിനൊപ്പം ഇന്റീരിയറിലും പ്രീമിയം മുഖം കൈവരിക്കാന്‍ മാരുതി ഡിസൈറിന് സാധിച്ചത്, മോഡലിന്റെ പ്രചാരം വര്‍ധിക്കുന്നതില്‍ നിര്‍ണായകമായി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ ഇതാണ്

പുതിയ ഡാഷ്‌ബോര്‍ഡ്, ഹൈ-റെസല്യൂഷന്‍ MID, അലൂമിനിയം ഇന്‍സേര്‍ട്ട് നേടിയ ഡ്യുവല്‍ പോഡ് ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, കൂടുതല്‍ ലെഗ്‌റൂം എന്നിങ്ങനെ നീളുന്നതാണ് പുതുതലമുറ മാരുതി ഡിസൈറിലെ അകത്തളം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ ഇതാണ്

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ഡിസൈറില്‍ മാരുതി ലഭ്യമാക്കുന്നത്. ഇരു എഞ്ചിന്‍ വേര്‍ഷനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നുണ്ട്. ഒപ്പം, എഎംടി ഓപ്ഷനും ഡിസൈറില്‍ ലഭ്യമാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ ഇതാണ്

പെട്രോള്‍ പതിപ്പില്‍ 22 കിലോമീറ്റര്‍ ഇന്ധനക്ഷമത മാരുതി ഡിസൈര്‍ കാഴ്ചവെക്കുമ്പോള്‍, 28.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഡീസല്‍ പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ ഇതാണ്

തത്ഫലമായി ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയേറിയ കാര്‍ എന്ന ഖ്യാതി, മാരുതി ഡിസൈര്‍ ഇതിനകം നേടിക്കഴിഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാര്‍ ഇതാണ്

5.45 ലക്ഷം രൂപ മുതല്‍ 8.41 ലക്ഷം രൂപ വരെയാണ് ഡിസൈര്‍ പെട്രോള്‍ പതിപ്പിന്റെ വിലനിലവാരം. 6.45 ലക്ഷം രൂപ മുതല്‍ 9.41 ലക്ഷം രൂപ വരെയാണ് ഡിസൈര്‍ ഡീസല്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം പ്രൈസ് ടാഗ്.

കൂടുതല്‍... #maruti #sedan #മാരുതി #auto news
English summary
New Maruti Dzire Becomes India’s Best Selling Car. Read in Malayalam.
Story first published: Tuesday, October 10, 2017, 17:52 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark