50,000 ബുക്കിംഗ് കടന്ന് പുതിയ മാരുതി ഡിസൈര്‍; ഒപ്പം കാത്തിരിപ്പും നീളുന്നു

Written By:

2017 മെയ് 16 നാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി പുതുതലമുറ ഡിസൈറിനെ അവതരിപ്പിച്ചത്. വരവിന് പിന്നാലെ 33000 ബുക്കിംഗാണ് കോമ്പാക്ട് സെഡാനെ തേടിയെത്തിയതും.

50,000 ബുക്കിംഗ് കടന്ന് പുതിയ മാരുതി ഡിസൈര്‍; ഒപ്പം കാത്തിരിപ്പും നീളുന്നു

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2017 ഡിസൈര്‍ 50000 ത്തിലേറെ ബുക്കിംഗ് കൈവരിച്ചു. മാത്രമല്ല, ബുക്കിംഗിന് ഒത്ത് പലയിടത്തും ഡിസൈറിനെ എത്തിക്കാന്‍ മാരുതി ബുദ്ധിമുട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

50,000 ബുക്കിംഗ് കടന്ന് പുതിയ മാരുതി ഡിസൈര്‍; ഒപ്പം കാത്തിരിപ്പും നീളുന്നു

നിലവില്‍ മൂന്ന് മാസം വരെയാണ് പുതുതലമുറ മാരുതി ഡിസൈറില്‍ നേരിടുന്ന കാലതാമസം.

50,000 ബുക്കിംഗ് കടന്ന് പുതിയ മാരുതി ഡിസൈര്‍; ഒപ്പം കാത്തിരിപ്പും നീളുന്നു

അതേസമയം, 2017 മെയ് മാസത്തെ വില്‍പന കണക്കുകളില്‍ മാരുതി ഡിസൈര്‍ പിന്നോക്കം പോയി എന്നതും ശ്രദ്ധേയം. 9073 യൂണിറ്റ് ഡിസൈറുകള്‍ മാത്രമാണ് മെയ് മാസം വില്‍ക്കപ്പെട്ടത്.

50,000 ബുക്കിംഗ് കടന്ന് പുതിയ മാരുതി ഡിസൈര്‍; ഒപ്പം കാത്തിരിപ്പും നീളുന്നു

2016 മെയ് മാസം 16968 ഡിസൈറുകള്‍ വില്‍ക്കപ്പെട്ടിരുന്നു എന്നത് അന്തരം വെളിപ്പെടുത്തുന്നു. ഉത്പാദന കേന്ദ്രം മാറ്റിയ മാരുതിയുടെ നടപടി വിതരണ ശൃഖലയെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

50,000 ബുക്കിംഗ് കടന്ന് പുതിയ മാരുതി ഡിസൈര്‍; ഒപ്പം കാത്തിരിപ്പും നീളുന്നു

ബലെനോ ഒരുങ്ങിയ HEARTECT പ്ലാറ്റ്‌ഫോമിലാണ് 2017 മാരുതി ഡിസൈറും എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് കോമ്പാക്ട് സെഡാന്‍ ഒരുങ്ങിയെത്തുന്നത്.

50,000 ബുക്കിംഗ് കടന്ന് പുതിയ മാരുതി ഡിസൈര്‍; ഒപ്പം കാത്തിരിപ്പും നീളുന്നു

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രന്‍സ്മിഷനിലാണ് പുതിയ ഡിസൈറിനെ മാരുതി ലഭ്യമാക്കുന്നതും.

കൂടുതല്‍... #മാരുതി
English summary
New Maruti Dzire Bookings And Waiting Period Goes Up. Read in Malayalam.
Story first published: Thursday, June 22, 2017, 16:09 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark