2017 മാരുതി ഡിസൈര്‍ Vs മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

Written By:

'മാരുതിയില്‍ നിന്നും ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല'- 2017 മാരുതി ഡിസൈറിനെ ചൊല്ലി വലിയ വാദ-പ്രതിവാദങ്ങളാണ് ഇന്ന് വിപണിയില്‍ ആരംഭിച്ചിരിക്കുന്നത്. സമകാലിക 'സ്വിഫ്റ്റ് പ്രതീക്ഷകളെ' പാടെ തകിടം മറിച്ച് കൊണ്ടാണ് ന്യൂജെന്‍ ഡിസൈറിനെ മാരുതി അവതരിപ്പിച്ചിരിക്കുന്നത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

ഫോര്‍ഡിന്റെ ട്രാപസോയിഡല്‍ ഗ്രില്ലിനെ അനുകരിക്കുകയാണ് പുത്തന്‍ ഡിസൈറെന്നും, സിയാസില്‍ തീര്‍ത്ത ഡിസൈറാണ് റിയര്‍ എന്‍ഡില്‍ ഒരുങ്ങിയിട്ടുള്ളതെന്നുമുള്ള ആക്ഷേങ്ങള്‍ ഇതിനകം മാരുതിയെ തേടിയെത്തി.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

എന്തായാലും, 2017 ഡിസൈറെന്ന മൂന്നാം തലമുറയെ തികച്ചും പുതിയ പ്ലാറ്റ്‌ഫോമില്‍, അപ്രതീക്ഷിത ഡിസൈന്‍-കോസ്മറ്റിക്-ഡയമന്‍ഷനല്‍ മാറ്റങ്ങളോടെയാണ് മാരുതി എത്തിച്ചിരിക്കുന്നത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

എന്നാല്‍ പുത്തന്‍ മോഡലിന്റെ ഹൈലൈറ്റ് എന്താണ്?

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

രണ്ട് തലമുറകളിലായി ഡിസൈറിന്റെ വിജയം ഒരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്വിഫ്റ്റ് ബ്രാന്‍ഡിംഗിനെ പുത്തന്‍ മോഡലില്‍ മാരുതി കൈവിട്ടിരിക്കുകയാണ്!

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

2017 മെയ് 16 ന് ഔദ്യോഗികമായി സാന്നിധ്യമറിയിക്കുന്ന മാരുതി ഡിസൈര്‍, മുന്‍ തലമുറയില്‍ നിന്നും എങ്ങനെയാണ് വ്യത്യസ്തപ്പെടുന്നത്? സ്വിഫ്റ്റ് ബ്രാന്‍ഡിംഗിനൊപ്പം ഡിസൈറിന് നഷ്ടമായതും നേട്ടമായതും എന്തെല്ലാം? - പരിശോധിക്കാം

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!
  • പുതിയ പ്ലാറ്റ്‌ഫോം

തികച്ചും പുതിയ HEARTECT പ്ലാറ്റ്‌ഫോമിനെ പശ്ചാത്തലമാക്കിയാണ് 2017 മാരുതി ഡിസൈര്‍ അവതരിച്ചിരിക്കുന്നത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

മാരുതി പോര്‍ട്ട്‌ഫോളിയോയില്‍ തിളങ്ങുന്ന ബലെനോ, ഇഗ്നിസ് മോഡലുകളും HEARTECT പ്ലാറ്റ്ഫോമില്‍ അടിസ്ഥാനപ്പെടുത്തിയാണ് എത്തുന്നത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

പുതിയ സബ്‌കോമ്പാക്ട് സെഡാന്റെ ഭാരം അതിശയിപ്പിക്കും വിധത്തില്‍ കുറച്ചതിന് പിന്നില്‍ ഇതേ HEARTECT പ്ലാറ്റ്‌ഫോമാണ്.

സ്വിഫ്റ്റ് ഡിസൈറില്‍ നിന്നും ഡിസൈറിനെ വ്യത്യസ്തപ്പെടുത്തുന്ന പ്രധാന ഘടകവും ഭാരം തന്നെയാണ്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

മുന്‍മോഡലില്‍ നിന്നും 105 കിലോഗ്രാം ഭാരക്കുറവിലാണ് 2017 മാരുതി ഡിസൈര്‍ ഒരുങ്ങിയിട്ടുള്ളത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

പഴയ ഡിസൈര്‍ വേരിയന്റുകള്‍ യഥാക്രമം 940, 1070 കിലോഗ്രാം ഭാരം രേഖപ്പെടുത്തുമ്പോള്‍ പുതിയ മോഡലിന്റെ ഭാരം 855 കിലോഗ്രാമും, 940 കിലോഗ്രാമുമാണ്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

ഇതിന് ഒപ്പം, ചാസിയില്‍ ഉപയോഗിച്ചിരിക്കുന്ന ഹൈസ്‌ട്രെങ്ങ്ത് സ്റ്റീല്‍, ഡിസൈറിന്റെ ദൃഢത കൂടുതല്‍ ബലപ്പെടുത്തുന്നൂവെന്ന് മാരുതി അവകാശപ്പെടുന്നു.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

2017 മാരുതി ഡിസൈറിന്റെ പ്രകടനവും ഇന്ധനക്ഷമതയും വര്‍ധിപ്പിക്കുന്നതില്‍ HEARTECT പ്ലാറ്റ്‌ഫോം നിര്‍ണായക പങ്കാണ് വഹിച്ചിരിക്കുന്നത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!
  • ഡിസൈന്‍

സ്വിഫ്റ്റ് ബ്രാന്‍ഡിംഗ് കൈവിട്ടാലും സ്വിഫ്റ്റ് മുഖമുദ്ര ഡിസൈറില്‍ നിന്നും പൂര്‍ണമായും വിട്ടകന്നിട്ടില്ല.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2017 മാരുതി സ്വിഫ്റ്റിന്റെ ഡിസൈന്‍ തത്വത്തെ കടമെടുത്താണ് ഡിസൈറും ഒരുങ്ങിയിട്ടുള്ളത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

നിലവിലെ മോഡലുകളെ അപേക്ഷിച്ച്, ഡിസൈന്‍ മുഖത്ത് മാരുതി ഡിസൈര്‍ ബഹുദൂരം മുന്നിലാണ്. ക്രോം ബാറുകള്‍ക്ക് പകരം മാരുതി ഡിസൈറില്‍ ഇത്തവണ സ്ഥാനം പിടിച്ചിട്ടുള്ളത് വീതിയേറിയ ട്രാപസോയിഡൽ ഗ്രില്ലുകളാണ്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

പ്രൊജക്ടര്‍ ലെന്‍സുകളും, ഡെയ്‌ടൈം റണിംഗ് ലൈറ്റുകളും ഉള്‍ക്കൊള്ളുന്ന വലുപ്പമാര്‍ന്ന സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും മാരുതി ഡിസൈര്‍ ഡിസൈനിനെ ശ്രദ്ധേയമാക്കുന്നു.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

മുന്‍മോഡലുകളെ പോലെ സ്വിഫ്റ്റിന്മേല്‍ ബൂട്ട് ഒരുക്കിയ സെഡാനല്ല ഇത്തവണ മാരുതി ഡിസൈര്‍.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

സെഡാന്‍ ടച്ചിന് വേണ്ടി A-piller നെ കൂടുതല്‍ താഴ്ത്തിയും, C-piller നെ ബൂട്ടുമായി ചേര്‍ത്തിണക്കിയുമായാണ് ഡിസൈറിനെ മാരുതി ഒരുക്കിയിരിക്കുന്നത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

'പ്രീമിയം ലുക്ക്'- അതും ഇത്തവണ മാരുതി ഡിസൈറില്‍ ഉപഭോക്താവിന് ലഭിക്കുന്നു.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

പഴയ ബോറിംഗ് അലോയ് വീലുകള്‍ക്ക് പകരമുള്ള 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ മാരുതിയുടെ അപ്രതീക്ഷിത നീക്കങ്ങളില്‍ ഒന്നാണ്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

ബൂട്ട് ലിഡിന് കുറുകെ മാരുതി നല്‍കിയിട്ടുള്ള ക്രോം ബാറും, ലൈറ്റ് ഗൈഡുകളോട് കൂടിയുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും ഡിസൈറിനെ മുന്‍മോഡലില്‍ നിന്നും പാടെ വ്യത്യസ്തമാക്കുന്നു.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

ഒപ്പം, വേരിയന്റ് ബാഡ്ജിംഗ് ബൂട്ട് ലിഡിന്റെ താഴ്ഭാഗത്തേക്ക് പിന്തള്ളപ്പെടുമ്പോള്‍, 'Dzire' ബ്രാന്‍ഡിംഗ് മുകളില്‍ ഇടംനേടിയിരിക്കുകയാണ്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

റിഫ്‌ളക്ടറുകള്‍ ഉള്‍പ്പെടുന്ന റിയര്‍ ബമ്പര്‍, ഡിസൈറിന്റെ ടഫ് ലുക്കിനെ സ്വാധീനിക്കുന്ന ഘടകമായി മാറുന്നു.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

ഓക്‌സ്ഫര്‍ഡ് ബ്ലു, ഷേര്‍വുഡ് ബ്രൗണ്‍, ഗാലന്റ് റെഡ് എന്നീ നിറ ഭേദങ്ങളിലാണ് 2017 മാരുതി ഡിസൈര്‍ ഒരുങ്ങിയിരിക്കുന്നത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!
  • ഡയമെന്‍ഷന്‍

സബ് 4-മീറ്റര്‍ സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയിലേക്ക് തന്നെയാണ് പുത്തന്‍ ഡിസൈറും വന്നെത്തുന്നത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

പുത്തന്‍ ഡിസൈറില്‍ കൂടുതല്‍ ക്യാബിന്‍ സ്‌പെയ്‌സും മാരുതി ഒരുക്കിയിട്ടുണ്ട്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

മുന്‍ മോഡലുകളില്‍ മാരുതി ഏറെ വിമര്‍ശനം നേരിട്ടിട്ടുള്ള കുറഞ്ഞ ബൂട്ട് കപ്പാസിറ്റിക്ക് 2017 ഡിസൈര്‍ പരിഹാരം കണ്ടെത്തുന്നു. 60 ലിറ്ററാണ് ഡിസൈറിന്റെ ബൂട്ട് കപ്പാസിറ്റി.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

അതേസമയം, 163 mm ആണ് ഡിസൈറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ഇത് നിലവിലെ മോഡലുകളെ അപേക്ഷിച്ച് 7 mm കുറവാണ്. പുതിയ മോഡലില്‍ ഉയരവും 40 mm ആയി കുറഞ്ഞിരിക്കുകയാണ്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!
  • ഇന്റീരിയർ

കൂടുതല്‍ സ്റ്റൈലിഷായാണ് ഡിസൈറിന്റെ ഇന്റീരിയറും ഒരുങ്ങിയിരിക്കുന്നത്. മുന്‍മോഡലില്‍ നല്‍കിയിരുന്ന ഡ്യൂവല്‍ ടോണ്‍ തീമിനെ പുത്തന്‍ ഡിസൈറില്‍ മാരുതി നിലനിര്‍ത്തിയിട്ടുണ്ട്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

ഫ്‌ളാറ്റ്-ബോട്ടം സ്റ്റീയറിംഗ് വീലാണ് ഇന്റീരിയറില്‍ ഏറ്റവും ശ്രദ്ധേയം.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയോട് കൂടിയ ടച്ചസ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിസൈറില്‍ ഇടംപിടിച്ചിട്ടുണ്ട്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

റിയര്‍ എസി വെന്റുകളുടെ സാന്നിധ്യമാണ് ഡിസൈറില്‍ മാരുതി നല്‍കിയിട്ടുള്ള മറ്റൊരു ശ്രദ്ധേയമായ മാറ്റം.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

ABS, ISOFIX, ഡ്യൂവല്‍ എയര്‍ബാഗുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ ഓപ്ഷനായി നിലകൊള്ളുന്നു.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!
  • എഞ്ചിന്‍

എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങള്‍ നല്‍കാന്‍ മാരുതി ഒരുക്കമല്ല.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

1.2 ലിറ്റര്‍ K-സിരീസ് പെട്രോള്‍, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുകളെയാണ് വേരിയന്റുകളിലായി മാരുതി നല്‍കുന്നത്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

അതേസമയം, മുന്‍മോഡലുകളെ അപേക്ഷിച്ച് ഡിസൈറില്‍ വന്നെത്തിയിട്ടുള്ള ഭാരക്കുറവും, മികച്ച ചാസി ഫ്രെയിമും എഞ്ചിന്‍ പ്രകടനത്തെ മികവുറ്റതാക്കും.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

ഇതിനൊപ്പം, നിലവിലെ മോഡലില്‍ നിന്നും വര്‍ധിച്ച ഇന്ധനക്ഷമതയാണ് 2017 ഡിസൈര്‍ കാഴ്ചവെക്കുക. ഡിസൈര്‍ പെട്രോളില്‍ മാരുതി നല്‍കുന്ന AMT യൂണിറ്റാണ് മാറ്റങ്ങളില്‍ ശ്രദ്ധേയം.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് പകരം പുത്തന്‍ മോഡലില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

അതേസമയം, ഡീസല്‍ AMT നിലവിലെ വേര്‍ഷനിലേത് പോലെ തന്നെ തുടരും.

മാരുതി ഡിസൈര്‍ v/s മാരുതി സ്വിഫ്റ്റ് ഡിസൈര്‍; ചില അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍!

ഡിസൈര്‍ നിരയില്‍ മാരുതി കൊണ്ട് വന്നിട്ടുള്ള ഏറ്റവും വലിയ അപ്ഗ്രഡേഷനാണ് 2017 മാരുതി ഡിസൈര്‍. അതിനാല്‍ ടോപ് വേരിയന്റുകളില്‍ 50000 രൂപയുടെ വരെ വിലവര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍... #മാരുതി #maruti
English summary
Difference between 2017 Maruti Dzire and Maruti Swift Dzire. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more