പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

Written By:

പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍ പുറത്തിറങ്ങി. 8.49 ലക്ഷം രൂപയാണ് അപ്‌ഡേറ്റഡ് ക്രോസ്ഓവര്‍, എസ്-ക്രോസിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് പുതിയ എസ്-ക്രോസ് ഒരുങ്ങുന്നത്. പുതുക്കിയ ബോഡി സ്‌റ്റൈലിംഗും, ഒരുപിടി പുത്തന്‍ ഫീച്ചറുകളുമാണ് 2017 മാരുതി എസ്-ക്രോസിന്റെ പ്രധാന വിശേഷം.

പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

95 ശതമാനം ആഭ്യന്തര ഘടകങ്ങളാല്‍ നിര്‍മ്മിതമാണ് പുതിയ മാരുതി എസ്-ക്രോസ്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് നെക്‌സ മുഖനയാണ് എസ്-ക്രോസ് ലഭ്യമാവുക.

പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

പുതിയ ക്രോം ഗ്രില്ലും, റീഡിസൈന്‍ ചെയ്ത ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും, മസ്‌കുലാര്‍ ഫ്രണ്ട് ബമ്പറും, വീതിയേറിയ എയര്‍ ഡാമും ഒത്ത് ചേര്‍ന്നതാണ് പുതിയ ക്രോസ്ഓവറിന്റെ മുഖരൂപം.

പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍ക്ക് ഒപ്പമുള്ള ORVM കളും, സ്‌പോര്‍ടിയര്‍ അലോയ് വീലുകളും പുതിയ മോഡലില്‍ ഇടംപിടിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിന് ഒപ്പം ഇന്റീരിയറിലും മാറ്റങ്ങള്‍ ദൃശ്യമാണ്.

പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

പുതുക്കിയ ഡാഷ്‌ബോര്‍ഡും, പുതിയ അപ്‌ഹോള്‍സ്റ്ററിയും, പുത്തന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമെല്ലാം അകത്തളത്തെ വിശേഷങ്ങളാണ്.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

സുരക്ഷയുടെ കാര്യത്തിലും പുതിയ എസ്-ക്രോസ് പിന്നിലല്ല. ഡ്യൂവല്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും.

പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

കീലെസ് എന്‍ട്രി, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ ക്യാമറ എന്നിവയും പുതിയ എസ്-ക്രോസിന്റെ ഫീച്ചറുകളാണ്.

പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാത്രമാണ് 2017 എസ്-ക്രോസില്‍ മാരുതി ലഭ്യമാക്കുന്നത്. സുസൂക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികതയില്‍ ഒരുങ്ങിയതാണ് 1.3 ലിറ്റര്‍ DDiS എഞ്ചിന്‍.

പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

ഐഡില്‍-സ്‌റ്റോപ്-സ്റ്റാര്‍ട്ട്, ടോര്‍ഖ് അസിസ്റ്റ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍ സിസ്റ്റം, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികത.

പുതിയ മാരുതി എസ്-ക്രോസ് ഇന്ത്യയില്‍; വില 8.49 ലക്ഷം രൂപ

89 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

കൂടുതല്‍... #maruti #new launch #suv #മാരുതി
English summary
Maruti Suzuki S-Cross Facelift Launched In India At ₹ 8.49 Lakh. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark