ഉത്സവത്തിന് മാരുതിയും ഒരുങ്ങി; ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ എത്തി, വില 3.54 ലക്ഷം രൂപ

Written By:

ഉത്സവത്തിന് മാരുതിയും ഒരുങ്ങി. മാരുതി സുസൂക്കി ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 3.54 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ആള്‍ട്ടോ 800 ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ എത്തുന്നത്.

ഉത്സവത്തിന് മാരുതിയും ഒരുങ്ങി; ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ എത്തി, വില 3.54 ലക്ഷം രൂപ

ഉത്സവകാലം പ്രമാണിച്ചുള്ള മാരുതിയ നീക്കങ്ങളില്‍ ഒന്നാണ് പുതിയ ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍. എക്‌സ്റ്റീരിയറിനും ഇന്റീരിയറിനും ലഭിച്ച ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് സ്‌പെഷ്യല്‍ എഡിഷന്റെ പ്രധാന വിശേഷം.

ഉത്സവത്തിന് മാരുതിയും ഒരുങ്ങി; ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ എത്തി, വില 3.54 ലക്ഷം രൂപ

ആള്‍ട്ടോ 800 ന്റെ LXi, VXi വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഉത്സവ് എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്. സൈഡ് പ്രൊഫൈലിന് ലഭിച്ച പുതിയ ഗ്രാഫിക്‌സ്, ORVM കവര്‍, ഡോര്‍ സീല്‍ ഗാര്‍ഡ് ഉള്‍പ്പെടുന്ന പുത്തന്‍ ആക്‌സസറികളാണ് സ്‌പെഷ്യല്‍ എഡിഷനില്‍ മാരുതി നല്‍കുന്നതും.

ഉത്സവത്തിന് മാരുതിയും ഒരുങ്ങി; ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ എത്തി, വില 3.54 ലക്ഷം രൂപ

ഹാച്ച്ബാക്കിന് ലഭിച്ച പുതിയ സീറ്റ് കവറുകളാണ് അകത്തളത്തെ ഫീച്ചറുകളില്‍ പ്രധാനം. ഇതിന് പുറമെ റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും ആള്‍ട്ടോ 800 ഉത്സവ് എഡിനില്‍ ഒരുങ്ങുന്നുണ്ട്. കാറിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല.

ഉത്സവത്തിന് മാരുതിയും ഒരുങ്ങി; ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ എത്തി, വില 3.54 ലക്ഷം രൂപ

നിലവിലുള്ള 796 സിസി ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഉത്സവ് എഡിഷനില്‍ ഉള്‍പ്പെടുന്നത്. 47.3 bhp കരുത്തും 69 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ഉത്സവത്തിന് മാരുതിയും ഒരുങ്ങി; ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ എത്തി, വില 3.54 ലക്ഷം രൂപ

റിമോട്ട് കീലെസ് എന്‍ട്രി, റിയര്‍ ഡോര്‍ ചൈല്‍ഡ് ലോക്ക്, സെന്‍ട്രല്‍ ലോക്കിംഗ് എന്നിവയാണ് ആള്‍ട്ടോ 800 VXi വേരിയന്റിന്റെ ഫീച്ചറുകള്‍. ഡ്രൈവര്‍ സൈഡ് എയര്‍ബാഗിനെ ഓപ്ഷനലായും മാരുതി ലഭ്യമാക്കുന്നുണ്ട്.

ഉത്സവത്തിന് മാരുതിയും ഒരുങ്ങി; ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ എത്തി, വില 3.54 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ VXi വേരിയന്റിനെക്കാളും 20,000 രൂപ വില വര്‍ധനവിലാണ് ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ വിപണിയില്‍ അണിനിരക്കുന്നത്.

ഉത്സവത്തിന് മാരുതിയും ഒരുങ്ങി; ആള്‍ട്ടോ 800 ഉത്സവ് എഡിഷന്‍ എത്തി, വില 3.54 ലക്ഷം രൂപ

റെനോ ക്വിഡ്, ഹ്യുണ്ടായി ഇയോണ്‍, ഡാറ്റ്‌സന്‍ റെഡി-ഗോ എന്നിവരാണ് പുതിയ ആള്‍ട്ടോ 800 ഉത്സവ് എഡിഷന്റെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #maruti #new launch #hatcback #മാരുതി
English summary
Maruti Suzuki Alto 800 Utsav Edition Launched In India. Read in Malayalam.
Story first published: Saturday, September 30, 2017, 13:49 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark